യുഎഇ ദേശീയ ദിനാഘോഷം; ദുബായ് കെഎംസിസി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച സമാപനം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: 46-മത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി ഒരു മാസമായി നടത്തിവരുന്ന ആഘോഷ പരിപാടികള്‍ക്ക് ഡിസംബര്‍ 8ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ പരിസമാപ്തിയകുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രക്തദാന കേമ്പ്, സ്‌പോര്‍ട്‌സ് മീറ്റ്, കലാ സാഹിത്യ മത്സരം, വനിതാ വിഭാഗം സംഘടിപ്പിച്ച കുക്കറി ഷോ തുടങ്ങിയ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്നു.

രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തിയ രക്തസാക്ഷികളുടെ ഓര്‍മക്കായി യു.എ.ഇ ഗവ: പ്രഖ്യാപിച്ച രക്തസാക്ഷി ദിനാചരണം വിപുലമായി ആചരിക്കുകയും ചെയ്തു. പ്രവാസികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പികുന്നതിന് സഹായമാവുന്നവിധം ഏറ്റവും മികവുറ്റ നിലയിലാണ് സര്‍ഗോല്‍സവം എന്ന പേരില്‍ കലാ സാഹിത്യ മത്സരങ്ങള്‍ നടത്തിയത്. ദുബായ് പോലീസുമായി ചേര്‍ന്ന് ഫിറ്റ്‌നസ് ചാലഞ്ച് പ്രോഗ്രാമും നടത്തി. ദുബായ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്ലീന്‍ അപ്പ് ദി വേള്‍ഡ് ശുചീകരണ പരിപാടിയില്‍ ആയിരങ്ങളെ അണിനിരത്തി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞു. ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഹിസ് എക്‌സലന്‍സി വിപുല്‍ , പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലീം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി , ഗള്‍ഫാര്‍ മുഹമ്മദാലി, എം.എ സലിം, നാഷണല്‍ യൂത്ത് ലീഗ് ജന:സെക്രട്ടറി സി.കെ സുബൈര്‍ തുടങ്ങി കെ.എം.സി.സി കേന്ദ്ര സംസ്ഥാന കമ്മിറ്റി നേതാക്കളും അറബ് പ്രമുഖരും , സാമൂഹ്യ സാംസ്‌ക്കാരിക വ്യവസയ രംഗത്തെ ശ്രദ്ദേയ വ്യക്തിത്വങ്ങളും പങ്കെടുക്കും.

kmcc

ദുബായ് കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ ബിസിനസ്സ് പെഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍-2017 അവാര്‍ഡ് സഹീര്‍ സ്റ്റോറീസ്(ബ്രോനെറ്റ് ഗ്രൂപ്പ്), ഹ്യൂമണ്‍ വെല്‍ഫയര്‍ അവാര്‍ഡ് മുസ്തഫ അല്‍ ഖത്താല്‍, ബിസിനസ്സ് എക്‌സലന്‍സി അവാര്‍ഡ് നിയാസ് കണ്ണേത്ത്(അവീര്‍ അല്‍ നൂര്‍ പോളി ക്ലീനിക്), ഇന്നവേറ്റീവ് ബിസിനസ്സ് പെഴ്‌സണാലിറ്റി അവാര്‍ഡ് റഫീഖ് എ.ടി (ടെലിവീസ് ഗ്രൂപ്പ്- സ്‌പെയ്ന്‍), യന്ഗ് എന്റെര്‍പ്രിണര്‍ അവാര്‍ഡ് ഷിയാസ് സുലത്താന്‍ (അല്‍ മുസറാത്ത് ഗ്രൂപ്പ്) എന്നിവര്‍ക്ക് നല്‍കും.

ഇന്ത്യന്‍ പ്രോപര്‍ട്ടി ഷോ ദുബായില്‍ സംഘടിപ്പിക്കുന്നു

ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് പി.പി ശശീന്ദ്രന്‍(മാതൃഭൂമി), അരുണ്‍ കുമാര്‍(ഏഷ്യനെറ്റ്), ഫസലു(ഹിറ്റ് എഫ്.എം റേഡിയോ), റഫീഖ് കരുവംപോയില്‍(ജീവന്‍ ടിവി ക്യാമറ മാന്‍ )എന്നിവരെയും തെരഞ്ഞെടുത്തതായും ദുബായ് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു. വര്‍ണ ശബളമായ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് ഇശല്‍ നൈറ്റും അരങ്ങേറും, പ്രശസ്ത ഗായകരായ എം.എ. ഗഫൂര്‍, നവാസ് പാലേരി, ടെലിവിഷന്‍ റിയാലിറ്റി ഷോ താരങ്ങളായ ഹംദ നൗഷാദ്, മുഹമ്മദ് ഷന്‍വര്‍, റബീഉള്ള എന്നിവര്‍ ഗാനങ്ങളാലപിക്കും. ദുബായ് കെ.എം.സി.സി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, അറബന മുട്ട്, കുട്ടികളുടെ അറബി ഡാന്‍സ്, ഒപ്പന എന്നിവ അരങ്ങേറും. കൂടാതെ ഡോ: സുബൈര്‍ അനിയിചോരുക്കുന്ന ഇന്റര്‍നാഷണല്‍ ഫാല്‍ക്കന്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടാകുമെന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ:സാജിദ് അബൂബക്കര്‍ അറിയിച്ചു. ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, ഇസ്മായില്‍ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍ ശുക്കൂര്‍, ഹുസൈനാര്‍ തോട്ടുംഭാഗം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

English summary
UAE National day celebration; Dubai KMCC celebration closing ceremony on friday
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്