ദുബായിയില്‍ ഇനി സ്വര്‍ണ്ണ സമ്മാന മഴ !!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ആയിരക്കണക്കിന് സാധാരണക്കാരെ ഒറ്റ രാത്രി കൊണ്ട് ലക്ഷാധിപതികളാക്കി മാറ്റിയ നഗരമാണ് ദുബായ്. ആകര്‍ഷകമായ ഓഫറുകള്‍ക്ക് പുറമെ ലഭിക്കുന്ന കൂപ്പണുകള്‍ വഴി സമ്മാനങ്ങള്‍ ലഭിച്ചാണ് പലരും നിമിഷ നേരം കൊണ്ട് ലക്ഷാധിപതികളായി മാറിയത്. സ്വര്‍ണ്ണ നഗരമായ ദുബായ് ഇത്തവണയും ദുബായ് ഷോപ്പിംങ് ഫെസ്റ്റിവലിന്റെ ഭാഗമായ സ്വര്‍ണ്ണ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു.

തക്കതായ കാരണമില്ല.. പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പാണ് തുടര്‍ച്ചയായ 23 ാം തവണയും ഉപഭോക്താക്കള്‍ക്കായി സ്വര്‍ണ്ണസമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം (ഡിസംബര്‍) 26 മുതല്‍ ജനുവരി 27 വരെയുള്ള കാലയളവില്‍ ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി പ്രമോഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ദുബായ് എമിറേറ്റിലെ ജ്വല്ലറികളില്‍ നിന്നും ഓരോ 500 ദിര്‍ഹത്തിനുമുള്ള പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണുകളില്‍ ദിനേന നടക്കുന്ന നറുക്കെടുപ്പില്‍ ഭാഗ്യ ശാലികള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം സമ്മാനമായി ലഭിക്കും. 500 ദിര്‍ഹത്തിനുള്ള ഡയമണ്ട് പര്‍ച്ചേസിന് 2 കൂപ്പണുകളാണ് ലഭിക്കുകയെന്ന് അധിക്യതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേരാ ഗോള്‍ഡ് സൂഖില്‍ ദിവസവും വൈകീട്ടായിരിക്കും നറുക്കെടുപ്പ്.

dubaifest

ആദ്യ വിജയിക്ക് അരക്കിലോ സ്വര്‍ണ്ണവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണവുമായിരിക്കും സമ്മാനമായി ലഭിക്കുക. മൊത്തം നൂറ് ഭാഗ്യശാലികള്‍ക്കായി അഞ്ച് മില്യണ്‍ ദിര്‍ഹത്തിന്റെ സ്വര്‍ണ്ണമാണ് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. ജനുവരി മുതല്‍ യുഎഇ ല്‍ നിലവില്‍ വരുന്ന വാറ്റ് വ്യാപാരത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ ത്വാഹിദ് അബ്ദുളള വ്യക്തമാക്കി. തനിതങ്കത്തില്‍ തീര്‍ത്ത ഡിഎസ്എഫ് സ്‌പെഷ്യല്‍ സ്വര്‍ണ്ണ കോയിനും ചടങ്ങില്‍ പുറത്തിറക്കി. ദുബായ് ടൂറിസം സ്ട്രാറ്റജിക് ആലിയന്‍സ് ആന്റ് പാര്‍ട്ണര്‍ഷിപ്പ്‌സ് സെക്ടര്‍ ഡയറക്ടര്‍ ലൈലാ സുഹൈല്‍ റാഫിള്‍ ആന്റ് പ്രമോഷന്‍സ് ദുബായ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് പ്രതിനിധി അബ്ദുള്ള ഹസ്സന്‍ അല്‍ അമേറി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Offers on gold are pouring in Dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്