Get Updates
Get notified of breaking news, exclusive insights, and must-see stories!

യുട്യൂബറെ കാണാന്‍ 3 ദിവസം, 250 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി 13 കാരന്‍; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

പ്രേമത്തിന് കണ്ണുംമൂക്കും ഇല്ലാന്നൊക്കെ പറഞ്ഞ് കേട്ടിട്ടില്ലേ..പ്രേമത്തിന് മാത്രമല്ല നമുക് ആരൊടെങ്കിലുമൊക്കെ ആരാധന തോന്നിയാലും ഇതുപോലെ തന്നാണ് കാര്യങ്ങള്‍. ഈ സിനിമാ താരങ്ങളോടും സ്‌പോര്‍ട്‌സ് താരങ്ങളോടുമൊക്കെ ആരാധര മൂത്ത് അവരെ ഒരു നോക്ക് കാണാനും ഒന്ന് തൊട്ടുനോക്കാനും ഒരു ഫോട്ടോ എടുക്കാനുമൊക്കെ ആഗ്രഹിക്കുന്ന ആളുകള്‍ ഇല്ലേ.

അത്തരത്തില്‍ ഒരു ആരാധകന്റെ കാര്യമാണ് ഇനി പറയാന്‍ പോകുന്നത്... ആരാധന അങ്ങേയറ്റത്തെത്തിയ ഈ 13 കാരന്‍ തന്റെ ഇഷ്ട താരത്തെ കാണാന്‍ പുറപ്പെട്ടു അതും സൈക്കിളില്‍ പിന്നീട് നടന്നത് എന്താണെന്നോ!!തന്റെ പ്രിയപ്പെട്ട യൂട്യൂബ് താരത്തെ കാണാനായാണ് ഈ 13 കാരൻ ഇറങ്ങി പുറപ്പെട്ടത്.

1

മൂന്ന് ദിവസമെടുത്ത് പഞ്ചാബിൽ നിന്ന് 250 കിലോമീറ്റർ താണ്ടി ഡൽ​ഹിയിലെത്തിയത്. യൂട്യൂബിലെ 'ട്രിഗർഡ് ഇൻസാൻ' എന്ന നിഷയ് മൽഹന്റെ പിതാംപുരയിലെ അപ്പാർട്ട്‌മെന്റിലേക്കാണ് കുട്ടി എത്തിയത്.എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ ഒക്ടോബർ 4 നാണ് കുട്ടിയെ കാണാതായി. എന്നാൽ, കുട്ടി 'ട്രിഗർഡ് ഇൻസാൻ' ഫാനായത് കൊണ്ടു തന്നെ അങ്ങോട്ട് പോയിക്കാണുമെന്ന് അവന്റെ മാതാപിതാക്കൾക്ക് ഊഹമുണ്ടായിരുന്നു. ഏകദേശം 1.7 കോടി വരിക്കാരുള്ള നർമ്മവും പാരഡിയും ഒക്കെ കൈകാര്യം ചെയ്യുന്ന ചാനലാണ് 'ട്രിഗർഡ് ഇൻസാൻ'.

2

കുടുംബവും പട്യാല പോലീസും സോഷ്യൽ മീഡിയ ഉപയോഗിച്ച് കുട്ടിയെ കുറിച്ചുള്ള സൂചനകൾ ശേഖരിക്കുകയും ഡൽഹിയിലെ പോലീസിനെ അറിയിക്കുകയും ചെയ്തു. യൂട്യൂബറും വിവരങ്ങൾക്കായി ഒരു അപ്പീൽ നൽകുകയും വീട്ടുമായി ബന്ധപ്പെടാൻ കുട്ടിയെ അറിയിക്കാനുള്ള ശ്രമങ്ങൾ നടത്തുകകയും തുുടങ്ങി. റൂട്ടിലെ പല സ്ഥലങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ കുട്ടിയെ കാണാനയി. രാത്രി എവിടെയാണ് താമസിച്ചതെന്നോ വിശ്രമിച്ചെന്നോ വ്യക്തമായിട്ടില്ല.

3

യൂട്യൂബർ പിതാംപുര പ്രദേശത്താണ് താമസിക്കുന്നതെന്ന് ഡൽഹിയിലെ പോലീസ് കണ്ടെത്തി, റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു. ഇവർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടിയെ കണ്ടെത്തി. കുട്ടിയുടെ സൈക്കിളാണ് ആദ്യം കണ്ടെത്തിയത് പിന്നീട് തിരഞ്ഞപ്പോൾ പാർക്കിൽ നിന്ന് പോലീസ് കുട്ടിയെ കണ്ടെത്തി. പഞ്ചാബിലെ പട്യാലയിൽ നിന്നുള്ള 13 വയസുകാരനെ പോലീസ് കണ്ടെത്തി കുടുംബത്തിന് കൈമാറിയിട്ടുണ്ട്..

4


എന്നാൽ ഇത്ര കഷ്ടപ്പെട്ട് തന്റെ പ്രിയപ്പെട്ട മനുഷ്യനെ കാണാൻ എത്തിയിട്ടും കുട്ടിക്ക് ഭാ​ഗ്യം ഉണ്ടായില്ല. കാരണം അദ്ദേഹം അപാർട്ട്മെൻിൽ ഉണ്ടായിരുന്നില്ല. ദുബായിലാണ്യ. കുട്ടിയെ അന്വേഷിച്ച് യൂട്യൂബർ നിഷയ് മൽഹാന്റെ അപ്പാർട്ട്‌മെന്റിൽ പോലീസുകാർ ചെന്നപ്പോൾ,
അദ്ദേഹം അപാർട്ട്മെന്റിൽ ഉണ്ടായിരുന്നില്ല. ദുബായിലേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്തായാലും കുട്ടിയുടെ വീട്ടുകാർ ദൽഹിയിലേക്ക് വന്ന് അവനെ കൊണ്ടുപോയി. കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് വീട്ടുകാർ. അതേസമയം കുട്ടിയെ കണ്ടെത്തിയ വാർ‌ത്ത യൂട്യൂബറും പങ്കുവെച്ചു. ശുഭ വാർത്ത, കുട്ടിയെ കണ്ടെത്തി, ദൈവത്തിന് നന്ദി, അദ്ദേഹം പറഞ്ഞു.
‌Eyebrow: ഇനി മഷിയിട്ട് കറുപ്പിക്കേണ്ട...പുരികത്തിന് നിറവും കട്ടിയും ഷേയ്പ്പും വരുത്താം....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+