കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: സ്കൈ ബസ് സര്‍വീസ് വ്യാപിപ്പിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സ്‌കൈ ബസിന്റെ സേവനം വ്യാപിപ്പിയ്ക്കുന്നു. ടെര്‍മിനില്‍ 2 ല്‍ നിന്ന് കൂടി സര്‍വീസ് നടത്തുന്നതിനാണ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി (ആര്‍ടിഎ) ആലോചിയ്ക്കുന്നത്. ഡിസംബര്‍ 22 നാണ് ടെര്‍മിനല്‍ 2 നെ കൂടി സ്‌കൈ ബസ് സര്‍വീസില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചത്. അധികം വൈകാതെ സര്‍വീസ് ആരംഭിയ്ക്കും.

2014 മെയ് മാസം മുതലാണ് എയര്‍പോര്‍ട്ടില്‍ നിന്ന് സ്‌കൈ ബസ് സര്‍വീസ് തുടങ്ങിയത്. നാല് റൂട്ടുകളിലാണ് സര്‍വീസ്. 26 പ്രമുഖ ഹോട്ടലുകളും സ്‌കൈ ബസിന്റെ സര്‍വീസ് പരിധിയില്‍ ഉണ്ട്. 12 റൂട്ടുകളിലായി 110 ഹോട്ടലുകള്‍ ഉള്‍ക്കൊള്ളുന്ന സേവന പദ്ധതിയ്ക്കാണ് ആര്‍ടിഎ പദ്ധതിയിടുന്നതെന്ന് ആര്‍ടിഎ ബസ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി മുഹമ്മദ് അല്‍ അലി പറഞ്ഞു.

Dubai

15 ദിര്‍ഹമാണ് സ്‌കൈ ബസുകളിലെ ചാര്‍ജ്ജ്. നോള്‍ കാര്‍ഡ് മാത്രമേ ബസില്‍ ഉപയോഗിയ്ക്കാന്‍ കഴിയൂ. വിമാനത്താവളത്തിന്റെ കൗണ്ടറില്‍ നിന്നും കാര്‍ഡ് വാങ്ങാനുളള സൗകര്യമുണ്ട്. പ്രതിമാസം പതിനായിരത്തോളം പേര്‍ സ്‌കൈ ബസില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് ആര്‍ടിഎ പറയുന്നത്.

ടെര്‍മിനല്‍ രണ്ടില്‍ നിന്നും ഷാര്‍ജ, ജുബൈല്‍ എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്തും. ലേബര്‍ ക്യാമ്പുകള്‍ കൂടുതലുള്ള സോണാപൂര്‍, അല്‍ഖൂസ് എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് വ്യാപിപ്പിയ്ക്കും. ദുബായിലെത്തുന്ന വിദേശികളുടെ യാത്രയ്ക്ക് ഏറെ സഹായകരമാണ് സ്‌കൈ ബസുകള്‍.

English summary
Skybus now available from all terminals of Dubai Airport.A new station has been opened at Terminal 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X