ഈ 3 സ്ത്രീകളെ അറിയുമോ? ഇന്ത്യയില്‍ 5000 കിലോമീറ്റര്‍ റോഡ് ട്രിപ്പടിച്ച ടീമാണ്; യാത്രാനുഭവം വൈറല്‍
ദില്ലി: സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ആരാണ് പരിധികള്‍ നിശ്ചയിക്കുന്നത്. ഒരാളുമല്ല, അവര്‍ തന്നെയാണ്. പറഞ്ഞ് വരുന്നത് മൂന്ന് സ്ത്രീകളുടെ സാഹസികതയെ കുറിച്ചാണ്. ഇവര്‍ ഇന്ത്യയില്‍ നടത്തിയ റോഡ് ട്രിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയില്‍ മുപ്പത് ദിവസത്തെ യാത്രയാണ് യുഎഇയില്‍ നിന്നുള്ള ഈ സ്ത്രീകള്‍ നടത്തിയത്.
ഒരു ആയുഷ്‌കാലത്തേക്കുള്ള ഓര്‍മകളും കൊണ്ടാണ് അവര്‍ മടങ്ങിയത്. ദുബായ് സ്വദേശിയായ ഡോ സുമേറ സയ്യിദ്, അവരുടെ അമ്മായി ലത്തീഫ ബാനു, ഒപ്പം രജീല ഹസ്സന്‍ എന്നീ സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ യാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഇവരുടെ അനുഭവങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image courtesy: khaleej times
ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളുമാണ് ഒരു മാസം കൊണ്ട് ഇവര്‍ കവര്‍ ചെയ്തത്. ഈ മൂന്ന് സ്ത്രീകളില്‍ രണ്ട് പേര്‍ മുത്തശ്ശികളാണെന്ന് കൂടി ഓര്‍ക്കണം. അവരുടെ അടങ്ങാത്ത ആഗ്രഹങ്ങളാണ് നിശ്ചയദാര്‍ഢ്യം കൊണ്ട് നേടിയെടുത്തത്. കേരളം മുതല്‍ കശ്മീര്‍ വരെയാണ് ഇവര്‍ സഞ്ചരിച്ചത്. ടൊയോട്ടയുടെ കാറിലായിരുന്നു മുപ്പത് ദിവസവും യാത്ര. അജ്മാനില്‍ നിന്നുള്ള ഡെന്റിസ്റ്റായ സുമേറയ്ക്ക് പറയാന്‍ ഒരുപാടുണ്ട്. മനോഹരമായ ഒരുപാട് കാഴ്ച്ചകള്‍ കണ്ടതും, കാര്‍ദുംഗ്ല ചുരവുമെല്ലാം മറക്കാനാവാത്ത ഓര്‍മയാണെന്ന് സുമേറ പറഞ്ഞു.

image courtesy: khaleej times
ഇന്ത്യയില്‍ യാത്ര തുടങ്ങും മുമ്പ് തെറ്റിദ്ധാരണകളും ഭയവുമുണ്ടായിരുന്നു. ഞങ്ങളുടെ സുരക്ഷയെ കരുതിയായിരുന്നു ഈ ഭയം. കാരണം ഇന്ത്യയില്‍ ഹിജാബ് ധരിച്ച സ്ത്രീകള്‍ക്കെതിരെ അസഹിഷ്ണുത കാരണം അക്രമമുണ്ടായേക്കാമെന്ന് ഭയമുണ്ടായിരുന്നുവെന്ന് സുമേറ പറഞ്ഞു. ഞങ്ങള്‍ മതത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വരുമോ അതല്ലെങ്കില്‍ മോശം അനുഭവമുണ്ടാകുമോ എന്നെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ യാത്രയില്‍ ഉടനീളം ഒന്നും സംഭവിച്ചില്ല. സ്‌നേഹവും സൗഹൃദവുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഒരുപാട് സ്ത്രീകളെ യാത്രയില്‍ കണ്ടുവെന്നും ഇവര്‍ പറയുന്നു.

image courtesy: khaleej times
സുമേറയും ലത്തീഫയും രജിലയും ഇന്ത്യയിലാകെ വലിയൊരു പര്യടനം നടത്തണമെന്ന് ഈ വര്‍ഷമാണ് ചിന്തിച്ച് പ്ലാന്‍ ചെയ്ത് തുടങ്ങിയത്. ലത്തീഫ് അവരുടെ പഴയ സഹപാഠിയായ രജിലയുമായി ഇക്കാര്യം സംസാരിച്ചതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. കശ്മീരിലേക്ക് കാറോടിച്ച് പോകാമെന്നായിരുന്നു ലത്തീഫ പറഞ്ഞു. എനാല്‍ വേണ്ടെന്നാണ് താന്‍ പറഞ്ഞതെന്ന് സുമേറ പറയുന്നു. ആരും ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്ത് ഇതുവരെ പോവാത്തവരായിരുന്നു. മകന് ഫിസിയോതെറാപ്പിക്കായി കേരളത്തിലേക്ക് വരേണ്ട സാഹചര്യമുണ്ടായിരുന്നത് കൊണ്ട് സുമേറ ഒടുവില്‍ ഡ്രൈവ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

image courtesy: khaleej times
അതേസമയം ഓഫീസില്‍ നിന്ന് മുപ്പത് ദിവസം അവധിയാണ് ലഭിച്ചത്. അതുകൊണ്ട് 45 ദിവസത്തെ യാത്ര മുപ്പത് ദിവസമായി ചുരുക്കേണ്ടി വന്നു. ജൂണ്‍ ഇരുപതിനാണ് ഇവര്‍ യാത്ര ചെയ്തത്. ഒരു ദിവസത്തെ യാത്ര കൊണ്ട് ഇവര്‍ കോഴിക്കോട്ടെത്തി. രജില താമസിക്കുന്ന കോഴിക്കോടാണ്. അടുത്ത ദിവസം തന്നെ യാത്ര തുടരുകയായിരുന്നു. പ്രായം ഒരു തടസ്സമല്ല എന്ന ബാനറും കാറിന് മുകളില്‍ ഇവര്‍ പതിപ്പിച്ചിരുന്നു. അത് ഉപകാരപ്പെട്ടുവെന്ന് സുമേറ പറഞ്ഞു. ഒരുപാട് പേര്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചു. ഉഡുപ്പിയിലാണ് ഇവര്‍ ആദ്യമെത്തിയത്. സ്ഥലമറിയാതെയാണ് യാത്ര ചെയ്ത് ഇവര്‍ ഉഡുപ്പിയിലെത്തിയത്.












Click it and Unblock the Notifications