എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്നുവെന്ന് വ്യക്തമാക്കി പ്രീ പോൾ സർവേ ഫലങ്ങൾ. മാതൃഭൂമി ന്യൂസ് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 140 മണ്ഡലങ്ങളിലെ ഫലങ്ങൾ പ്രകാരമാണ് ഇക്കുറി ശക്തമായ മത്സരം നടക്കുമെന്ന് പറയുന്നത്. എൽഡിഎഫ് 66 സീറ്റുകളിലും യുഡിഎഫ് 62 സീറ്റുകളിലും വിജയം നേടാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
12 മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമായ രീതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എന്നതാണ് സർവേ പ്രവചിക്കുന്ന മറ്റൊരു കാര്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതോടെ ഒരു മുന്നണിക്കും കാര്യങ്ങൾ എളുപ്പമാവില്ല എന്നുറപ്പാണ്. വികസനവും രാഷ്ട്രീയ മാറ്റവും തമ്മിലുള്ള വലിയൊരു യുദ്ധത്തിനാണ് കേരളം കാത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വ്യക്തമായ ഭൂരിപക്ഷം ഒരു മുന്നണിക്കും നേടാൻ സാധിക്കുന്ന സാഹചര്യമില്ലെന്നാണ് സർവേ പറയുന്നത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകൾക്ക് മുൻപേ ഉണ്ടായിരുന്ന രാഷ്ട്രീയ മേൽക്കൈ ഇടത് മുന്നണിക്ക് ഇക്കുറി ഇല്ലെന്നാണ് സർവേ പറയുന്നത്. പത്ത് വർഷത്തെ ഭരണത്തിനിടെ അതിശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിൽ ഇല്ലെന്ന് തന്നെയാണ് പക്ഷേ സർവേയിൽ നിന്ന് വ്യക്തമാവുന്നത്. ഏകപക്ഷീയമായ ഒരു മുന്നേറ്റം വലതുമുന്നണിക്ക് സാധ്യമല്ലെന്നത് അതിന്റെ സൂചനയാണ്.
എങ്കിലും ഇക്കുറി യുഡിഎഫ് കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് സർവേ പ്രവചിക്കുന്നുണ്ട്. വലതുമുന്നണി 20 സീറ്റുകൾ അധികമായി നേടുമെന്നതാണ് കാര്യം. മാത്രമല്ല എൽഡിഎഫിന് മുപ്പതിൽ അധികം സീറ്റുകളിൽ തിരിച്ചടി നേരിടേണ്ടി വരും. കൃത്യമായി പറഞ്ഞാൽ 36 സീറ്റുകളിൽ എൽഡിഎഫിന് തിരിച്ചടി ഉണ്ടാവുമെന്നാണ് സർവേ പറയുന്നത്.
ഈ സീറ്റുകൾ ആയിരിക്കും സംസ്ഥാനം ആര് ഭരിക്കുമെന്ന് തീരുമാനിക്കുക. കേരളത്തിൽ പക്ഷേ കൃത്യമായ ഭൂരിപക്ഷം ആർക്കും ഉണ്ടാവുമെന്ന് സർവേ പറയുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം പൂർണമായും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രകടമാവില്ല. ഇക്കുറി ഇടത് മുന്നണിയെ തകർത്തെറിഞ്ഞു കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടമുണ്ടാക്കിയത്.
അതേസമയം, മാതൃഭൂമിക്ക് വേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയത്. 140 നിയോജക മണ്ഡലങ്ങളിലും നടത്തിയ ഈ സർവേയിൽ 16,000 കേന്ദ്രങ്ങളിൽ നിന്ന് 28,432 സാമ്പിളുകളാണ് ഉപയോഗിച്ചത്. പ്രീ പോൾ സർവേ ആയതിനാൽ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം പ്രചാരണവും മറ്റും കഴിയുമ്പോൾ ഒരുപക്ഷേ രാഷ്ട്രീയ സാഹചര്യം മാറാനും സാധ്യതയുണ്ട്.
ചില നിർണായക മണ്ഡലങ്ങളുടെ വിവരങ്ങളും സർവേയിൽ പറയുന്നുണ്ട്. പാലക്കാട് മണ്ഡലത്തിൽ ഇത്രയധികം കോലഹങ്ങൾ ഉണ്ടായിട്ടും യുഡിഎഫിന് കാര്യങ്ങൾ അനുകൂലമെന്നാണ് സർവേ പറയുന്നത്. പൊന്നാനി, ബേപ്പൂർ മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് മുന്നേറ്റം തുടരാൻ കഴിയുമെന്നും കൊയിലാണ്ടി മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുമെന്നും സർവേ പ്രവചിക്കുന്നു.
പറവൂരിൽ വിഡി സതീശൻ വൻ മുന്നേറ്റം ഉണ്ടാക്കും, അരൂർ മണ്ഡലത്തിൽ യുഡിഎഫ് ജയിക്കുമെന്നും സർവേ പറയുന്നു. അതായത് കഴിഞ്ഞ തവണ എൽഡിഎഫിന് ഒപ്പം നിന്ന ചില നിർണായക മണ്ഡലങ്ങളിൽ കാറ്റ് മാറിവീശും എന്നാണ് സൂചന. അങ്ങനെയെങ്കിൽ യുഡിഎഫ് അധികാരത്തിൽ വരുമോ, അതോ എൽഡിഎഫ് തുടരുമോ എന്നത് ഇനി കണ്ടറിയേണ്ടി വരും.
-
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications