കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്‌ക്കെതിരെ പരാതി നല്‍കിയ കുസൃതി പയ്യന് മന്ത്രിയുടെ സമ്മാനം; ചോക്ലേറ്റും സൈക്കിളും ഉടനെത്തും

Google Oneindia Malayalam News

ഭോപ്പാല്‍: അമ്മയ്‌ക്കെതിരെ പരാതി നല്‍കിയ കൊച്ചുകുട്ടിയെ ഓര്‍മയില്ലേ. ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാര്‍ത്തയാണിത്. തന്റെ ചോക്ലേറ്റുകള്‍ അമ്മ മോഷ്ടിക്കുന്നുവെന്നും, ചോക്ലേറ്റുകള്‍ കഴിക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞായിരുന്നു കുട്ടി പോലീസില്‍ പരാതി നല്‍കിയത്. അമ്മയെ ജയിലില്‍ അടയ്ക്കണമെന്നും കുട്ടി ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോ വൈറലായിരുന്നു.

കമന്റുകളുടെ പെരുമഴയും വന്നിരുന്നു. സംഭവം മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. മിടുക്കനായ കുട്ടിക്ക് വൈകാതെ തന്നെ സമ്മാനമെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി. വിശദമായ വിവരങ്ങളിലേക്ക്....

1

10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും10 വര്‍ഷമായി ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമം: അപ്പോയിന്‍മെന്റില്ല; 50കാരന്‍ ചെയ്തത് ഞെട്ടിക്കും

ഒരു മൂന്ന് വയസ്സുകാരന്റെ നിഷ്‌കളങ്കമായ പരാതികളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ അമ്മ ചോക്ലേറ്റുകളോ മിഠായിയോ കഴിക്കാന്‍ തന്നെ അനുവദിക്കുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി. പിതാവിനൊപ്പം കുട്ടി പോലീസ് സ്‌റ്റേഷനിലെത്തുകയും ചെയ്തു. അമ്മയെ കുറിച്ചാണ് ഈ വീഡിയോയില്‍ നിറയെ കുട്ടി പരാതി പറയുന്നത്. ചോക്ലേറ്റ് കഴിക്കാന്‍ അനുവദിക്കാത്ത അമ്മയെ ജയിലില്‍ ഇടണമെന്നും വനിതാ കോണ്‍സ്റ്റബിളിനോട് കുട്ടി പറയുന്നുണ്ട്. മിഠായി വാങ്ങി തരാന്‍ പറയുമ്പോള്‍ അമ്മ തന്നെ തല്ലാറുണ്ടെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

2

viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍viral video: ഈഫല്‍ ടവറിന്റെ മുന്നില്‍ നിന്ന് ഷാരൂഖ് ഖാന്‍ സ്‌റ്റൈലില്‍ യുവാവിന്റെ പ്രപ്പോസല്‍

അതേസമയം പരാതി കേട്ട് സ്റ്റേഷനില്‍ ഉള്ള പോലീസുകാരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മയെ കണ്ണെഴുതി കൊടുക്കുകയായിരുന്നു. ഇതിനിടയില്‍ ചോക്ലേറ്റ് വാങ്ങി തരണമെന്ന് പറഞ്ഞ് ബഹളം വെച്ചതോടെ കുട്ടിയെ അമ്മ ചെറുതായിട്ടൊന്ന് തല്ലിയെന്ന് പിതാവ് പോലീസുകാരോട് പറഞ്ഞു. ഇതിന് പിന്നാലെ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് കുട്ടി പറയുകയായിരുന്നു. അതുകൊണ്ടാണ് മകനെ കൂട്ടി ഇവിടെ വന്നതെന്ന് പിതാവ് പറഞ്ഞു. ഒടുവില്‍ പോലീസുകാര്‍ പറഞ്ഞ് ശാന്തരാക്കിയാണ് കുട്ടിയെ വീട്ടിലേക്ക് വിട്ടത്.

3

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

അതേസമയം പോലീസുകാരെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെ വരെ ഇത് ചിരിപ്പിച്ച് കളഞ്ഞു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഇതിന് പിന്നാലെയാണ് സംഭവം കണ്ട് ചിരിച്ചുവെന്ന് പറഞ്ഞു. എന്തായാലും മൂന്ന് വയസ്സുകാരന്‍ ഹംസയ്ക്ക് തന്റെ സമ്മാനമെത്തുമെന്നും മിശ്ര പറഞ്ഞു. ചോക്ലേറ്റുകളും സൈക്കിളും ദീപാവലിക്ക് സമ്മാനമായി കുട്ടിയുടെ വീട്ടിലെത്തുമെന്നും നരോത്തം മിശ്ര പറഞ്ഞു. മന്ത്രിയുടെ മറുപടിയും ഇതിനോടകം വൈറലായിട്ടുണ്ട്. വീഡിയോയില്‍ കുട്ടിയുടെ ഭാവങ്ങളാണ് ഏറ്റവും വൈറലായത്. മന്ത്രിയുടെ സമ്മാനത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്.

English summary
madhya pradesh boy who complained against mother will get gifts from minister as diwali present
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X