അന്യനാട്ടിലും മലയാളിക്കൊരു കൈത്താങ്ങ്; പ്രവാസി പെൻഷൻ എന്താണെന്നറിയാം, ആനുകൂല്യങ്ങൾ ഇങ്ങനെ...
സ്വന്തം നാടുവിട്ട് പുറത്തേക്ക് പോവുന്ന എല്ലാവരുടെയും കഥ ഒന്നായിരിക്കണം എന്നില്ല. സമ്പന്നതയുടെ ആഡംബര തേടി വിദേശത്തേക്ക് ചേക്കേറിയവർ ന്യൂനപക്ഷം മാത്രമായിരിക്കും. ഭൂരിഭാഗം പ്രവാസികളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി അന്യനാട്ടിൽ ഉപജീവനം തേടുന്നവരായിരിക്കും. ഇവരുടെ ജീവിതങ്ങൾ ആരുമറിയാത്ത കാണാപ്പുറങ്ങൾ മാത്രമായിരിക്കും. എന്നാൽ ഇത്തരത്തിൽ വിദേശത്ത് ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി ഒരുപാട് പദ്ധതികൾ പ്രവാസി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് പ്രവാസി പെൻഷൻ. വിദേശ രാജ്യങ്ങളിൽ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് വേണ്ടി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്‌സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. താഴ്ന്നതോ, ഇടത്തരം വരുമാനമോ ലഭിക്കുന്ന ആളുകൾക്ക് കേരള പ്രവാസി വെൽഫെയർ ബോർഡ് വഴി പെൻഷൻ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമനിധി ബോർഡ് 2008ൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 8 ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2014 മുതൽ പെൻഷൻ വിതരണം ചെയ്‌ത് തുടങ്ങിയിട്ടുണ്ട്. ഒരുപാട് ഗുണങ്ങളുള്ള പദ്ധതിയിൽ ചേരുന്നതിന് ചിലനിബന്ധനകളുമുണ്ട്. അവ എന്തൊക്കെ എന്നറിയാം.
വിവിധ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾ, 2 വർഷമെങ്കിലും വിദേശത്തു ജോലി ചെയ്‌ത് കേരളത്തിലേക്ക് മടങ്ങി എത്തിയവർ, അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ എന്നിവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അവസരമുള്ളത്. നിലവിൽ 18നും 60നും ഇടയിൽ പ്രായമുള്ള ഈ നിബന്ധനകൾ പാലിക്കുന്ന ആർക്കും പദ്ധതിയിൽ ചേരാവുന്നതാണ്.
പ്രവാസി പെൻഷനുമായി ബന്ധപ്പെട്ട നിലവിലെ നിയമം അനുസരിച്ച് 5 വർഷത്തേക്ക് 21,000 രൂപയാണ് ഒരാൾ അടയ്‌ക്കേണ്ടത്. ഇപ്പോഴത്തെ പെൻഷൻ തുക അനുസരിച്ച് 3500 രൂപാ വീതം ഒരു വർഷത്തേക്ക് 42,000 രൂപയോളം പെൻഷനായി ലഭിക്കും. മൊത്തം പ്രീമിയത്തെക്കാൾ കൂടുതൽ തുക ആദ്യ വർഷം തന്നെ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ നേട്ടം.
5 വർഷത്തിൽ കൂടുതൽ കാലം കൃത്യമായി അംശാദായം അടയ്ക്കുന്നവർക്ക് അധികമായി അടച്ച തുകയുടെ 3 ശതമാനം കൂടുതൽ പെൻഷൻ ലഭിക്കും. 60 വയസ് മുതൽ മരണം വരെയും, മരിച്ചുകഴിഞ്ഞാൽ അനന്തരാവകാശിക്കും പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. ഓൺലൈൻ മുഖേന എവിടെ നിന്നും പദ്ധതിയിൽ അംഗമാകാം.
പെൻഷന് പുറമേ ചികിത്സ, വിദ്യാഭ്യാസം, വിവാഹ ധനസഹായങ്ങളും ഭവന, വസ്‌തു വായ്‌പകളും തിരിച്ചെത്തിയ പ്രവാസികൾക്ക് പുനരധിവാസ പദ്ധതിക്കുള്ള സാമ്പത്തിക സഹായവും ക്ഷേമനിധി ബോർഡ് നൽകുന്നുണ്ട്. ജോലി നഷ്‌ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയവർക്ക് നാട്ടിൽനിന്നും തുക അടച്ച് 5 വർഷം പൂർത്തിയാക്കാനുള്ള സൗകര്യവുമുണ്ടാവും.
പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്ന വിദേശ ഇന്ത്യക്കാർ മാസത്തിൽ 350 രൂപാ വീതം അടയ്ക്കണം. തിരിച്ചെത്തിയവരും അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും 200 രൂപാ വീതവും പ്രീമിയം അടയ്ക്കണം. ഇത് മാസത്തിൽ ഒരിക്കലോ അഞ്ച് വർഷത്തേക്ക് ഒന്നിച്ചോ ബാങ്ക് മുഖേന അടയ്ക്കാം. 5 വർഷം അംശാദായം അടച്ചവർക്ക് 60 വയസ് പൂർത്തിയാൽ പെൻഷന് അപേക്ഷിക്കാം.
വിദേശ ഇന്ത്യക്കാർക്ക് നിലവിൽ 3500 രൂപയും മടങ്ങി എത്തിയവർക്കും കേരളത്തിന് പുറത്ത് രാജ്യത്ത് തന്നെ ഉള്ളവർക്ക് 3000 രൂപയുമാണ് നിലവിൽ പെൻഷനായി നൽകിവരുന്നത്. ഓൺലൈൻ വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 60 വയസ് പൂർത്തിയായിട്ടും ഗൾഫിൽ തുടരുന്നവർക്കും പെൻഷന് അർഹതയുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications