കരിയറിന്റെ പീക്കിൽ കാവ്യ മാധവന് 30 ലക്ഷം വരെ പ്രതിഫലം! ദിലീപിനെ കെട്ടിയതിന് പിന്നാലെ സിനിമ വിട്ടു..!
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് കാവ്യ മാധവൻ. മികച്ച അഭിനയ പ്രകടനത്തിലൂടെ താരം നിരവധി ആരാധകരെ ഉണ്ടാക്കി എടുത്തിരുന്നു. ഒരുകാലത്ത് യുവാക്കൾക്ക് ഏറെ ഇഷ്‌ടമുള്ള നായിക എന്ന നിലയിൽ കാവ്യ മാധവൻ ഉണ്ടാക്കിയെടുത്ത ആരാധക വൃന്ദം അത്രയേറെ അധികമായിരുന്നു. ചെറു പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ മാധവൻ, പടിപടിയായി കയറുകയായിരുന്നു കരിയറിൽ. സൂപ്പർ നായിക എന്ന ലേബൽ വരെ എത്തുകയും ചെയ്‌തു.
അവിടെ നിന്ന് പക്ഷേ സംസ്ഥാന അവാർഡ് നേടിയ നിലയിലേക്ക് കാവ്യ വളർന്നിരുന്നു. അഭിനേത്രി എന്ന നിലയിലും നർത്തകി എന്ന നിലയിലും കാവ്യയുടെ വളർച്ച വളരെ പെട്ടന്നായിരുന്നു. കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്ന കാവ്യ അവിടെ നിന്നാണ് സിനിമയുടെ ചവുട്ട് പടികൾ നടന്നുകയറിയത്. ഇന്ന് കാണുന്ന നിലയിലേക്ക് അവർ വളർന്നതും അതിന് വഴിമരുന്നിട്ടതും കൗമാര കലോത്സവം തന്നെയായിരുന്നു.

പറഞ്ഞുവന്നത് കാവ്യ മാധവൻ എന്ന നടിയെ കുറിച്ചാണ്. ഒരു കാലത്ത് മലയാളികളുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയ കാവ്യ മാധവൻ പക്ഷേ ഇന്ന് വെള്ളിത്തിരയിൽ സജീവമല്ല. കഴിഞ്ഞ പത്ത് വർഷത്തോളമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. നടൻ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷമായിരുന്നു കാവ്യ പൂർണമായി സിനിമയിൽ നിന്ന് മാറി നിൽക്കാനായി തീരുമാനിച്ചത് എന്നതാണ് യാഥാർഥ്യം.
എന്നാൽ ദിലീപിന് അതിൽ യാതൊരു പങ്കുമില്ലെന്നാണ് കാവ്യ പലവട്ടം പറഞ്ഞത്. വിവാഹശേഷമുള്ള അഭിനയത്തിലെ ഇടവേള പൂർണമായും തന്റെ തീരുമാനവും താൽപര്യവും തീരുമാനവും ആണെന്ന് കാവ്യ ആണയിടുമ്പോഴും ചില ആരാധകർ അത് വിശ്വസിക്കാൻ കൂട്ടാറില്ല. അടുത്തിടെ കാവ്യ മാധവന്റെ ഫാൻ പേജിലെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. കാവ്യ 10 വർഷമായി അഭിനയം നിർത്തിയിട്ട് എന്നാണ് അതിൽ പറയുന്നത്.
പലരും ഇത്ര വലിയൊരു ഇടവേള കഴിഞ്ഞുവെന്ന് വിശ്വസിക്കാൻ പോലും കൂട്ടാക്കുന്നില്ലെന്നതാണ് യാഥാർഥ്യം. അതിന്റെ കാരണമായി അവർ പറയുന്നത്, പഴയ സിനിമകളിലെ കാവ്യ മാധവന്റെ ജീവസ്സുറ്റ പ്രകടനങ്ങളാണ്. നിശാൽ ചന്ദ്രയെ വിവാഹം ചെയ്‌ത കാവ്യ പിന്നീട് കാര്യമായി സിനിമകൾ അഭിനയിച്ചിരുന്നില്ല. ഇടയ്ക്ക് പാപ്പി അപ്പച്ച എന്ന ദിലീപ് ചിത്രത്തിൽ നായികയായി തിരിച്ചുവരവ് നടത്തുകയായിരുന്നു.
എന്നാൽ അധികം വൈകാതെ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു. അതിനിടയിൽ അഞ്ച് വർഷത്തോളം കാവ്യ മാധവൻ സിനിമകളിൽ വീണ്ടും നിറഞ്ഞു നിന്നിരുന്നു. ഒടുവിൽ ദിലീപുമായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിവാഹം, അതിന് ശേഷം കാവ്യ മാധവൻ പിന്നീട് വെള്ളിത്തിരയിൽ തന്റെ സാനിധ്യം അറിയിച്ചിട്ടില്ല. അതായത് ദിലീപ്, കാവ്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ പിന്നെയും എന്ന ചിത്രമായിരുന്നു അവരുടെ അവസാന സിനിമ.
പ്രതിഫലം കാൽ കോടിക്ക് മുകളിൽ
സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് ആയിരുന്നു കാവ്യ മാറി നിൽക്കാൻ തീരുമാനം എടുത്തത്. ദിലീപിന് ആ തീരുമാനത്തിൽ പങ്കില്ലെന്ന് പറയുമ്പോഴും മഞ്ജുവിന്റെ ജീവിതം കൂടി ചേർത്തുകൊണ്ടാണ് പലരും അതിന് മറുപടി കൊടുക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാൽ കാവ്യ മാധവൻ തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കുമ്പോഴും ഇൻഡസ്ട്രിയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു.
ഏകദേശം മുപ്പത് മുതൽ നാൽപ്പത് ലക്ഷം വരെ ആയിരുന്നു താരം പ്രതിഫലമായി കൈപ്പറ്റിയിരുന്നത്.ഒരു മലയാളി നടിയുടെ ഏറ്റവും കൂടിയ പ്രതിഫലങ്ങളിൽ ചിലതായിരുന്നു കാവ്യ അക്കാലത്ത് വാങ്ങിയിരുന്നത്. അത് കൊണ്ട് തന്നെ ആരാധകർ പ്രതിക്കൂട്ടിൽ ആക്കുന്നത് ദിലീപിനെ തന്നെയാണ്. ദിലീപ് വിചാരിച്ചാൽ കാവ്യക്ക് വീണ്ടും അഭിനയിക്കാൻ സാധിക്കുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ മറ്റുചിലർ ആവട്ടെ കാവ്യയുടെ കുടുംബിനി എന്ന ഉത്തരവാദിത്തത്തെയാണ് എടുത്തു പറഞ്ഞത്.
-
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
'ദിലീപ് അതൊന്നും ചെയ്തിട്ടില്ല, എനിക്ക് പേഴ്സണൽ ഇഷ്ടത്തിനുള്ള കാരണം അതാണ്';ഉർവശി -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി














Click it and Unblock the Notifications