• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലിസബത്ത് രാജ്ഞി ശവപ്പെട്ടിയില്‍ നിന്ന് എഴുന്നേല്‍ക്കും; പ്രവചിച്ച യുവാവിന് സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നിരുന്നു. ലോകത്തെ പ്രമുഖരെല്ലാം ചടങ്ങിനെത്തിയിരുന്നു. അതേസമയം ഇപ്പോള്‍ ബ്രിട്ടനിലാകെ വൈറലായിരിക്കുന്നത് ഒരു യുവാവിന്റെ പ്രവചനമാണ്. എലിസബത്ത് രാജ്ഞി മരിച്ചിട്ടില്ലെന്ന് വരെയായിരുന്നു ഇയാളുടെ പ്രവചനം.

യേശു ക്രിസ്തിന് സംഭവിച്ചതിന് സമാനമായൊരു കാര്യം എലിസബത്ത് രാജ്ഞിക്കും സംഭവിക്കും എന്നും ഇയാളുടെ പ്രവചനത്തിലുണ്ടായിരുന്നു. ഇത് എലിസബത്തിന്റെ സംസ്‌കാര ദിവസമാണ് യുവാവ് പ്രവചിച്ചത്. സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തിരുന്നു. പ്രവചനത്തിന് ശേഷം യുവാവിന് സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ബ്രിട്ടനിലെ ഒരു യുവാവ് എലിസബത്ത് രാജ്ഞി മരിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ പ്രവചിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഇത് പ്രചരിക്കപ്പെട്ടിരുന്നു. മാര്‍ഗ് ഹേഗ് എന്നാണ് ഈ യുവാവിന്റെ പേര്. ഒരു ടെലിവിഷന്‍ ക്രൂവിനോടാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. എലിസബത്ത് രാജ്ഞി ശവപ്പെട്ടിയില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുമെന്നാണ് യുവാവ് പറയുന്നത്. ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന അര്‍ത്ഥത്തോടെയായിരുന്നു ഇക്കാര്യം പറഞ്ഞത്. എലിസബത്ത് മരിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും യുവാവ് വ്യക്തമാക്കി.

2

ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍ചാള്‍സിന്റെ ഭരണം രാജഭരണം ഇല്ലാതാക്കുമോ? കുടുംബപ്രശ്‌നം രൂക്ഷം, കാണാന്‍ അനുമതി തേടി മേഗന്‍

അതേസമയം പ്രവചനം പുലിവാലായിരിക്കുകയാണ്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനത്തെ കബളിപ്പിക്കാന്‍ നോക്കിയെന്നാണ് പോലീസ് പറയുന്നത്. രാജ്ഞി മരിച്ചിട്ടില്ലെന്നും, ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നുമുള്ള പ്രവചനം, രാഷ്ട്രവിരുദ്ധമായിട്ടാണ് ബ്രിട്ടന്‍ കരുതുന്നത്. രാജ്യം മുഴുവന്‍ ദു:ഖാചരണം നടത്തുമ്പോള്‍ യുവാവ് നടത്തിയ പരാമര്‍ശം അതിരുകടന്നതാണെന്ന് അഭിഭാഷകരും പറയുന്നു. ഒട്ടും സന്ദര്‍ഭത്തിന് യോജിക്കാത്ത കാര്യമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

3

60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി60 ലക്ഷം കടം വാങ്ങി യുവാവ്; കാരണം കേട്ടാല്‍ ഞെട്ടും, തിരിച്ചടവിലൂടെ കിട്ടുന്നത് എട്ടിന്റെ പണി

ആ നശിച്ച ശവപ്പെട്ടിയില്‍ നിന്ന് ഒന്ന് പുറത്തേക്കിറങ്ങൂ എന്ന് എലിസബത്ത് രാജ്ഞിയോട് പറയുമെന്നും, അവര്‍ മരിച്ചിട്ടില്ലെന്നുമാണ് ഹേഗ് പറഞ്ഞത്. ഇക്കാര്യം പ്രോസിക്യൂട്ടര്‍ ലൂയിസ് ബര്‍ണല്‍ സ്ഥിരീകരിച്ചു. ഹേഗിനെ കൂടാതെ മറ്റൊരാളെ കൂടിയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ലോകത്താകെ വിവാദവുമായിരുന്നു. പോലീസ് ഓഫീസര്‍മാരെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചു എന്നും ഇയാള്‍ക്കെതിരായ കേസില്‍ പറയുന്നു.

4

സംഭവ സ്ഥലത്ത് നിന്ന് ഹേഗിനെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഉപയോഗിച്ചതാണ് മോശം വാക്കുകള്‍. ഇയാള്‍ക്ക് ഭീമമായ തുകയും പിഴയിട്ടിട്ടുണ്ട്. 120 യൂറോയാണ് പിഴ. ഏകദേശം 10888 രൂപ വരുമിത്. മൂന്നാമതൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലൈംഗികമായി ആക്രമിച്ച കേസ് അടക്കമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇവരെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് കൊണ്ട് തെറ്റില്ലെന്നാണ് രാജഭരണത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

5

മൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാംമൂങ്ങയുടെ ചിത്രത്തില്‍ സുന്ദരിയുണ്ട്; ബുദ്ധി പവര്‍ഫുളെങ്കില്‍ കണ്ടെത്താം, 7 സെക്കന്‍ഡ് തരാം

അതേസമയം എലിസബത്ത് രാജ്ഞിയുടെ ശവപ്പെട്ടി പൊതുജനങ്ങള്‍ക്ക് കാണാനായി ബുധനാഴ്ച്ച മുതല്‍ അനുമതി നല്‍കിയിരുന്നു. പതിനൊന്ന് കിലോമീറ്ററോളം നീണ്ട വരിയാണ് ഇതേ തുടര്‍ന്നുണ്ടായത്. പലരും രാത്രിയോളം ശവപ്പെട്ടി ഒന്ന് കാണാനായി കാത്തിരുന്നു. ഞായറാഴ്ച്ചയോടെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അനുമതി അവസാനിക്കും. റോയല്‍ എയര്‍ഫോഴ്‌സിലെ ക്രിസില ഹീരിയാണ് അവസാനമായി എലിസബത്ത് രാജ്ഞിക്ക് വിട ചൊല്ലുക.

English summary
queen elizabeth get out of the coffin, british man's prediction lands him in police station, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X