• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് കോടിയുടെ ബംപര്‍ ജേതാവായി കനേഡിയന്‍ ഇന്ത്യക്കാരന്‍; 27 സഹപ്രവര്‍ത്തകര്‍ക്കായി വീതിക്കും, വൈറല്‍

Google Oneindia Malayalam News

ടൊറന്റോ: ലോട്ടറി അടിച്ചാല്‍ നിങ്ങള്‍ എത്ര പേര്‍ക്ക് അതിന്റെ പങ്ക് നല്‍കും. ആര്‍ക്കും കൊടുക്കില്ല എന്ന് തന്നെയായിരിക്കും നമ്മുടെ ഉത്തരം. സഹായിക്കാന്‍ ചിലരെങ്കിലും സന്മനസ് കാണിച്ചേക്കും. പക്ഷേ പണം കൃത്യമായി വീതിച്ച് നല്‍കാനൊന്നും ആര്‍ക്കും താല്‍പര്യം കാണില്ല. എന്നാല്‍ കാനഡയിലെ ഒരു യുവാവ് ഇതിനൊരു മാതൃകയാവുകയാണ്.

ലോട്ടറി തുക വാങ്ങിയയാള്‍ ഇത് വീതിച്ച് കൊടുക്കാന്‍ പോവുകയാണ്. ഇത് പക്ഷേ ഇവര്‍ ഒരുമിച്ച് വാങ്ങിയ ലോട്ടറിയായത് കൊണ്ടാണ്. ഞെട്ടിച്ച തുകയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം കാനഡയിലെ സൂപ്പര്‍ സ്റ്റാറുകളായി മാറിയിരിക്കുകയാണ് ഈ സഹപ്രവര്‍ത്തകര്‍. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: RODWORKS

ഒരു ദശാബ്ദത്തോളമായി ടിക്കറ്റെടുക്കുന്ന ഒരു കൂട്ടം ആളുകള്‍ക്കാണ് കാനഡയില്‍ ബംപര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. ഇത്തവണ പക്ഷേ ഭാഗ്യം അവര്‍ക്കൊപ്പം നിന്നു. വിക്ടോറിയ ബിസിയില്‍ നിന്നുള്ള കുറച്ച് സഹപ്രവര്‍ത്തകരാണ് ലോട്ടറി എടുത്തിരുന്നത്. ഇവര്‍ ലോട്ടറി തുക പങ്കിട്ടാണ് എടുത്തിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ ജേതാക്കളായിരിക്കുകയാണ്. ഇത് ഏറ്റുവാങ്ങിയത്. ആല്‍വിന്‍ ദേവ് എന്ന ഇന്ത്യക്കാരനാണ്.

2

image credit: BCLC

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ആല്‍വിന്‍ ദേവിന്റെ പേരിലാണ് ലോട്ടറി അധികൃതര്‍ ചെക്കും നല്‍കിയിരുന്നത്. അതുകൊണ്ട് ജേതാവായി അദ്ദേഹത്തിന്റെ പേരാണ് ഉള്ളത്. നവംബര്‍ ഒന്നിന് നടന്ന നറുക്കെടുപ്പിലാണ് ആല്‍വിനും ട്രസ്സും വിജയികളായിരിക്കുന്നത്. ലോട്ടോ മാക്‌സിന്റെ ടിക്കറ്റാണ് ഇവര്‍ എടുത്തത്. ബംപര്‍ സമ്മാനമായി ജാക്‌പോട്ടിലൂടെ കിട്ടിയിരിക്കുന്നത് ആറ് കോടി രൂപയില്‍ അധികമാണ്. ആല്‍വിന്‍ ആകെ ആവേശത്തിലാണ്.

3

ഞാന്‍ അന്ന് വീട്ടിലായിരുന്നു. ഫലം നോക്കിയപ്പോഴാണ് ലോട്ടറിയടിച്ചത് ഞങ്ങള്‍ക്കാണെന്ന് മനസ്സിലായത്. അതില്‍ പൂജ്യങ്ങളുടെ എണ്ണം കണ്ട് ഞാനാകെ അമ്പരന്ന് പോയെന്നും ആല്‍വിന്‍ ദേവ് പറയുന്നു. എന്തായാലും ദേവും സഹപ്രവര്‍ത്തകരും വന്‍ ആവേശത്തിലാണ്. ആറ് കോടി ഇവര്‍ക്ക് ലഭിച്ചെന്ന് ഇപ്പോഴും വിശ്വസിച്ചിട്ടില്ല. താനാണ് ഈ വിവരം സഹപ്രവര്‍ത്തകരെ അറിയിച്ചത്. പലരും വിശ്വസിക്കാനാവാതെ ഇരിക്കുകയായിരുന്നുവെന്നും ദേവ് പറയുന്നു.

4

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം ഇവരുടെ ഗ്രൂപ്പില്‍ എത്ര പേരുണ്ടെന്ന് അറിയുമോ? 27 പേര്‍ക്കായിട്ടാണ് ഈ തുക വീതിക്കുക. അതില്‍ ഇവര്‍ക്ക് യാതൊരു വിഷമവുമില്ല. പക്ഷേ എല്ലാവരും വളരെ ത്രില്ലടിച്ച് നില്‍ക്കുകയാണെന്ന് ദേവ് പറയുന്നു. ഈ വിജയം ഒന്ന് ആഘോഷിക്കാനാണ് തീരുമാനം. അതും ഒന്നിച്ച് തന്നെ ആഘോഷിക്കാനാണ് തീരുമാനം. ഞങ്ങളുടെ ഒപ്പമുള്ള എല്ലാവരും കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനുള്ള ഒരു ഗിഫ്റ്റായിട്ടാണ് ഇതിനെ കാണുന്നത്. വിക്ടോറിയയിലെ പെനിന്‍സുല കോ ഓപ്പില്‍ നിന്നാണ് ദേവ് ഈ ടിക്കറ്റ് വാങ്ങിയത്.

5

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

അതേസമയം അമേരിക്കയിലും ഒരു വയോധികന് ഇതുപോലൊരു ബംപര്‍ ഭാഗ്യം തേടിവന്നിരിക്കുകയാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ട്രക്ക് ഡ്രൈവറായി കഴിഞ്ഞ ബ്രൂക്‌സ് കീബി 82ാം വയസ്സില്‍ കോടീശ്വരനായിരിക്കുകയാണ്. യുഎസ്സിലെ മസാചുസെറ്റ്‌സിലെ സേലത്ത് നിന്നുള്ള വ്യക്തിയാണ് ബ്രൂക്‌സ് കീബി. നവംബര്‍ ഏഴിന് നറുക്കെടുത്ത പവര്‍ബോള്‍ ടിക്കറ്റിനാണ് കീബിക്ക് സമ്മാനമടിച്ചത്. എട്ട് കോടി 16 ലക്ഷമാണ് കീബിക്ക് സമ്മാനായി കിട്ടിയിരിക്കുന്നത്.

6

ഒറിഗോണിലെ ഏറ്റവും വലിയ ലോട്ടറി ജേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അഞ്ച് നമ്പറുകളും കൃത്യമായി വന്നു. എന്നാല്‍ പവര്‍ബോള്‍ നമ്പര്‍ കിട്ടിയിരുന്നെങ്കില്‍ 16 കോടിയെങ്കിലും കൈയ്യില്‍ ഇരുന്നേനേ. തനിക്ക് ആര്‍ത്തിയൊന്നുമില്ലെന്ന് കീബി പറയുന്നു. ടിഎന്‍ടി ഹോളിവുഡ് ടവേണില്‍ നിന്നാണ് പത്ത് ഡോളര്‍ നല്‍കി പവര്‍ബോള്‍ ടിക്കറ്റുകള്‍ വാങ്ങിയത്. തന്റെ വീടിന്റെ നികുതി നല്‍കാനും, ഭാര്യക്ക് ഒരു ആഢംബര കാര്‍ വാങ്ങിച്ച് നല്‍കാനുമാണ് കീബിയുടെ തീരുമാനം.

7

അതേസമയം മിഷിഗണ്‍ ലോട്ടറിയില്‍ 23കാരനായ എറിക് ഗ്രാഫിനും ഇതുപോലെ ഭാഗ്യം തേടി വന്നു. ഒരു കോടി 21 ലക്ഷം രൂപയാണ് ഗ്രാഫിന് ലഭിച്ചിരിക്കുന്നത്. നവംബര്‍ അഞ്ചിന് നടന്ന നറുക്കെടുപ്പിലാണ് എറിക്കിന്റെ തലവരെ തെളിഞ്ഞത്. മിഷിഗണ്‍ ലോട്ടറി ഡോട് കോമില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. മാസത്തിലൊരിക്കല്‍ പവര്‍ബോള്‍ ടിക്കറ്റ് എടുക്കാറുണ്ട്. എളുപ്പമുള്ള നമ്പറുകളാണ് എടുക്കാറുള്ളത്. ഇത്തവണത്തെ ഫലം കണ്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി. എന്റെ പ്രതിശ്രുത വധുവിനെ വിളിച്ച് കാര്യം പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ലെന്ന് ഗ്രാഫ് പറഞ്ഞു.

English summary
canada indian won 6 crore in lottery, he share the prize money with 27 co workers goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X