ക്രിപ്റ്റോ ക്വീൻ എന്ന് വിളിപ്പേര്, നടത്തിയത് 36,000 കോടിയുടെ തട്ടിപ്പ്; റൂജ ഇഗ്നറ്റോവ ആരെന്നറിയാം
മുൻപ് ഈജിപ്ഷ്യൻ കഥകളിലെ സർപ്പ സുന്ദരി ക്ലിയോപാട്രയെ നാമൊരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്. സൗന്ദര്യം കൊണ്ടും ബുദ്ധികൊണ്ടും മറ്റുള്ളവരേക്കാൾ ഒരുപടി മുകളിലായ സ്ത്രീ. അതുപോലെ തന്നെ നാം പിന്നീട് കരുത്തരായ സ്ത്രീ കഥാപാത്രങ്ങളെ കണ്ടിട്ടുള്ളത് ജെയിംസ് ബോണ്ട് ചിത്രങ്ങളിലാണ്. എന്നാൽ അങ്ങനെ യഥാർത്ഥ സ്ത്രീ കഥാപാത്രമുണ്ടെന്ന് അറിഞ്ഞാൽ നിങ്ങളും ഞെട്ടും.
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മോസ്‌റ്റ് വാണ്ടഡ് ലിസ്‌റ്റിൽ ഇടമുള്ള ഒരു വനിതയുണ്ട്, ക്രിപ്റ്റോ ക്വീൻ എന്ന് വിളിപ്പേരുള്ള ഇവർ ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്നായി ഏതാണ്ട് 36000 കോടി ശേഖരിച്ച ശേഷമാണ് വൻ തട്ടിപ്പ് നടത്തിയത്. റൂജ ഇഗ്നറ്റോവ എന്ന നാൽപത്തിരണ്ടുകാരി ഇന്നും ഒളിവിൽ കഴിയുകയാണ്.

പറ്റിക്കപ്പെട്ട തുകയുടെ കണക്ക് കേട്ടാൽ അറിയാം അവർ നടത്തിയ തട്ടിപ്പിന്റെ വ്യാപ്‌തി എത്രത്തോളം ഉണ്ടെന്ന്. വൺ കോയിൻ എന്ന തന്റെ ക്രിപ്റ്റോ കറൻസി കമ്പനിയുടെ പേരിൽ ഇഗ്നറ്റോവ നടത്തിയ വൻ സാമ്പത്തിക തിരിമറിയിൽ ലോകമെമ്പാടുമുള്ള നൂറുകണക്കിന് നിക്ഷേപകരാണ് ബലിയാടായത്. അതിസമർത്ഥയായ അവർ തന്റെ ബുദ്ധികൊണ്ട് എല്ലാവരെയും കബളിപ്പിച്ചു കടന്നു കളയുകയായിരുന്നു.
2014ൽ ഇഗ്നാറ്റോവ തന്റെ പുതിയ കമ്പനിയായ വൺകോയിൻ വഴി ആഗോളതലത്തിൽ നിക്ഷേപകരെ ആകർഷിച്ചതോടെയാണ് ഈ തട്ടിപ്പ് പദ്ധതി ആരംഭിച്ചത്. 2016ൽ, അവർ ലണ്ടനിലെ വെംബ്ലി അരീനയിലെ വേദിയിലെത്തി, വളർന്നുവരുന്ന ക്രിപ്‌റ്റോകറൻസി വിപണിയിൽ ബിറ്റ്‌കോയിന്റെ എതിരാളിയായി തന്റെ വൺ കോയിനെ പ്രമോട്ട് ചെയ്‌തു.
വെറും പതിനാറ് മാസങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2017 ഒക്ടോബറിൽ, ഇഗ്നറ്റോവ അപ്രത്യക്ഷയായി. അവൾ ബൾഗേറിയയിലെ സോഫിയയിൽ നിന്ന് ഒരു വിമാനത്തിൽ കയറി, മോഷ്ടിച്ച പണവുമായി അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് അധികാരികൾ അവരുടെ അറസ്‌റ്റിനായി വാറണ്ട് ഉൾപ്പെടെ പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ഇത്.
അതിനുശേഷം, അവർ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഉള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല, അവരുടെ ഏതെങ്കിലും തരത്തിലുള്ള സൂചന കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ഏറെനാളായി അലച്ചിലിലാണ്. എഫ്ബിഐ ഇപ്പോഴും അവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ, എന്നിട്ടും അവർ ഇന്നും കാണാമറയത്ത് തന്നെയാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications