
ആ ഭാഗ്യവാനെ കണ്ടെത്തി, 274 കോടിയുടെ ലക്കി ബംപര്‍ ന്യൂസൗത്ത് വെയ്ല്‍സുകാരന്; വൈറല്‍
സിഡ്‌നി: ഓസ്‌ട്രേലിയയിലെ റെക്കോര്‍ഡ് തുക വരുന്ന ലോട്ടറികളിലൊന്നിന്റെ ഫലം വന്ന് ദിവസങ്ങളായിട്ടും ജേതാവ് മുന്നോട്ട് വന്നില്ല. പക്ഷേ ദിവസങ്ങളുടെ ശ്രമഫലമായി ആരാണ് ജേതാവെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. കോടികളുടെ ലോട്ടറിയാണ് ഈ ഭാഗ്യവാനെ തേടിയെത്തുക. വിചാരിക്കുന്നതിലും വലിയ തുകയാണിത്. എന്നാല്‍ ഇതുവരെ ഈ ജേതാവ് പണം ലഭിച്ച കാര്യം തിരിച്ചറിഞ്ഞിട്ടില്ല.
ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലോട്ടറി വകുപ്പ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ജേതാവിനെ വിളിക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. അതേസമയം വലിയ ട്വിസ്റ്റുകളാണ് ഇക്കാര്ിയത്തില്‍ നടക്കുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. വിശദമായ വിവരങ്ങളിലേക്ക്...

കൂടുതല്‍ വിവരങ്ങളാണ് ജേതാവിനെ കുറിച്ച് ലോട്ടറി അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഫോര്‍സ്റ്റര്‍ ടൗണില്‍ നിന്നുള്ളയാളാണ് ജേതാവ്. ഇവിടെ നിന്നാണ് ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. മിഡ് നോര്‍ത്ത് കോസ്റ്റിലാണ് ജേതാവ് താമസിക്കുന്നത്. നവംബര്‍ 24നായിരുന്നു നറുക്കെടുപ്പ്. കിട്ടിയ തുക കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോകും. 274 കോടി 43 ലക്ഷത്തില്‍ അധികം രൂപയാണ് ഈ ജേതാവിന് സമ്മാനമായി കിട്ടാന്‍ പോകുന്നത്. പവര്‍ ബോള്‍ ടിക്കറ്റാണിത്.

വിമാനത്താവളത്തിലെ പരിശോധനയില്‍ ഞെട്ടി അധികൃതര്‍; ബാഗിനുള്ളില്‍ കണ്ടെത്തിയത് അമ്പരപ്പിക്കും, വൈറല്‍
അപൂര്‍വമായി മാത്രമാണ് പവര്‍ബോള്‍ ടിക്കറ്റിന് ഇത്രയും വലിയ സമ്മാനം അടിക്കുന്നത്. എന്നാല്‍ ടിക്കറ്റ് ജേതാവിനെ തിരിച്ചറിഞ്ഞെങ്കിലും ആരും ഇതുവരെ ഈ തുക അവകാശപ്പെട്ട് രംഗത്ത് വന്നിട്ടില്ല. ജേതാവ് ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ സാധിട്ടില്ല. ടള്‍സ് ന്യൂസ് ഏജന്‍സിയില്‍ നിന്നാണ് ഈ ടിക്കറ്റ് എടുത്തിരിക്കുന്നത്. ഫോര്‍സ്റ്ററിലെ വാര്‍ഫ് സ്ട്രീറ്റിലെ കടയാണിത്. ടള്ളിലെ ന്യൂസ് ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് എടുത്തവരെല്ലാം ഒന്ന് പരിശോധിക്കണമെന്ന് പവര്‍ ബോള്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം ഫോര്‍സ്റ്ററില്‍ ഈ മാസം തന്നെ ഇത് രണ്ടാമത്തെ ശതകോടി ലോട്ടറിയാണ് അടിക്കുന്നത്. നേരത്തെ 109 കോടിയില്‍ അധികം സമ്മാനത്തുക വരുന്ന ലോട്ടറി യുവാവിന് അടിച്ചിരുന്നു. നവംബര്‍ ഒന്നിനായിരുന്നു ഈ ലോട്ടറിയുടെ നറുക്കെടുപ്പ്. തന്റെ കടയില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് ടള്‍സ് ന്യൂസ് ഏജന്‍സിയുടെ മാനേജര്‍ വനേസ ഡേലന്റ് പറഞ്ഞു. ഈ കടയില്‍ നിന്ന് ഇതുവരെ എടുത്ത ടിക്കറ്റുകളില്‍ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നും വനേസ പറഞ്ഞു.

അതേസമയം ജേതാവ് ന്യൂസൗത്ത് വെയ്ല്‍സിലെ തീരപ്രദേശത്തെ താമസക്കാരനാണെന്നാണ് വിലയിരുത്തല്‍. ഇയാളെ ലോട്ടറി കമ്പനി തുടരെ വിളിക്കുന്നുണ്ടെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തില്ലെന്നാണ് സൂചന. 6,9,14,25,27,31,33, എന്നീ നമ്പറുകള്‍ വരുന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഒപ്പം പവര്‍ബോള്‍ നമ്പറായ 15 ശരിയായി വന്നു. ലോട്ടറി കമ്പനി വക്താവ് മാറ്റ് ഹാര്‍ട്ട് പറയുന്നത്, ജേതാവിനെ പലതവണ വിളിച്ചുവെന്നാണ്. എന്നാല്‍ ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ലെന്നും ഹാര്‍ട്ട് പറഞ്ഞു.

അതേസമയം നിങ്ങളുടെ ഫോണില്‍ ലോട്ടറി അധികൃതരില്‍ നിന്നുള്ള മിസ്ഡ് കോള്‍ കാണുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും ആ കാണുന്ന വ്യക്തിയായിരിക്കും 274 കോടിയുടെ ജേതാവെന്നും മാറ്റ് ഹാര്‍ട്ട് പറയുന്നു. ന്യൂസൗത്ത് വെയ്ല്‍സ് ലോട്ടറി ജേതാക്കളാല്‍ സമ്പന്നമായ സംസ്ഥാനമാണ്. അടുത്തിടെ പതിനൊന്ന് ലോട്ടറി ജേതാക്കളാണ് ഇവിടെ നിന്നുണ്ടായിരിക്കുന്നത്. ഇതില്‍ നാല് പേര്‍ വിക്ടോറിയയില്‍ നിന്നാണ്. രണ്ട് പേര്‍ പശ്ചിമ ഓസ്‌ട്രേലിയിയല്‍ നിന്നുള്ള ഒരാള്‍ ദക്ഷിണ ഓസ്‌ട്രേലിയയില്‍ നിന്നുള്ളയാളും, മറ്റൊരാള്‍ ക്യൂന്‍സ്ല്ന്‍ഡ് നിവാസിയുമാണ്.

ലോട്ടറിയടിക്കില്ലെന്ന് നിരാശ; കനേഡിയക്കാരന് കിട്ടിയത് ഒരു വര്‍ഷം 2 ബംപര്‍, 1 കോടി സമ്മാനം; വൈറല്‍
അതേസമയം ലോട്ടറി വക്താവായ ജെയിംസ് എഡ്ഡിയും പുതിയ ജേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇയാള്‍ക്കുള്ള ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനമായിരിക്കും ഇതെന്നും എഡ്ഡി പറയുന്നു. ഇതറിയുന്നതോടെ ആ ജേതാവ് അമ്പരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇതുപോലെ സിഡ്‌നിയില്‍നിന്നുള്ള ഒരാള്‍ ടിക്കറ്റ് പരിശോധിച്ചിരുന്നില്ല. ഒക്ടോബറിലായിരുന്നു നറുക്കെടുപ്പ് നടന്നത്. 290 കോടിയില്‍ അധികം വരുന്ന സമ്മാനമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഒടുവില്‍ ഇയാള്‍ അത് തിരിച്ചറിഞ്ഞ് സമ്മാനം വാങ്ങുകയായിരുന്നു.