പ്രാവുകളും ഗര്‍ഭ നിരോധന ഗുളികകള്‍ കഴിക്കും; ഞെട്ടേണ്ട കാര്യം സീരിയസാണ്

  • By: Akshay
Subscribe to Oneindia Malayalam

കൂട്ടത്തോടെ പ്രാവുകള്‍ ഉണ്ടാകുന്ന സ്ഥലത്ത് അരിമണി ഇട്ട് കൊടുക്കാന്‍ എല്ലാവര്‍ക്കും ഭയങ്ക ഇഷ്ടമാണ്. പല സിനിമകളില്‍ നമ്മള്‍ അത് കണ്ടിട്ടുമുണ്ട്. പ്രാവുകളുടെ കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രാവുകള്‍ നിരവധിയാണ്. അവിടെ ശല്ല്യക്കാരാണ്‌ പ്രാവുകള്‍.

ജനങ്ങള്‍ക്ക് ശല്ല്യമുണ്ടാകുന്നു എന്നതിലുപരി പൊതുസ്ഥലങ്ങള്‍ വൃത്തി കേടാക്കുന്നു എന്നതാണ് യൂറോപ്യരാജ്യങ്ങള്‍ പ്രാവുകളെ കൊണ്ട് നേരിടുന്ന പ്രധാന വെല്ലുവിളി. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതചു ഇടങ്ങളുമെല്ലാം ഇവരുടെ സൈ്വര്യ വിഹാര കേന്ദ്രങ്ങളുമാണ്. എന്നാല്‍ പ്രാവുകളുടെ ശല്യം അകറ്റാന്‍ വ്യത്യസ്തമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ് ബാഴ്‌സലോണ.

 തീറ്റ

തീറ്റ

പ്രാവുകള്‍ക്ക് തീറ്റയായി ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കാനാണ് ബാഴ്‌സലോണയുടെ തീരുമാനം.

 കൊല്ലുന്നത്

കൊല്ലുന്നത്

പ്രോവുകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും മൃഗസംരക്ഷകരുടെ പ്രതിഷഏധത്തിന് ഇടയാക്കുമെന്നതാണ് വ്യത്യസ്തമായ നടപടി എടുക്കാന്‍ ബാഴ്‌സലോണ അധികൃതരെ പ്രേരിപ്പിച്ചത്.

 നടപടികള്‍

നടപടികള്‍

പുതിയ പദ്ധതിയുടെ ഭാഗമായി പ്രാവുകളുടെ സെന്‍സസ് നടപടികള്‍ പൂരോഗമിക്കുകയാണ്. ഡിസംബര്‍ ജനുവരിയോട സെന്‍സസ് പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

 പദ്ധതി നടപ്പിലായാല്‍

പദ്ധതി നടപ്പിലായാല്‍

പദ്ധതി നല്ല രീതിയില്‍ നടപ്പിലായാല്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രാവുകളുടെ എണ്ണത്തില്‍ 80 ശതമാനം കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Barcelona civic authorities have come up with an innovative solution to the perceived pigeon menace in the city, and have decided to feed contraceptives to the birds in a bid to control the swelling avian population. The local administration intends to put at least 40 dispensers with contraceptive-laced food all over the city by April 2017
Please Wait while comments are loading...