കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്;രജിസ്റ്റര്‍ ചെയ്യാത്ത സിം 17ന് റദ്ദാക്കും

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രവാസികളെ നിങ്ങളുടെ സിം കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിയ്ക്കുന്ന്. മാര്‍ച്ച് 17 മുതല്‍ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവരുടെ മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കുമെന്ന് ഇത്തി സലാത്ത് അറിയിച്ചു. വെള്ളിയാഴ്ച നമ്പര്‍ രജിസ്‌ട്രേഷന് മാത്രമായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.

വൈകിട്ട് നാല് മുതല്‍ രാത്രി 10 മണിവരെയാണ് ഇത്തിസലാത്തിന്റെ പ്രമുഖ ഔട്ട്‌ലെറ്റുകളില്‍ രജിസ്‌ട്രേഷന്‍ നടക്കുക. 17 ന് മുന്പുള്ള മറ്റ് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ തന്നെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Etisalat

പ്രവാസികള്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്. റസിഡന്‍സ് വീസ എന്നിവയും രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.etisalat.ae എന്ന വെബ്‌സൈറ്റിലൂടെ തുടക്കമിടാം. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഇത്തിസലാത്തിന്റെ ഔട്ട്‌ലെറ്റുകളെ സമീപിയ്ക്കണം.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച നിങ്ങളുടെ സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 800121 ല്‍ വിളിയ്ക്കാം. മലയാളത്തിലും സേവനം ലഭ്യമാണ്. മൈ നമ്പര്‍ മൈ ഐഡന്റിറ്റി എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്.

English summary
Unregistered Sim Cards validity will end march 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X