കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് യുഎഇയുടെ ന്യൂയർ സമ്മാനം: എണ്ണവിലയില്‍ വന്‍ ഇടിവ്, തുള്ളിച്ചാടി പ്രവാസികളും, സമ്പാദ്യം വർധിക്കും

Google Oneindia Malayalam News

എണ്ണ വിലയിലെ ഇടിവ് ദീർഘദൂര യാത്രകളിലൂടെ ആഘോഷമാക്കി യു എ ഇ നിവാസികള്‍. ശൈത്യകാലത്ത് ആളുകൾക്ക് സന്ദർശിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുള്ള രാജ്യത്ത് ഇവിടങ്ങളിലേക്കുള്ള സന്ദർശനം വലിയ തോതില്‍ വർധിച്ചുവെന്നാണ് റിപ്പോർട്ടുള്‍ വ്യക്തമാക്കുന്നത്. ഇന്ധനവിലയിലുണ്ടായ ഇടിവ്, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇടയ്ക്കിടെയുള്ള യാത്രകൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ നിർബന്ധിതരാക്കിയെന്നാണ് ഷാർജയിൽ ജോലി ചെയ്യുന്ന പാകിസ്ഥാൻ പൗരനായ റിസ്വാൻ മാലികിനെ ഉദ്ധരിച്ച ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിമാസ ഇന്ധനച്ചെലവ് ഏകദേശം 500 ദിർഹമായി കുറഞ്ഞതോടെ ദീർഘദരാ യാത്രകളില്‍ അധികവും ഇപ്പോള്‍ പൂർത്തീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിലെ റീട്ടെയിൽ ഇന്ധനവില

ജനുവരിയിലെ റീട്ടെയിൽ ഇന്ധനവില കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു എ ഇ പ്രഖ്യാപിച്ചത്. ലിറ്ററിന് 52 ​​ഫിൽസ് വരെയാണ് വില കുറഞ്ഞത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.78 ദിർഹമാണ് ഈടാക്കുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ 67. ഡിസംബറിലെ 3.30 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ഇടിവ് തന്നെയാണ് പുതുവർഷത്തിലുണ്ടായിരിക്കുന്നത്.

'റോബിന് ട്രാവല്‍ ബാന്‍, ഒലക്കേടെ തേങ്ങ': നീയൊക്കെ അങ്ങ് ഉണ്ടാക്ക്, പൊളി മറുപടിയുമായി താരം'റോബിന് ട്രാവല്‍ ബാന്‍, ഒലക്കേടെ തേങ്ങ': നീയൊക്കെ അങ്ങ് ഉണ്ടാക്ക്, പൊളി മറുപടിയുമായി താരം

സ്‌പെഷ്യൽ 95 പെട്രോൾ ഡിസംബറിലെ

സ്‌പെഷ്യൽ 95 പെട്രോൾ ഡിസംബറിലെ 3.18 ദിർഹത്തെ അപേക്ഷിച്ച് ലിറ്ററിന് 2.67 ദിർഹമായി കുറഞ്ഞു. ഗവൺമെന്റ് പ്രാദേശിക ഇന്ധനവില ആഗോള എണ്ണവിലയുമായി ബന്ധിപ്പിച്ചതിനാൽ 2015 ഓഗസ്റ്റിൽ യു എഇ യിൽ പെട്രോൾ വില നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. ഇതോടൊപ്പമാണ് പ്രതിമാസ ഇന്ധനവില അവലോകനം ചെയ്യാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്.

തനിച്ചാണോ താമസം, കൂട്ടുകെട്ടിനെന്തുപറ്റി?: അക്കാര്യം സംസാരിക്കില്ല, നിലപാട് വ്യക്തമാക്കി ജാസ്മിന്‍തനിച്ചാണോ താമസം, കൂട്ടുകെട്ടിനെന്തുപറ്റി?: അക്കാര്യം സംസാരിക്കില്ല, നിലപാട് വ്യക്തമാക്കി ജാസ്മിന്‍

എണ്ണവിലയിലെ ഇടിവ് പ്രവാസികളുടെ

എണ്ണവിലയിലെ ഇടിവ് പ്രവാസികളുടെ ബഡ്ജറ്റിലും കാര്യമായി രീതിയില്‍ പ്രതിഫലിക്കുമെന്ന കാര്യം ഉറപ്പാണ്. നിരക്ക് കുറച്ചതോടെ പെട്രോൾ വില 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. 2023 ജനുവരിയിലെ 95-ഒക്ടെയ്‌നിന്റെ ആഗോള ശരാശരിയേക്കാൾ 43 ശതമാനത്തിലധികം കുറവുമാണ് യു എ ഇയിലെ ഇന്ധന വില.

Hair Care: നാല് മാവില എടുക്കാനുണ്ടോ, എങ്കില്‍ നിങ്ങളുടെ മുടി മുട്ടറ്റം മുട്ടും, നരയും മാറും

ഇന്ധന വിലയിലെ കുറവ് ഗതാഗത ചെലവ്

ഇന്ധന വിലയിലെ കുറവ് ഗതാഗത ചെലവ് കുറയ്ക്കുകയും ഇത് കൂടുതല്‍ തുക സമ്പാദിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ യു എ ഇയിലെ പണപ്പെരുപ്പം ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും 2023ൽ ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക മന്ത്രാലയം അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഡിസംബർ ആദ്യം പറഞ്ഞു.

കഴിഞ്ഞ ആറ് മാസമായി ആഗോള രംഗത്ത്

"കഴിഞ്ഞ ആറ് മാസമായി ആഗോള രംഗത്ത് വലിയ മാറ്റങ്ങള്‍ കണ്ടു. എന്നാൽ യു എ ഇ.യുടെ ചടുലതയാണ് ആഗോള ഭൂപടത്തിൽ ഇടംപിടിച്ചത്. ആദ്യത്തെ ഒമ്പത് മാസത്തെ പണപ്പെരുപ്പം 5.5 ശതമാനമായിരുന്നു, ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. അടുത്ത വർഷം പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് ഞങ്ങൾ നോക്കുന്നത്," മന്ത്രി പറഞ്ഞു.

ഇന്ധന വിലയിലെ കുറവ് പൗരന്മാരുടെയും

ഇന്ധന വിലയിലെ കുറവ് പൗരന്മാരുടെയും താമസക്കാരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള സ്വതന്ത്ര കൺസൾട്ടന്റായ ഇസ്സാം കസാബിഹും അഭിപ്രായപ്പെടുന്നു. "വാണിജ്യപരമായി, ഇത് ഗതാഗതത്തെയും ലോജിസ്റ്റിക്സിനെയും വളരെയധികം ആശ്രയിക്കുന്ന ബിസിനസുകളെ സഹായിക്കും. മൊത്തത്തിൽ, കുറഞ്ഞ ഇന്ധന വില, പണപ്പെരുപ്പത്തിന്റെ ആഘാതം മയപ്പെടുത്താൻ സഹായിക്കും. പൊതുവേ, ഇന്ധനം പോലുള്ള ഊർജ ഉൽപന്നങ്ങളുടെ വില ഉപഭോക്തൃ വിലകളുടെ മൊത്തത്തിലുള്ള തലത്തിൽ കാര്യമായ സ്വാധീനം ചെലുത്തും, കാരണം അവ പല ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനത്തിൽ ഒരു പ്രധാന ഇൻപുട്ടാണ്, "കസാബിഹ് വ്യക്തമാക്കുന്നു.

ഊർജ വില സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും

ഊർജ വില സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ സ്വാധീനിക്കുമെന്നാണ് പ്രമുഖ ബിസിനസുകാരനായ അതിക് മുൻഷി അഭിപ്രായപ്പെടുന്നത്. "ഇന്ധനവില കുറയ്ക്കുന്നത് താമസക്കാർക്കും കമ്പനികൾക്കും ചെലവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് വ്യക്തികൾക്ക് ഒരു 'നല്ല ഘടകമായി' പ്രവർത്തിക്കുന്നു. ഇന്ധനത്തിന്റെ കുറവ് മൊത്തത്തിലുള്ള ചെലവ് കുറയ്ക്കും, അതിനാൽ പണപ്പെരുപ്പത്തിന്റെ ആഘാതം ഒരു പരിധിവരെയെങ്കിലും നിശബ്ദമാക്കാൻ കഴിയും," അതിക് മുൻഷി കൂട്ടിച്ചേർത്തു.

English summary
UAE Has Drastically Reduced The Price Of Petrol: It May Increase The Income Of Residents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X