കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ഏകീകൃത ഹിജ്‌രി കലണ്ടര്‍ നിലവില്‍ വന്നു

  • By Desk
Google Oneindia Malayalam News

അബൂദാബി: യുഎഇയില്‍ ഹിജ്‌രി വര്‍ഷം 1439ലേക്കുള്ള ഏകീകൃത കലണ്ടര്‍ നിലവില്‍ വന്നു. ശെയ്ഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ വച്ചാണ് ഇതാദ്യമായി യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റുകളിലേക്കുമായി ഏകീകൃത ഹിജ്‌രി കലണ്ടര്‍ പുറത്തിറക്കിയത്.

അടുത്ത ഹിജ്‌രി വര്‍ഷമായ 1439ലെ മാസങ്ങളുടെ ആരംഭം, പ്രാര്‍ഥനാ സമയം, സൂര്യോദയം, അസ്തമയം തുടങ്ങിയ കാര്യങ്ങള്‍ ഈ ചാന്ദ്ര കലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രന്റെ ചലനങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രം, ഭൗതിക ശാസ്ത്രം, ശരീഅത്ത് നിയമങ്ങള്‍, മുന്‍കാലങ്ങളിലെ അനുഭവങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് ഏകീകൃത കലണ്ടര്‍ തയ്യാറാക്കിയതെന്ന് പ്രസിഡന്റല്‍ അഫയേഴ്‌സ് ഉപ മന്ത്രിയും ശെയ്ഖ് സായിദ് ഗ്രാന്റ് മസ്ജിദ് ട്രസ്റ്റീ കൗണ്‍സില്‍ ചെയര്‍മാനുമായ അഹ്മദ് ജുമാ അല്‍ സഅബി പറഞ്ഞു.

uae

ശരീഅ നിയമങ്ങളോടൊപ്പം ശാസ്ത്രീയ തത്വങ്ങള്‍ കൂട്ടിയോജിപ്പിച്ച് തയ്യാറാക്കിയ കലണ്ടറില്‍ ഹിജ്‌രി തിയ്യതി, ഓരോ നഗരത്തിലേക്കും ഉള്‍പ്രദേശങ്ങളിലേക്കുമുള്ള വ്യത്യസ്ത പ്രാര്‍ഥനാ സമയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ എമിറേറ്റിനും അവിടത്തെ സമയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കലണ്ടര്‍ നല്‍കും. ഏത് ഡിസൈനില്‍ അത് അച്ചടിക്കണമെന്ന കാര്യം ഓരോരുത്തര്‍ക്കും തീരുമാനിക്കാം. കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകള്‍ അനുസരിച്ച് തയ്യാറാക്കിയതാണെങ്കിലും നിലാവ് കാണുന്നതിനനുസരിച്ച് നേരിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരവര്‍ഷത്തേക്കാള്‍ 11 ദിവസം കുറവായിരിക്കും ചാന്ദ്രവര്‍ഷമായ ഹിജ്‌രി വര്‍ഷത്തിന്.

ഇസ്ലാമിലെ രണ്ട് അടിസ്ഥാന കാര്യങ്ങളായ അഞ്ച് നേരത്തെ നമസ്‌കാരം, റമദാനിലെ വ്രതാനുഷ്ഠാനം എന്നിവയ്ക്ക് ഹിജ്‌രി കലണ്ടര്‍ അത്യാവശ്യമാണെന്നതിനാല്‍ ഏകീകൃത കലണ്ടറിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇസ്ലാമിക കാര്യ ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് മത്താര്‍ അല്‍ കഅബി പറഞ്ഞു. അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും അടിസ്ഥാനത്തില്‍ യു.എ.ഇയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ സമയക്രമങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് പുതിയ കലണ്ടര്‍ എന്ന് ഷാര്‍ജ സര്‍വകലാശാല ചാന്‍സ്‌ലറും അറബ് ജ്യോതിശാസ്ത്ര അസോസിയേഷന്‍ ചെയര്‍മാനുമായ പ്രഫ. ഹാമിദ് അല്‍ നഈമി പറഞ്ഞു. സൂര്യ ചലനങ്ങളെ ആശ്രയിച്ചല്ല ഹിജ്‌രി കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നതെന്നതിനാല്‍ കാലാവസ്ഥകള്‍ മാറിവരുന്നതിന്റെ സമയക്രമം ഇതുമായി യോജിച്ചുവരില്ല. അതിനാല്‍ കൃഷി തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഹിജ്‌രി കലണ്ടര്‍ പര്യാപ്തമല്ല. ഹിജ്‌രി കലണ്ടര്‍ ഉപയോഗിക്കുന്ന മുസ്ലിം രാഷ്ട്രങ്ങളും ഗ്രിഗോറിയന്‍ കലണ്ടര്‍ തന്നെയാണ് സിവില്‍ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറുള്ളത്. പുതിയ ഹിജ് രി വര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് പുതിയ ഏകീകൃത ഹിജ്‌രി കലണ്ടര്‍ യു.എ.ഇ പുറത്തിറക്കിയിരിക്കുന്നത്.

English summary
The United Arab Emirates launched a unified Hijri calendar ahead of the new Islamic year, the Ministry of Presidential Affairs announced on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X