അക്ഷയ തൃതീയ: സ്വര്‍ണം ഡിജിറ്റിലായി വാങ്ങണോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍; ഇതാ 4 വഴികള്‍

വിവാഹ സീസണല്ലേ, സ്വര്‍ണം വാങ്ങാന്‍ നമ്മളൊക്കെ ആഗ്രഹിച്ചിരിക്കുകയായിരിക്കും. അക്ഷയ തൃതീയ ദിവസമായിരിക്കും പലരും അത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടാവുക. ഈ ദിവസത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം വരുമെന്നാണ് പൊതുവേയുള്ള വിശ്വാസം. വിവിധ ജ്വല്ലറികള്‍ ആകര്‍ഷകമായ ഓഫറുകളും, ഡിസ്‌കൗണ്ടുകളും ഈ ദിനത്തില്‍ നല്‍കാറുണ്ട്.

അതുപോലെ ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ നിരവധി ഓപ്ഷനുകള്‍ നമ്മുടെ മുന്നിലുണ്ട്. സ്വര്‍ണത്തെ നിക്ഷേപമായി പരിഗണിക്കുകയാണെങ്കില്‍, ഭാവിയെ മുന്നില്‍ കണ്ട് സ്വീകരിക്കാവുന്ന ചില നിക്ഷേപരീതികള്‍ ഉണ്ട്. അത്തരത്തില്‍ അറിഞ്ഞിരിക്കേണ്ട നിക്ഷേപരീതികള്‍ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം.

GOLD

ഡിജിറ്റല്‍ ഗോള്‍ഡിനെ പരിചയപ്പെടാം

സ്വര്‍ണം ഇന്ന് വിപണിയിലെ ഏറ്റവും മികച്ച നിക്ഷേപമാണ്. സ്വര്‍ണത്തില്‍ നിക്ഷേപിച്ച് പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് ഡിജിറ്റല്‍ ഗോള്‍ഡ്. ജ്വല്ലറിയില്‍ പോയി നമ്മള്‍ സ്വര്‍ണാഭരണവും, സ്വര്‍ണനാണയവും ഒക്കെ വാങ്ങാറില്ലേ. പക്ഷേ ആ ആഗ്രഹങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കുക.

പകരം സ്വര്‍ണ നിക്ഷേപത്തില്‍ ശ്രദ്ധിക്കുക. ഇതിനായി വിശ്വാസ്യതയുള്ള കമ്പനികളെ ആശ്രയിക്കുക. മൊബൈല്‍ ഇ വാലറ്റുകള്‍, ബ്രോക്കറേജ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പോലുള്ള വെബ്‌സൈറ്റുകളില്‍ നിന്നോ സ്വര്‍ണം. ഇതൊന്നുമല്ലെങ്കില്‍ വിശ്വാസ്യതയുള്ള കമ്പനികളെയും സ്വര്‍ണം വാങ്ങാനായി സമീപിക്കാം.

സ്വര്‍ണത്തിന്റെ വില കുറയില്ല

ഈ രീതി റിസ്‌കുള്ളതാണെന്ന് കരുതേണ്ടതില്ല. അതുപോലെ വില കുറയുമെന്ന ആശങ്കകളും വേണ്ട. കാരണം ഫിസിക്കല്‍ സ്വര്‍ണത്തിന്റെ വിപണി വില തന്നെയാണ്, ഇത്തരം നിക്ഷേപത്തിന്റെ വരുമാനവും നിര്‍ണയിക്കുന്നത്. ഇതേ കാരണത്താല്‍ സ്വര്‍ണ വില കുറയുമെന്ന പേടി വേണ്ട.

പൂര്‍ണമായ ഇന്‍ഷുറന്‍സ് പരിരക്ഷയും ഈ സ്വര്‍ണ നിക്ഷേപത്തിന് ലഭിക്കും. ഇവയെ സുരക്ഷിതമായി സൂക്ഷിക്കാനും സാധിക്കും. പല കമ്പനികളും സ്റ്റോറേജ് സൗകര്യങ്ങളും നല്‍കുന്നുണ്ട്. പക്ഷേ ബാങ്കുകളിലാണ് നിങ്ങളുടെ സ്റ്റോറേജെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്

അനുയോജ്യമായ സമയം നോക്കണം

അതേസമയം നിക്ഷേപത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. സ്വര്‍ണത്തിന്റെ വിപണി വില വിലയിരുത്തി ശേഷം, അനുയോജ്യമായ സമയം നോക്കണം. അതിന് ശേഷമാവണം ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തേണ്ടത്.

എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് രൂപം

ഫിസിക്കല്‍ സ്വര്‍ണം വാങ്ങുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളാണോ നിങ്ങള്‍ നോക്കുന്നത്. ഗോള്‍ഡിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് മൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പോലെ തന്നെയാണ്. തീര്‍ത്തും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ് ഇടിഎഫ്. ഇവിടെ കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. പക്ഷേ തീര്‍ത്തും സുരക്ഷിതമാണ്.

ഇവ സ്റ്റോക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്. അതുവഴി വ്യാപാരവും നടക്കുന്നുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തില്‍ നമ്മള്‍ എത്ര രൂപ നല്‍കുന്നുവോ അത്ര തന്നെയാണ് ഇടിഎഫിന്റെ ഒരു യൂണിറ്റിനും നല്‍കേണ്ടത്. ഫിസിക്കല്‍ ഗോള്‍ഡാണ് ഇതിന്റെ അടിസ്ഥാന ആസ്തി. ഇവ എപ്പോള്‍ വേണമെങ്കിലും വാങ്ങാന്‍ സാധിക്കും.

സ്വര്‍ണ നിക്ഷേപം മ്യൂച്വല്‍ ഫണ്ട് വഴി

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ അതുപോലെ നിങ്ങള്‍ പരീക്ഷിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ്. സ്വര്‍ണ ശേഖരത്തില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണിത്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് നല്‍കുന്ന യൂണിറ്റുകളെ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ എന്‍ഡ് നിക്ഷേപങ്ങളാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. സ്വര്‍ണത്തിന്റെ വിപണി മൂല്യത്തെ ആശ്രയിച്ചാണ് ഇവയുടെ മൂല്യം ഉയരുന്നത്. 1000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപവും ഇതിന് ആവശ്യമാണ്.

ഗോള്‍ഡ് ബോണ്ടുകള്‍

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും രു വെറൈറ്റി നിക്ഷേപ രീതിയാണ്. യഥാര്‍ത്ഥ സ്വര്‍ണത്തിന് പകരമായി സ്വീകരിക്കാവുന്ന നിക്ഷേപ രീതിയാണിത്. പ്രതിവര്‍ഷം രണ്ടര ശതമാനം പലിശയും ലഭിക്കും. എട്ട് വര്‍ഷമാണ് സോവറിന്‍ ബോണ്ടുകളുടെ കാലാവധി.

ഇവ പുറത്തിറക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആര്‍ബിഐയാണ്. അഞ്ചാം വര്‍ഷം മുതല്‍ എക്‌സിറ്റ് ഓപ്ഷന്‍ നിലവില്‍ വരും. ഇതിലൂടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. ഇത് ഡിജിറ്റലായി സ്വര്‍ണം വാങ്ങുന്ന രീതിയാണ്. നേരിട്ട് വാങ്ങുന്നതിന് ബദലായി കാണാവുന്ന സംവിധാനമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q