ബാബ വംഗയ്ക്കും മുകളില്‍ പ്രവചനം, ആ ഗ്രഹത്തില്‍ നിന്ന് അന്യഗ്രഹജീവികളെത്തും, ഭൂമിയില്‍ അത് സംഭവിക്കും
വാഷിംഗ്ടണ്‍: ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ അറിയാത്തവരായി ആരുമുണ്ടാവില്ല. കാരണം ഭാവി പ്രവചിക്കുന്നതില്‍ അവരോളം മിടുക്ക് ആര്‍ക്കുമില്ല. പലരും അവരെ അനുകരിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ഇതുവരെ വിജയം കണ്ടിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അവര്‍ വെല്ലുവിളിയായി ഒരു യുവാവ് എത്തിയിരിക്കുകയാണ്.
ഇയാളുടെ പ്രവചനത്തില്‍ ലോകം ഭയത്തോടെ കാണുന്ന ചില കാര്യങ്ങളുണ്ട്. ഭൂമിക്കും, മനുഷ്യര്‍ക്കും അത്ര നല്ല നാളുകള്‍ അല്ല വരാന്‍ പോകുന്നതെന്നാണ് പ്രവചനത്തിലുള്ളത്. ചില മനുഷ്യര്‍ക്ക് ഈ ഭൂമി തന്നെ വിട്ടുപോകേണ്ടി വരുന്നതായും പ്രവചനത്തിലുണ്ട്. ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്.....

ഈ യുവാവ് താനൊരു ടൈം ട്രാവലറും കൂടിയാണെന്ന് അവകാശപ്പെടുന്നു. ലോകം നാശത്തിന്റെ വക്കിലേക്കാണെന്ന് ഇയാള്‍ പറയുന്നു. അതിന് കാരണക്കാര്‍ ഒരു കൂട്ടം ഭീകരന്മാരായ അന്യഗ്രഹജീവികളാണെന്ന് ഇയാള്‍ പറയുന്നു. താന്‍ 2671ല്‍ നിന്നുള്ള ടൈം ട്രാവലറാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. അത് ഭൂമിയെയും മനുഷ്യരെയും ഒരുപോലെ നശിപ്പിക്കുമെന്നാണ് ഇയാള്‍ പ്രവചിക്കുന്നു. താന്‍ ഭാവിയില്‍ നിന്ന് വന്നയാളായത് കൊണ്ട് ഇതെല്ലാം മുന്‍കൂട്ടി കാണാന്‍ സാധിച്ചിട്ടുണ്ടെന്നും യുവാവ് പ്രവചിക്കുന്നു.

റേഡിയന്റ് ടൈം ട്രാവലര്‍ എന്നാണ് ഇയാള്‍ ടിക് ടോക്കില്‍ അറിയപ്പെടുന്നത്. ഈനോ അലാറിച്ച് എന്നാണ് ഈ പ്രവചനം നടത്തുന്ന യുവാവിന്റെ പേര്. ടിക് ടോക്കില്‍ ഒന്നേകാല്‍ ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവൊന്നും ഇയാള്‍ നല്‍കിയിട്ടില്ല. പക്ഷേ അതിന്റെ ആവശ്യമില്ലെന്നും, നടക്കുമെന്ന് താന്‍ ഉറപ്പായും പറയുന്ന കാര്യങ്ങളാണിതെന്നുമാണ് ഇയാളുടെ അവകാശവാദം. എന്തുകൊണ്ട് ഈ വര്‍ഷം മനുഷ്യരും, നമ്മുടെ ഗ്രഹവും ഭയപ്പെടണമെന്നതില് കാരണവും ഈനോ അലാറിച്ച് വിശദീകരിക്കുന്നുണ്ട്.

ഈ അന്യഗ്രഹജീവികള്‍ വിദൂര ഗ്രഹത്തില്‍ നിന്നാണ് വരിക. 2671ല്‍ നിന്ന് ഇപ്പോഴത്തെ ഭൂമിയിലേക്ക് അവര്‍ സഞ്ചരിക്കും. ഭൂമിയെ നശിപ്പിക്കാനാണ് അവരുടെ വരവ്. പക്ഷേ മനുഷ്യവംശം പൂര്‍ണമായും നശിക്കില്ല. പകരം ഈ അന്യഗ്രഹജീവികള്‍ അതില്‍ നിന്ന് എട്ടായിരം ആളുകളെ തിരഞ്ഞെടുക്കും. അവര്‍ മനുഷ്യവംശത്തിന്റെ രക്ഷകരായിരിക്കുമെന്നും ടൈം ട്രാവലര്‍ പറയുന്നു. പക്ഷേ നമ്മുടെ ലോകം അതാകെ തകരും. നമ്മള് ഇത്രയും കാലം സ്വന്തം വീട് എന്ന് പറഞ്ഞിരുന്ന കാര്യം ഇല്ലാതാവും. അവ ഈ ദുഷ്ടശക്തികളായ അന്യഗ്രഹജീവികള്‍ എത്തി തര്‍ക്കുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
പക്ഷേ ഇതിനിടയില്‍ ചെറിയൊരു പ്രതീക്ഷ മനുഷ്യര്‍ക്കുണ്ടാവും. അന്യഗ്രഹജീവികള്ക്കിടയില് ദ ചാമ്പ്യന്‍ എന്ന പേരായ ഒരു അന്യഗ്രജീവിയുണ്ടാവും. അത് ചില മനുഷ്യരെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കും. ഭൂമിയില്‍ നിന്ന് ഒരുപാട് വിദൂരമായ ഒരു ഗ്രഹത്തിലേക്ക് ചാമ്പ്യന്‍ നമ്മളെ കൊണ്ടുപോകും. ആ ഗ്രഹത്തില്‍ വെള്ളവും വായുവും എല്ലാം ഉണ്ടാവും. ഭൂമിയിലേത് പോലെ താമസിക്കാന്‍ അനുയോജ്യമായ ഒരു ഗ്രഹമായിരിക്കും അത്. എന്നാല്‍ മനുഷ്യര്‍ പ്രതീക്ഷിക്കുന്നത് പോലെ എല്ലാവരെയും ആ അന്യഗ്രഹജീവി രക്ഷിക്കില്ല. ഭൂമിയിലെ ഏറ്റവും മികച്ചവരെ മാത്രമാണ് അവര്‍ കൊണ്ടുപോവുകയെന്നും യുവാവ് പ്രവചിക്കുന്നു.

ഈ ആളുകള്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കും. ഇവര്‍ ഒരിക്കലും വിചാരിക്കാത്ത ഔരു ഗ്രഹത്തിലേക്കായിരിക്കും പോവുക. ഇത് 2023 മാര്‍ച്ച് 23ന് സംഭവിക്കുമെന്ന് ടൈം ട്രാവലര്‍ പറയുന്നു. ആ അന്യഗ്രഹജീവി എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കും. ഒരാള്‍ക്ക് പോലും പോറലേല്‍പ്പിക്കില്ലെന്നും ഇയാള്‍ പറയുന്നു. അതേസമയം മറ്റൊരു യുവാവും ഇതുപോലെ ബാബ വംഗയെ കടത്തിവെട്ടുന്ന പ്രവചനം നടത്തിയിരുന്നു. അന്യഗ്രഹജീവികളുമായി മനുഷ്യര്‍ ഈ വര്‍ഷം യുദ്ധം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. ഏറി യോര്‍മെനി എന്ന യുവാവായിരുന്നു ഈ പ്രവചനം നടത്തിയത്.

ഈ വര്‍ഷം നവംബര്‍ മൂന്നിന് ഭൂമിയില്‍ അന്യഗ്രഹ ജീവികളുമായുള്ള ആദ്യ യുദ്ധം നടക്കും. ഇത് നക്ഷത്ര സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്ന യുദ്ധമായി അറിയപ്പെടും. മറ്റുള്ളവര്‍ എന്നായിരിക്കും ആ അന്യഗ്രഹജീവികളെ നമ്മള് വിശേഷിപ്പിക്കുക. ലോകത്ത് അന്യഗ്രഹജീവികള്‍ക്കെതിരെ മനുഷ്യര്‍ നടത്തുന്ന ആദ്യ യുദ്ധമായിരിക്കും ഇതെന്നും യോര്‍മെനി പ്രവചിച്ചു. അതേസമയം നിരവധി പേര് ഈ പ്രവചനങ്ങളെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ നടത്തുന്ന പ്രവചനങ്ങളൊന്നും ശരിയായി വരാറില്ലെന്നും, കള്ളം പിടിക്കപ്പെടുമ്പോള്‍ ഇവര്‍ മുങ്ങുമെന്നുമാണ് പരിഹാസം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications