സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രാവിലെ ഉയരുകയും വൈകീട്ട് കുറയുകയും ചെയ്ത സ്വര്‍ണവില ഇന്ന് രാവിലെ വീണ്ടും കുറഞ്ഞു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വീണ്ടും സ്വര്‍ണം വീഴുകയാണ്. വില കുറയുന്നത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മാത്രമല്ല, ജ്വല്ലറി ഉടമകള്‍ക്കും സന്തോഷമാണ്.
സ്വര്‍ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ജ്വല്ലറികളില്‍ പഴയ പോലെ ആഭരണം വാങ്ങാന്‍ ആളുകള്‍ എത്തുന്നില്ല. മിക്കവരും നിക്ഷേപ ഉദ്ദേശത്തോടെയാണ് സ്വര്‍ണം വാങ്ങുന്നത്. ബാറുകളും കോയിനുകളുമാണ് ഇവരുടെ ഇഷ്ടം. ആഭരണം വാങ്ങുമ്പോഴാണ് പണിക്കൂലിയിലും മറ്റുമായി ജ്വല്ലറി ഉടമകള്‍ക്ക് ലാഭം ലഭിക്കുക. കുറച്ചു മാസങ്ങളായി ഈ ലാഭം കിട്ടുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ന് വില കുറഞ്ഞത് ഒരു പ്രതീക്ഷയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 14460 രൂപയായി. പവന് 115680 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 275 എന്ന നിരക്കില്‍ തുടരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുന്നത്. നിലവില്‍ 4992 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്.
അതേസമയം, ആഭരണം വാങ്ങുന്നവര്‍ ഇപ്പോള്‍ കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തെയാണ് ആശ്രയിക്കുന്നത്. 18, 14, 9 കാരറ്റുകളിലെ സ്വര്‍ണവും വിപണിയില്‍ ലഭ്യമാണ്. ആഭരണം ധരിക്കുക എന്ന ലക്ഷ്യം മാത്രമുള്ളവര്‍ക്ക് ഇത്തരം കാരറ്റുകള്‍ മതിയാകും. അതേസമയം, നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവര്‍ക്ക് 24, 22 കാരറ്റുകള്‍ തന്നെ വേണ്ടി വരും.
14 കാരറ്റ് സ്വര്‍ണത്തിന്റെ പ്രത്യേകത അറിയാം
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11880 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 95040 രൂപയാണ് നല്‍കേണ്ടത്. അതേസമയം, 14 കാരറ്റ് ഗ്രാമിന് 9250 രൂപയും എട്ട് ഗ്രാമിന് 74000 രൂപയുമാണ് വില. പ്രമുഖ ബ്രാന്‍ഡ് ജ്വല്ലറികളില്‍ താഴ്ന്ന കാരറ്റ് സ്വര്‍ണത്തിന് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറിയതിനാലാണ് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്.
58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്നതാണ് 14 കാരറ്റ് സ്വര്‍ണം. ആഭരണം മാത്രമാണ് ഇവയില്‍ ലഭിക്കുക. കോയിനോ ബാറോ കിട്ടില്ല. പണിക്കൂലി കൂടുതലായിരിക്കും. ഏറെ കാലം കഴിയുമ്പോള്‍ ഈ സ്വര്‍ണം മാറ്റ് കുറയാനുള്ള സാധ്യതയുണ്ട്. ഈ വേളയില്‍ മഞ്ഞ പൂശേണ്ടി വരുമെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. അതിനെല്ലാം പുറമെ ഇവ ബാങ്കില്‍ പണയം വെക്കാന്‍ സാധിക്കില്ല എന്നതും ശ്രദ്ധിക്കണം.
അമേരിക്കയുടെ കേന്ദ്രബാങ്ക് ഇന്ന് വൈകീട്ട് പലിശ നിരക്ക് പ്രഖ്യാപിക്കും. ഇതിന്റെ പ്രതിഫലനം നാളെയും മറ്റന്നാളുമായി സ്വര്‍ണ വിപണിയില്‍ പ്രകടമാകും. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ക്രൂഡ് വില 102 ഡോളറില്‍ നില്‍ക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 92.43 എന്ന നിരക്കിലാണുള്ളത്.
-
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?














Click it and Unblock the Notifications