Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്ത് തയ്യാറാക്കിയ പ്ലാന്‍ പുറത്തുവിട്ട് ഇലോണ്‍ മസ്‌ക്; ഇത് അടിമുടി മാറ്റത്തിനുള്ള തയ്യാറെടുപ്പോ!!

ഇലോൺ മസ്കിനോട് ഒരു ചെറിയ അസൂയ തോന്നാത്ത ആളുകളുണ്ടാകുമോ. അതിസമ്പന്നനായ ഭാ​ഗ്യവാൻ...ലോകമെമ്പാടും അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ആളുകളുണ്ട്. കഴിഞ്ഞദിവസം ട്വിറ്റർ ഫ്രണ്ടായ ഒരു ഇന്ത്യൻ യുവാവ് ഇലോൺ മസ്കിനെ നേരിൽ കണ്ട സംഭവം അദ്ദേഹത്തിന് ഒപ്പമുള്ള ഫോട്ടോ സഹിതം പങ്കുവെച്ചിരുന്നു. എന്തൊരു വിനയം ഉള്ള മനുഷ്യൻ എന്നാണ് ഇലോണിനെക്കുറിച്ച് യുവാവ് പറഞ്ഞത്.

ടെസ്ല മോ‍ട്ടോർസിൻറെയും 2012ൽ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്‌ടിച്ച സ്പേസ് എക്സ് എന്നീ കമ്പനികളുടെ സ്ഥാപകനാണ് ഇലോൺ റോക്കറ്റ് വിക്ഷേപിക്കുന്ന ആദ്യത്തെ പ്രൈവറ്റ് കമ്പനി സ്പേസ് എക്സ് ആണ്. ഓപ്പൺ എ.ഐ , സോളാർ സിറ്റി , സിപ്‌ 2 , എക്സ്.കോം എന്നീ കമ്പനികളുടെ സഹ സ്ഥാപകൻ കൂടി ആണ് ഈ പ്രതിഭ. ഇതിനു പുറമേ " ഹൈപ്പർ ലൂപ് " എന്ന അതിവേഗ യാത്ര സംവിധാനം ഇദ്ദേഹം വിഭാവന ചെയ്തിട്ടുണ്ട്.

1

ഇലോണിനെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. അതൊക്കെ വൈറൽ ആവാറുമുണ്ട്. ഇപ്പോൾ ഇലോൺ വെളിപ്പെടുത്തിയ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അത് എന്താണെന്നല്ലേ. തെറ്റായ ശീലങ്ങളും ജീവിത ശൈലിയും മാറ്റി കൂടുതല്‍ ആരോഗ്യവാനാകാന്‍ താന്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ ആണ് ഇലോൺ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. കൂടുതല്‍ ആരോഗ്യവാനായിരിക്കാന്‍ സുഹൃത്ത് ഉപദേശിച്ച പ്ലാനാണ് തന്റെ 100 മില്യോണോളമുള്ള ട്വിറ്റര്‍ ഫോളോവേഴ്‌സിനോട് ഇലോൺ മസ്ക് പങ്കുവച്ചത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്( ഇടവിട്ടുള്ള ഉപവാസം) ശീലിക്കാനാണ് സുഹൃത്ത് ഉപദേശിച്ചതെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഈ ട്വീറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറില്ലേ..എങ്കിൽ സൂക്ഷിക്കണം!

2

ആരോഗ്യത്തെ നശിപ്പിക്കുന്ന തന്റെ ചില തെറ്റായ ശീലങ്ങളെക്കുറിച്ച് മസ്‌ക് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നത് 9.30 ന് ആണെന്നും എഴുന്നേറ്റ ഉടൻ‌ താൻ ഫോണ്‍ നോക്കാറാണ് പതിവെന്നും തന്റെ തന്നെ പ്രവ‍ത്തികളെ വിമര്‍ശിച്ച് ഇലോൺ മസ്ക് പറഞ്ഞിരുന്നു. മകന്റെ തെറ്റായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌കും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാന്‍ ഇലോൺ മസ്‌ക് മരുന്ന് കഴിക്കേണ്ടതുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

3

കൃത്യമായ സമയക്രമമുണ്ടാക്കി ഇടവിട്ട് ഉപവാസമിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഡയറ്റ് പ്ലാനാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുന്ന സമയം ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രമെന്ന് പരിമിതപ്പെടുത്തിയാല്‍ പിന്നീടുള്ള 18 മണിക്കൂറുകള്‍ തുടര്‍ച്ചയായി ഉപവസിക്കണം.

4

ശരീര ഭാരം കുറയുന്നതിനൊപ്പം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം മുതലായവ ഉണ്ടാകുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ പ്ലാന്‍ പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താനും സഹായിക്കും. എന്നിരിക്കിലും കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+