കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 62 മരണം

Google Oneindia Malayalam News

സൗദി: മക്ക മസ്ജിദുല്‍ ഹറമില്‍ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചിരുന്ന ക്രെയിന്‍ തകര്‍ന്ന് വീണ് 62 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുപറ്റിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ കാറ്റിലും മഴയിലും വൈകീട്ട് സൗദി സമയം 5.45 ഓടെയാണ് അപകടം നടന്നത്. ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്. പ്രധാന കര്‍മ്മമായ കഅബ വലയം വെക്കുന്ന ഭാഗത്താണ് ക്രെയിന്‍ തകര്‍ന്നു വീണത്. മരിച്ചവര്‍ ഏതൊക്കെ രാജ്യത്ത് നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Saudi Crane Accident

നിരവധി ഇന്ത്യാക്കാര്‍ ഈ സമയത്ത് മസ്ജിദുല്‍ ഹറമില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട് ആദ്യ വെള്ളിയാഴ്ച പ്രാര്‍ഥനക്കായി ആയിരങ്ങള്‍ ഹറമില്‍ എത്തിച്ചേര്‍ന്നിരുന്നത് കൊണ്ടു തന്നെ മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. സംഭവ സ്ഥലത്ത് കുതിച്ചെത്തിയ സൗദി ഡിഫന്‍സ് ഫോര്‍ഴ്‌സ് ഉദ്യോഗസ്ഥരും പോലീസും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്ത്വം നല്‍കി കൊണ്ടിരിക്കുകയാണ്.

അപകടം നടന്ന ഉടന്‍ തീര്‍ത്ഥാടകര്‍ ചിതറി ഓടുന്നതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേര്‍ക്കും പരിക്കു പറ്റിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരും സംഭവ സമയം മസ്ജിദുല്‍ ഹറമില്‍ ഉണ്ടായിരുന്നതായാണ് വിവരം

English summary
DEATH TOLL STANDS AT 62 AFTER THE HARAM TRAGEDY WHERE A CRANE FELL ON PILGRIMS AMID STRONG WINDS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X