കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്ര തടസ്സപ്പെടുത്താന്‍ ശ്രമം; ഖത്തറിനെതിരേ യുഎന്നില്‍ യുഎഇയുടെ പരാതി

  • By Desk
Google Oneindia Malayalam News

അബുദാബി: ബഹ്‌റൈനിലേക്ക് പോവുകയായിരുന്ന തങ്ങളുടെ വിമാനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഖത്തറിനെതിരേ യുഎഇ യുഎന്നില്‍ പരാതി നല്‍കി. മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ഖത്തറിന്റെ ശ്രമമെന്നാണ് യുഎഇയുടെ ആരോപണം. അതേസമയം, യുഎഇയുടെ യുദ്ധവിമാനം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചുവെന്ന ഖത്തറിന്റെ ആരോപണത്തെ യു.എന്നിലെ യു.എ.ഇ പ്രതിനിധി യാഖൂബ് യൂസുഫ് അല്‍ ഹുസൈനി നിഷേധിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന് 16 ശതമാനം വോട്ട്! തമിഴകത്തെ ഞെട്ടിച്ച് അഭിപ്രായ സര്‍വേ ഫലംനിയമസഭാ തിരഞ്ഞെടുപ്പില്‍ രജനികാന്തിന് 16 ശതമാനം വോട്ട്! തമിഴകത്തെ ഞെട്ടിച്ച് അഭിപ്രായ സര്‍വേ ഫലം

ഖത്തര്‍ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കണമെന്ന് യുഎഇ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ യാത്രാ വിമാനത്തിന് തൊട്ടടുത്തുകൂടി ഖത്തരി യുദ്ധവിമാനങ്ങള്‍ പറത്തിയത് യാത്രക്കാര്‍ക്ക് സുരക്ഷാ ഭീഷണി സൃഷ്ടിച്ചതായും അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നുമാണ് യു.എ.ഇയുടെ വാദം. ഖത്തര്‍ യുദ്ധവിമാനങ്ങള്‍ എമിറേറ്റ്‌സ് വിമാനത്തിനു സമീപത്തുകൂടി പോവുന്നതിന്റേതെന്ന് അവകാശപ്പെട്ട് ബഹ്‌റൈന്‍ റഡാര്‍ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

qatar

ഇ കെ 837 വിമാനം ബഹ്‌റൈന്‍ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങവെ 3,170 മീറ്റര്‍ ഉയരത്തിലെത്തിയപ്പോഴാണ് ഖത്തരി യുദ്ധ വിമാനങ്ങള്‍ അതിനടുത്തെത്തിയത്. വെറും 3.2 കിലോമീറ്റര്‍ അകലത്തിലാണ് ഖത്തര്‍ വിമാനം പറന്നതെന്നും ഇതുമൂലം റഡാറില്‍ അപകട സന്ദേശം പ്രത്യക്ഷപ്പെട്ടതായും ബഹ്‌റൈന്‍ അറിയിച്ചു. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ എമിറേറ്റ്‌സ് എയര്‍വെയ്‌സ് ഇതുവരെ തയ്യാറായിട്ടില്ല. യു.എ.ഇയുടെ രണ്ട് യാത്രാവിമാനങ്ങളെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെതിരേ സൗദി അറേബ്യയുടെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

അതേസമയം, യുഎഇ യുദ്ധവിമാനങ്ങള്‍ ഖത്തര്‍ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് കാണിച്ച് ഖത്തര്‍ യുഎന്നിന് പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാണ് പുതിയ ആരോപണവുമായി യുഎഇ രംഗത്തുവന്നത് എന്നകാര്യം ശ്രദ്ധേയമാണ്. മുന്നറിയിപ്പില്ലാതെ യുഎഇ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു ഖത്തര്‍ യുഎന്നില്‍ പരാതി നല്‍കിയത്. യുഎഇയില്‍ നിന്ന് ബഹ്‌റൈനിലേക്ക് സൈനികരെയും വഹിച്ച് പോവുകയായിരുന്ന യുദ്ധവിമാനമാണ് മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങാതെ തങ്ങളുടെ വ്യോമാതിര്‍ത്തിക്കകത്തു കൂടി കടന്നുപോയതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് യു.എന്നിലെ ഖത്തര്‍ പ്രതിനിധി ശെയ്ഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ഥാനി യു.എന്‍ സെക്രട്ടറി ജനറലിന് കത്തും നല്‍കിയിരുന്നു. ഖത്തറിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് കത്തില്‍ ആരോപിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് യു.എ.ഇ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. ഖത്തര്‍ അതിര്‍ത്തി സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിക്കുന്ന നടപടി ഖത്തര്‍ തുടരുകയാണെന്നും ഖത്തര്‍ പ്രതിനിധി കുറ്റപ്പെടുത്തിയിരുന്നു.

English summary
uae lambasts qatar plot to raise tension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X