
5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി
ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ വലിയ ആവേശത്തോടെ ഖത്തറില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ഇതിനോടകം വമ്പന്‍മാര്‍ പലരും വീണു കഴിഞ്ഞു. മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും ബെല്‍ജിയവുമാണ് ആദ്യ റൗണ്ടില്‍ പുറത്തായ വമ്പന്‍മാര്‍. സ്‌പെയിന്‍, നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ്, അര്‍ജന്റീന, എന്നിവരെല്ലാം ചെറു ടീമുകളോട് തോറ്റ് തുന്നംപാടി. എങ്കിലും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ സാധിച്ചിട്ടുണ്ട്.
സ്‌പെയിനും ജര്‍മനിയും ഉള്ള ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ജപ്പാന്‍ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ ആരൊക്കെ ഫൈനലിലേക്ക് എത്തുമെന്ന് മാത്രം ഉറപ്പിക്കാറായിട്ടില്ല. എന്നാല്‍ അങ്ങനൊരു പ്രവചനം നടന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ പ്രവചനത്തിന്റെ വിശദാംശങ്ങളിലേക്ക്....

ആധുനിക നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന യുവാവാണ് 36കാരനായ അഥോസ് സലോമി. ഇതിനോടകം നിരവധി പ്രവചനങ്ങളാണ് ഇയാള്‍ നടത്തിയത്. അതെല്ലാം യാഥാര്‍ത്ഥ്യമായി വന്നു. സോഷ്യല്‍ മീഡിയ താരമാണ് അദ്ദേഹം. നിരവധി പേരാണ് വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ച് അദ്ദേഹത്തെ വിളിക്കുന്നത്. തങ്ങളുടെ ഭാവിയില്‍ എന്ത് സംഭവിക്കുമെന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. ഇയാള്‍ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളെല്ലാം സത്യമായി വരുന്നുമുണ്ട്. അങ്ങനെയാണ് ആധുനിക നോസ്ട്രഡാമസ് എന്ന പേര് ലഭിച്ചത്.

പൊടിപിടച്ച് കിടന്ന ട്രക്കില്‍ നിന്ന് മഹാഭാഗ്യം, കനേഡിയക്കാരന് അടിച്ചത് ലക്ഷങ്ങളുടെ ലോട്ടറി
ഫുട്‌ബോള്‍ ലോകകപ്പില്‍ ആരൊക്കെ മുന്നേറുമെന്നും കിരീടം നേടുമെന്നുമാണ് സലോമി ഇപ്പോള്‍ പ്രവച്ചിരിക്കുന്നത്. താന്‍ ജ്യോതിഷിയല്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ ഇയാള്‍ പറയുന്ന കാര്യങ്ങള്‍ സംഭവിക്കുന്നത് കൊണ്ട് ജ്യോതിഷിയായി മാറിയിരിക്കുകയാണ് ഇയാള്‍. നേരത്തെ കൊവിഡ് പോലൊരു മഹാമാരി വരുമെന്നും, യുക്രൈനും റഷ്യയും തമ്മില്‍ യുദ്ധമുണ്ടാവുമെന്നും, എലിസബത്ത് രാജ്ഞി ഈ വര്‍ഷം മരിക്കുമെന്നുമെല്ലാം നേരത്തെ പ്രവചിച്ചിരുന്നു സലോമി.

ഏറ്റവും ഒടുവിലായി സലോമി നടത്തിയ പ്രവചനമാണ് ലോകകപ്പ് ജേതാക്കള്‍ ആരാകുമെന്നത്. അഞ്ച് ടീമുകള്‍ സുപ്രധാന റൗണ്ടിലേക്ക് ലോകകപ്പില്‍ മുന്നേറുമെന്നാണ് പറയുന്നത്. ക്വാര്‍ട്ടര്‍ ലൈനപ്പാണ് ഇയാള്‍ ഉദ്ദേശിച്ചതെന്നാണ് സൂചന. നിലവിലെ ജേതാക്കളായ ഫ്രാന്‍സ് അടക്കമുള്ളവര്‍ ഈ അഞ്ചിലുണ്ട്. അര്‍ജന്റീന, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരുടെ പേരുകളാണ് സലോമി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ബെല്‍ജിയം പുറത്തായെങ്കിലും ബാക്കി നാല് പേരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്.

ക്ഷണിക്കാത്ത വിവാഹത്തിന് ഭക്ഷണം കഴിക്കാനെത്തി യുവാവ്; കൈയ്യോടെ പിടിച്ച് വീട്ടുകാര്‍, സംഭവം ഇങ്ങനെ
അതേസമയം സലോമി പ്രവചിച്ച ടീമുകളില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇല്ല എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ഡിസംബര്‍ നാലിന് ദോഹയില്‍ നടക്കുന്ന ഗംഭീര ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്നും സലോമി പറയുന്നു. ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും തമ്മിലായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുകയെന്നും സലോമി പറയുന്നു. എന്നാല്‍ ഫ്രാന്‍സ് തന്നെ ലോകകപ്പ് കിരീടം നിലനിര്‍ത്തുമെന്നും ജ്യോതിഷി പറഞ്ഞു.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പ് ആയത് കൊണ്ട് ഇത്തവണ അദ്ദേഹത്തിന്റെ ടീം ജയിക്കണമെന്നാണ് നിരവധി പേര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സലോമിയുടെ പ്രവചനം ആരാധകരെ നിരാശയിലാക്കുന്നതാണ്. പലരും പ്രവചിച്ചിരിക്കുന്നത് ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഇത്തവണത്തെ ഫൈനലെന്നാണ്. അതേസമയം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ സൗദി അറേബ്യയോട് തോറ്റാണ് അര്‍ജന്റീന തുടങ്ങിയത്. ഇത് ലയണല്‍ മെസ്സിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ സമ്മാനിച്ചിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അതേസമയം രണ്ടാം മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഗംഭീര തിരിച്ചുവരവും പ്രകടമായി. മികച്ചൊരു ഗോള്‍ നേടുകയും, രണ്ടാം ഗോളിന് വഴിവെക്കുകയും ചെയ്തിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ അര്‍ജന്റീന കിരീടം നേടാനുള്ള സാധ്യതയും വര്‍ധിച്ചിരുന്നു. ആരാധകരെല്ലാം പറയുന്നത് മെസ്സി തന്നെ ലോകകപ്പ് ഉയര്‍ത്തുമെന്നാണ്. അവസാന മത്സരം കൂടി വിജയിച്ചതോടെ അര്‍ജന്റീന ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മറിച്ച് ഫ്രാന്‍സ് അവസാന മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു.