കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയിലെ പപ്പടത്തല്ല് അങ്ങ് ആനന്ദ് മഹീന്ദ്രയുടെ ചെവിയിലുമെത്തി; 'തല്ലുമാല'ക്കൊരു പേരുമിട്ടു!!

Google Oneindia Malayalam News

പപ്പടം, എന്ന് പറഞ്ഞാൽ ഇപ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് എന്താണ്.. പണ്ടൊക്കെ സദ്യയാണെങ്കിൽ, ഇന്ന് ഒരുവിധം ആൾക്കാരുടെ മനസ്സിൽ എത്തുന്നത് ആ പപ്പട തല്ല് തന്നെ ആയിരിക്കും.

ഒരൊറ്റ പപ്പടത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ നിറയെ ആലപ്പുഴയും പപ്പടവും ആയിരുന്നു. കേസും ട്രോളും എന്നുവേണ്ട കുറച്ച് ദിവസം പപ്പടം തന്നെയായിരുന്നു താരം. ഒറ്റ തല്ല് കൊണ്ട് പപ്പടം കേറി അങ്ങ് ​ഗോളടിച്ചു.

1

ആലപ്പുഴയിലെ ആ പപ്പട തല്ല് അങ്ങ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ചെവിയിലും എത്തിയിരിക്കുകയാണ്. കേരളത്തിൽ ഏതാണ്ട് പപ്പടത്തല്ലും പപ്പട ട്രോളുമൊക്കെ ഓണത്തോടെ അവസാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ആനന്ദ് മഹീന്ദ്ര വീണ്ടും വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുന്നത്. വളരെ രസകരമായ ഒരു ചോദ്യത്തോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇതോടെ വീണ്ടും ഇങ്ങ് ആലപ്പുഴയിലെ പപ്പടത്തല്ല് വൈറലായി. ആലപ്പുഴയിലെ വിവാഹ സദ്യക്കിടെയാണ് ഈ പപ്പട തല്ല് ഉണ്ടായത്.

ഷൂലേസ് ഇസ്തിരിയിടണം, ബാത്ത്ടബില്‍ പാതി വെള്ളം;ചാള്‍സ് രാജാവിന്റെ ആര്‍ക്കുമറിയാത്ത ശീലങ്ങള്‍ഷൂലേസ് ഇസ്തിരിയിടണം, ബാത്ത്ടബില്‍ പാതി വെള്ളം;ചാള്‍സ് രാജാവിന്റെ ആര്‍ക്കുമറിയാത്ത ശീലങ്ങള്‍

2

പപ്പടത്തിന് വേണ്ടിയുള്ള ഈ തല്ലിനെ എന്ത് പേരിട്ട് വിളിക്കാണം എന്നാണ് ആനന്ദ് മഹീന്ദ്ര ചോദിച്ചത്. പപ്പപ്ലോഷന്‍, പപ്പ ധമാക്ക തുടങ്ങിയ ചില പേരുകളും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഇതുപോലുള്ള ചില വിചിത്രമായ കാരണങ്ങളാല്‍ നമ്മള്‍ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' തന്നെയാണെന്നും അദ്ദേഹം പറയുന്നു. "പപ്പടത്തിന്റെ പേരിൽ യുദ്ധം ചെയ്യുക" എന്നർത്ഥമുള്ള ഒരു പുതിയ വാക്ക് സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു, 'ഒരു പപ്പടമാഷാ?' 'പപ്പപ്ലോഷൻ?' "പപ്പടധമക്കാ?' (ചിലപ്പോൾ ഏറ്റവും വിചിത്രമായ കാരണങ്ങളാൽ നമ്മൾ തീർച്ചയായും അവിശ്വസനീയമായ ഇന്ത്യയാണ്) അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ നിരവധിപേർ കമന്റുമായി എത്തിയിട്ടുമുണ്ട്.

3

ആലപ്പുഴയിലെ മുട്ടത്തായിരുന്നു വിവാഹ സദ്യക്കിടെ രണ്ടാമതും പപ്പടം ചോദിച്ചത് വലിയ തല്ലിലേക്ക് എത്തിയത്. സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. മുട്ടത്തെ തര്‍ക്കത്തില്‍ ഓഡിറ്റോറിയം ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് തര്‍ക്കമുണ്ടായത്. ഈ തർക്കമാണ് പിന്നീട് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തല്ല്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍(65), ജോഹന്‍(21), ഹരി(21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

4

സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കരീലകുളങ്ങര പൊലീസാണ് കേസെടുത്തത്.കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചു തകര്‍ത്തിരുന്നു. രണ്ട് തേി തിരഞ്ഞായിരുന്നു തല്ല് നടന്നത്. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

തുരന്തോ എക്‌സ്പ്രസില്‍ കുഞ്ഞ് പിറന്നു; രക്ഷകയായി സ്വാതി; സര്‍പ്രൈസുമായി റെയില്‍വേയുംതുരന്തോ എക്‌സ്പ്രസില്‍ കുഞ്ഞ് പിറന്നു; രക്ഷകയായി സ്വാതി; സര്‍പ്രൈസുമായി റെയില്‍വേയും

5

അവസാന പന്തിയിലാണ് ഈ പ്രശ്‌നം മുഴുവന്‍ ഉണ്ടായതെന്നാണ് ഓഡിറ്റോറിയത്തിന്റെ ഉടമ മുരളീധരൻ പറഞ്ഞത്. വിവാഹ ചടങ്ങെല്ലാം കഴിഞ്ഞ് വധു വരന്മാര്‍ സദ്യ കഴിച്ചു. അവസാന പന്തിയില്‍ ഇരുന്നവര്‍ രണ്ടാമതും പപ്പടം ചോദിച്ചിരുന്നു. ഇത് കിട്ടിയില്ലെന്ന് പറഞ്ഞാണ് എട്ടോളം വരുന്ന ചെറുപ്പക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. പപ്പടം കിട്ടാത്തതോടെ ഇവര്‍ പരസ്പരം കസേര വലിച്ചിട്ട് അടിക്കാന്‍ തുടങ്ങി. സംഘര്‍ഷം ഹാളിന് പുറത്തേക്കും വ്യാപിച്ചിരുന്നു. ഇവര്‍ ഓഫീസിനകത്തേക്കും കസേര എറിഞ്ഞു. അങ്ങനെയാണ് തനിക്കും മാനേജര്‍ക്കുമെല്ലാം പരിക്കേറ്റതെന്നും മുരളീധരന്‍ പറഞ്ഞു.

English summary
Anand Mahindra shared the viral video of the Alappuzha pappadam fight, asked to name the incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X