Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചാർ ഇല്ലാതെ പൊതിച്ചോർ നൽകി; 25 രൂപ തിരികെ നൽകാത്ത ഹോട്ടലുടമ പിഴയടക്കേണ്ടത് 35,000 രൂപ

ചെന്നൈ: നിങ്ങളൊരു കടയിൽ പോയി ഊൺ വാങ്ങിയിട്ട് അച്ചാർ ഇല്ലെങ്കിൽ എന്ത് ചെയ്യും, ഒരുപക്ഷേ കടക്കാരനോട് പരാതി പറയും അല്ലെങ്കിൽ പിന്നെ വിട്ടുകളയും. കൂടുതൽ പേരും അങ്ങനെ ചെയ്യാൻ തന്നെയാണ് സാധ്യത. എന്നാൽ പൊതിച്ചോറിൽ അച്ചാർ വയ്ക്കാൻ മറന്നതിന്റെ പേരിൽ തമിഴ്‌നാട്ടിലെ ഒരു ഹോട്ടലുടമയ്ക്ക് നഷ്‌ടമായത് ഒന്നും രണ്ടും രൂപയല്ല 35,000 രൂപയാണെന്ന് പറഞ്ഞാൽ ആരായാലും ഒന്ന് ശങ്കിച്ചുപോവും.

സംഗതി സത്യമാണ്, തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. ഭക്ഷണപ്പൊതിയിൽ അച്ചാർ ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഒരു ഉപഭോക്താവിന് ഹോട്ടൽ ബാലമുരുകൻ 35,025 രൂപ നഷ്‌ടപരിഹാരം നൽകണം എന്നാണ് വില്ലുപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.

pickleconsumercourt

അച്ചാറിന് പിഴ 35,000, സംഭവിച്ചത് ഇങ്ങനെ

വില്ലുപുരം വഴുദറെഡ്ഡിയിൽ താമസിക്കുന്ന സി ആരോക്യസാമി, ബന്ധുവിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രായമായവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിനായി 2022 നവംബർ 28ന് ഹോട്ടൽ ബാലമുരുകനിൽ നിന്ന് 25 പാഴ്‌സൽ ഊൺ വാങ്ങി. ഹോട്ടൽ ഭക്ഷണത്തിന് ആകെ 2,000 രൂപയാണ് ഈടാക്കിയത്. ഹോട്ടലിൽ നിന്ന് പ്രിന്റ് രസീത് ആവശ്യപ്പെട്ടിട്ടും കൈയക്ഷര രസീത് ആണ് അവർ നൽകിയത്.

തുടർന്ന് ഭക്ഷണം വിതരണം ചെയ്‌തപ്പോഴാണ് ആരോക്യസാമി ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരുന്ന അച്ചാർ ഭക്ഷണ പാഴ്‌സലുകളിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹം ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടു, ഒരു രൂപ വിലയുള്ള അച്ചാർ പാക്കറ്റുകൾ ഉൾപ്പെടുത്താൻ ജീവനക്കാർ മറന്നുവെന്ന് അപ്പോഴാണ് മനസിലായത്. ഇതോടെ അച്ചാറിന് താൻ നൽകിയ 25 രൂപ തിരികെ തരണമെന്ന് ആരോക്യസാമി ആവശ്യപ്പെട്ടപ്പോൾ മാനേജ്‌മെന്റ് നിരസിക്കുകയും കൃത്യമായ മറുപടി നൽകാതിരിക്കുകയും ആയിരുന്നു.

ഇതിന് പിന്നാലെ ആരോക്യസാമി 2023 സെപ്റ്റംബറിൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽക്കുകയായിരുന്നു. കമ്മീഷൻ പ്രസിഡന്റ് ഡി സതീഷ് കുമാറും അംഗങ്ങളായ എസ്എം മീര മൊഹിദീനും കെ അമലയും പരാതിയെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്‌തു.

ഈ അന്വേഷണത്തിൽ കണ്ടെത്തിയ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിന് നഷ്‌ടപരിഹാരമായി 30000 രൂപയും വ്യവഹാരച്ചെലവായി 5000 രൂപയും കാണാതായ അച്ചാർ പാക്കറ്റുകൾക്ക് 25 രൂപയും ഉൾപ്പെടെ മൊത്തം 35,025 രൂപ നഷ്‌ടപരിഹാരമായി നൽകണമെന്ന് ഹോട്ടൽ അധികൃതരോട് കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

പ്രസ്‌തുത ഹോട്ടൽ ഈ തുക 45 ദിവസത്തിനുള്ളിൽ അടയ്ക്കണം എന്നാണ് ഉത്തരവ്, ഇല്ലെങ്കിൽ അവർക്ക് പിഴ തുകയുടെ ഒമ്പത് ശതമാനം പലിശ കൂടി നൽകേണ്ടി വരുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓൾ കൺസ്യൂമർ, പബ്ലിക്, എൻവയോൺമെന്റൽ വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് പരാതിക്കാരൻ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+