കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെര്‍സിനെ ഭയക്കാതെ തീര്‍ത്ഥാടകര്‍ മക്കയില്‍

  • By Meera Balan
Google Oneindia Malayalam News

സൗദി: മെര്‍സ് ഭീഷണിയ്ക്കിടയിലും സൗദിയില്‍ തീര്‍ത്ഥാടക പ്രവാഹം. ഉംറയ്ക്കും മറ്റുമായി ആയിരങ്ങളാണ് രാജ്യത്ത് എത്തുന്നത്. മക്കയും മദീനും സന്ദര്‍ശിയ്ക്കുന്നതിന് മററ് ലോകരാജ്യങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ തീര്‍ത്ഥാടകര്‍ എത്തിക്കഴിഞ്ഞു. മെര്‍സ് പടരുന്ന സാഹചര്യത്തില്‍ പാലിയ്‌ക്കേണ്ട സുരക്ഷ മാനദണ്ഡങ്ങള്‍ തീര്‍ത്ഥാടകര്‍ കൃത്യമായും പാലിയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം സൗദി അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഒക്‌ടോബര്‍ മാസത്തോട് കൂടി ഹജ്ജിനെത്തുന്ന തീര്‍ത്ഥാകരെ കൊണ്ട് മക്കയും മദീനയും നിറയും.മുന്‍ വര്‍ഷങ്ങളിലേതുപെല തന്നെ ഇത്തവണയും എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. എന്നാല്‍ മെര്‍സ് രോഗഭീഷണി ഇപ്പോഴും തുടരുകയാണ്. 284 പേരാണ് രാജ്യത്ത് മെര്‍സ് ബാധിച്ച് മരിച്ചത്.

Mers

തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ മാസ്‌ക്ക് ധരിയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തങ്ങള്‍ നിര്‍ദ്ദേശങ്ങളെല്ലാം തന്നെ പാലിയ്ക്കുന്നുണ്ടെന്ന് തീര്‍്ത്ഥാടകര്‍. മെര്‍സ് രോഗം തങ്ങളുടെ തീര്‍ത്ഥാടനത്തിന് വെല്ലുവിളിയല്ലെന്നും വിശ്വാസികള്‍ ഉറപ്പായും എത്തുമെന്നും മലേഷ്യ സ്വദേശിയായ തീര്‍ത്ഥാടാക പറയുന്നു. 2012 ലാണ് മെര്‍സ് രോഗം സൗദിയില്‍ സ്ഥിരീകരിയ്ക്കുന്നത്. 284 പേര്‍ രോഗം ബാധിച്ച് മരിച്ചു. 691 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

English summary
Pilgrims pour into Saudi Arabia undeterred by MERS fears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X