• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി അടിച്ചത് 3 കോടി: പക്ഷെ ഭാര്യ അറിയരുത്, കാർട്ടൂണ്‍ വേഷത്തിലെത്തി യുവാവ്, കാരണമുണ്ട്

Google Oneindia Malayalam News

ലോട്ടറി അടിക്കുന്നതല്ല, അത് നാട്ടുകാർ എങ്ങനെ അറിയാതിരിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് പലരുടേയും ചിന്ത. തിരുവോണം ബംമ്പർ ഒന്നാം സമ്മാനം അടിച്ച അനൂപിന്റെ കഷ്ടപ്പാടുകളാണ് ഇതിന് ഏറ്റഴും വലിയ ഉദാഹരണം. സഹായം അഭ്യർത്ഥിച്ചുള്ള ആളുകളുടെ വരവ് രൂക്ഷമായപ്പോള്‍ സ്വന്തം വീട്ടില്‍ തന്നെ കയറാന്‍ സാധിക്കുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ടും അനൂപും കുടുംബവും രംഗത്ത് എത്തിയിരുന്നു.

ചികിത്സാ സഹായം ചോദിക്കുന്നതൊക്കെ പരിഗണിക്കാമെങ്കിലും വലിയ തുകകള്‍ ചോദിച്ച് രാവിലെ മുതല്‍ ചിലർ വീട്ടിലെത്തുന്നതാണ് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്നാണ് അനൂപ് പറഞ്ഞത്. എന്നാല്‍ ഇവിടെയിത മറ്റൊരു യുവാവ് ലോട്ടറി അടിച്ച വിവരം മറ്റാരും, അതായത് സ്വന്തം കുടുംബം പോലും അറിയാതിരിക്കാന്‍ സ്വീകരിച്ച മാർഗ്ഗമാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

ലോട്ടറി അടിച്ചെങ്കിലും അത് മറ്റാരും

ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. 220 മില്യൺ യുവാന്‍ ( ഏകദേശം 3 കോടി ഇന്ത്യന്‍ രൂപ) ലോട്ടറി അടിച്ചെങ്കിലും അത് മറ്റാരും അറിയരുതെന്നായിരുന്നു തെക്കന്‍ ചൈന സ്വദേശിയായ ജേതാവിനുള്ള നിർബന്ധം. പൈസ നേരിട്ട് അക്കൌണ്ടിലേക്ക് കൊടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ ചെക്ക് നേരിട്ട് വന്ന് കൈപ്പറ്റണം ലോട്ടറി നടത്തിപ്പുകാരം സ്വീകരിച്ചു.

ദിലീപ് ഇന്ന് കോടതിയില്‍: കുറ്റങ്ങളെല്ലാം വായിച്ച് കേള്‍പ്പിക്കും,പിന്നീട് ആ ചോദ്യത്തിന് മറുപടി പറയണംദിലീപ് ഇന്ന് കോടതിയില്‍: കുറ്റങ്ങളെല്ലാം വായിച്ച് കേള്‍പ്പിക്കും,പിന്നീട് ആ ചോദ്യത്തിന് മറുപടി പറയണം

പണം തനിക്ക് ലഭിച്ചെന്ന് കുടുംബം അറിഞ്ഞാല്‍

ഇതോടെയാണ് മുഖം മാത്രമല്ല ശരീരഘടന പോലും വ്യക്തമാവാത്ത തരത്തില്‍ കാർട്ടൂണ്‍ വേഷത്തിലെത്തി യുവാവ് വിജയിക്കുള്ള സമ്മാനം ഏറ്റുവാങ്ങിയത്. ഇത്രയും പണം തനിക്ക് ലഭിച്ചെന്ന് കുടുംബം അറിഞ്ഞാല്‍ അവർ അഹങ്കാരികളും മടിയന്മാരും ആകുമെന്ന് ആശങ്കയുള്ളതിനാൽ താൻ ഭാര്യയോടും കുട്ടിയോടും ഈ വിവരം പറയാന്‍ തയ്യാറല്ലെന്നാണ് യുവാവിന്റെ ന്യായം.

ലക്ഷം വീട്ടിലേക്ക് ഒരു കോടി രൂപ: കൂലിപ്പണിക്കാരി ജമീലയ്ക്ക് അടിച്ചത് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിലക്ഷം വീട്ടിലേക്ക് ഒരു കോടി രൂപ: കൂലിപ്പണിക്കാരി ജമീലയ്ക്ക് അടിച്ചത് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി

ലി എന്ന പേരില്‍ സ്വയം വിശേഷിപ്പിച്ച

ലി എന്ന പേരില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്ത് നിന്നാണ് 80 യുവാൻ (900 രൂപ) മുടക്കി 40 ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നത്. വ്യത്യസ്ത സീരീസുകളിലുള്ള ഏഴ് ഒരേ നമ്പർ ടിക്കറ്റുകളും ഇക്കൂട്ടതിലുണ്ടായിരുന്നു. ഇതിലൊരണ്ണത്തിനാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചിരിക്കുന്നത്. ഒക്‌ടോബർ 24-നാണ് സമ്മാനത്തുക സ്വീകരിക്കാൻ ലീ കാർട്ടൂണ്‍ വേഷത്തില്‍ പ്രദേശത്തിന്റെ തലസ്ഥാന നഗരമായ നാനിംഗിലെ ഗുവാങ്‌സിലെ വെൽഫെയർ ലോട്ടറി വിതരണ കേന്ദ്രത്തിലേക്ക് എത്തുന്നത്.

ലോട്ടറിയിലൂടെ തനിക്ക് ലഭിച്ച തുകയില്‍

ലോട്ടറിയിലൂടെ തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു നിശ്ചിതശതമാനം ചാരിറ്റിക്കായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പണം നേടിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, അമിതമായ ആവേശം അടക്കാനാണ് താൻ ശ്രമിക്കുന്നതെന്നും വീട്ടുകാരുൾപ്പെടെ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ലീ പറഞ്ഞു.

ഞാൻ എന്റെ ഭാര്യയോടോ കുട്ടിയോടോ

"ഞാൻ എന്റെ ഭാര്യയോടോ കുട്ടിയോടോ ഇക്കാര്യം പറഞ്ഞിട്ടില്ല. അവർ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഭാവിയിൽ കഠിനാധ്വാനം ചെയ്യുകയോ പഠിക്കുകയോ ചെയ്യാതിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല, "അദ്ദേഹം പറഞ്ഞു. 5 മില്യൺ യുവാൻ ചാരിറ്റിക്ക് സംഭാവന ചെയ്യുകയും 43 മില്യൺ യുവാൻ നികുതി നൽകുകയും ചെയ്തതിന് ശേഷം ലി 171 ദശലക്ഷം യുവാൻ (24 ദശലക്ഷം യുഎസ് ഡോളർ) അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഇതേ ഏഴ് നമ്പറുകൾ

താൻ ലോട്ടറിയുടെ വിശ്വസ്ത ആരാധകനാണെന്നും ഒരു ദശാബ്ദത്തിലേറെയായി സ്ഥിരമായി ടിക്കറ്റുകൾ വാങ്ങാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താൻ ഇതേ ഏഴ് നമ്പറുകൾ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. ഒടുവില്‍ ആ നമ്പറിലുള്ള വിശ്വാസ്യത ഉറപ്പിച്ചുകൊണ്ട് തനിക്ക് ലോട്ടറി അടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

English summary
Chinese Man Wins Lottery Of Rs 3 Crores: But He Hide The News From Wife And Children, Here's Why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X