Solar eclipse 2023: തീജ്വാലകളുടെ വൃത്തം; എന്താണ് ഹൈബ്രിഡ് സൂര്യഗ്രഹണം, അറിയണം ഇക്കാര്യങ്ങള്‍
ദില്ലി: വലിയൊരു വിസ്മയത്തിന് നാളെ ഭൂമി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. അപൂര്‍വമായ ഒരു ഹൈബ്രിഡ് സൂര്യഗ്രഹണത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുക. സമ്പൂര്‍ണമായ ഇരുട്ടിലാവും ഈ സമയം ഭൂമി. അത് മാത്രമല്ല, റിംഗ് ഓഫ് ഫയര്‍ പ്രതിഭാസത്തിനും ഇത് വഴിയൊരുക്കും. അങ്ങനെ അത്യപൂര്‍വ കാഴ്ച്ചകള്‍ കാണാന്‍ നമ്മുക്ക് സാധിക്കും. തികച്ചും ആകാശ വിസ്മയമായി ഇതിനെ കാണാം.
ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്ന വാന വിസ്മയങ്ങളിലൊന്നാണിത്. സൂര്യന്റെ രശ്മികള്‍ ഈ സമയം ഏതെങ്കിലും പ്രതലത്തില്‍ തട്ടിനില്‍ക്കും. ഭൂമിയുടെ പ്രതലത്തില്‍ ആ സമയം വലിയൊരു നിഴല്‍ സൃഷ്ടിക്കപ്പെടും. ഈ സമയത്താണ് പാതി സൂര്യഗ്രഹണം സംഭവിക്കുക.

ഭൂമി സമ്പൂര്‍ണമായി ഇരുട്ടിലാവും
ചന്ദ്രന്‍ സൂര്യ രശ്മികളെ ഭാഗികമായി തടഞ്ഞ് നിര്‍ത്തും. ഇതിലൂടെ ഭൂമിയുടെ പ്രതലത്തില്‍ ഒരു നിഴല്‍ ദൃശ്യമാകും. ഒരു മിനുട്ടില്‍ അധികം ഭൂമി ഇരുട്ടില്‍ മുങ്ങും. അതിന് ശേഷമാണ് ആനുലാര്‍ ഗ്രഹണം നടക്കുക. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ ഈ സമയം കടന്നുപോകും. എന്നാല്‍ ആകാശത്ത് ചന്ദ്രന്‍ സൂര്യനേക്കാള്‍ ചെറുതായിട്ടാവും ദൃശ്യമാവുക.
ഇതിന്റെ ഭാഗമായി ചന്ദ്രന്‍ സൂര്യന്റെ ദിശയില്‍ എത്തുമ്പോള്‍, സൗര വൃത്തത്തെ അത് പൂര്‍ണമായും മൂടില്ല. ഇതിലൂടെ സൂര്യന്റെ ആ വൃത്ത ഭാഗം ചന്ദ്രന് ചുറ്റും ദൃശ്യമാകും. ഇതാണ് റിംഗ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്നത്.
സൂര്യഗ്രഹണം എവിടെ ദൃശ്യമാകും
നാസയാണ് ഇരുപതിന് അപൂര്‍വ സൂര്യഗ്രഹണം നടക്കുമെന്ന് അറിയിച്ചത്. ഓസ്‌ട്രേലിയ, ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും വെച്ച് ഇവ കാണാനാവുമെന്ന് നാസ അറിയിച്ചിരുന്നു. പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക, ഓസ്‌ട്രേലിയയുടെ പശ്ചിമ കോറല്‍ തീരത്തിന് സമീപത്തുള്ള നിംഗാലൂ, എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ സൂര്യഗ്രഹണം കാണാന്‍ സാധിക്കും.
പശ്ചിമ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്, നിംഗാലുവില്‍ നിന്ന് ഈ സൂര്യഗ്രഹണം ഏറ്റവും മനോഹരമായി കാണാന്‍ സാധിക്കുമെന്നാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിന് കാരണം.
Food: പിസ്സ മുതല്‍ പാസ്ത വരെ, കഴിച്ചിട്ടുണ്ടോ ഇറ്റാലിയന്‍, ഇതാ വായില്‍ വെള്ളമൂറിക്കുന്ന ഐറ്റങ്ങള്‍
ഇന്ത്യയില്‍ കാണാന്‍ പറ്റുമോ?
ഇന്ത്യയില്‍ ഈ ഹൈബ്രിഡ് സൂര്യഗ്രഹണം ദൃശ്യമാകില്ല. ഓസ്‌ട്രേലിയ അടക്കമുള്ള മേഖലകളിലാണ് ഇതിനെ കാണുക. അതേസമയം റിംഗ് ഓഫ് ഫയര്‍ അഥവാ തീജ്വാലകളുടെ വലയം ഇന്ത്യ-പസഫിക് മഹാസമുദ്ര മേഖലകളില്‍ കുറച്ച് സെക്കന്‍ഡ് നേരത്തേക്ക് കാണാന്‍ സാധിക്കും.
രാവിലെ 7.04ന് ആയിരിക്കും ഭാഗിക സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. സമ്പൂര്‍ണ സൂര്യഗ്രഹണം ഉച്ചയ്ക്ക് 2.37ന് ദൃശ്യമാകും. രാത്രി 9.46 ഓടെ പരമാവധിയുള്ള ഗ്രഹണം ആരംഭിക്കും. പൂര്‍ണ ഗ്രഹണം രാത്രി 11.26 വരെ തുടരും.
ഭൂമി പൂര്‍ണമായി ഇരുട്ടിലാവും
ഓസ്‌ട്രേലിയയിലെ എക്‌സ്മൗത്തില്‍ പൂര്‍ണമായ ഇരുട്ടായിരിക്കും ആ സമയം. ഇതൊരു റിസോര്‍ട്ട് ടൗണാണ്. 62 സെക്കന്‍ഡുകള്‍ ഭൂമി ഇരുട്ടിലായിരിക്കും. ഈ സമയത്താണ് എക്‌സ്മൗത്ത് പെനിന്‍സുലയിലൂടെ ചന്ദ്രന്റെ നിഴല്‍ കടന്നുപോവുക. സൂര്യനെ പൂര്‍ണമായും കടന്നുപോകാന്‍ ചന്ദ്രന് മൂന്ന് മണിക്കൂര്‍ ആവശ്യമാണ്. ഈ സമയം ചില നക്ഷത്രങ്ങളും, ഗ്രഹങ്ങളും ദൃശ്യമാകും.
അന്തരീക്ഷ താപം കുറയും. മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റം വരും. ആകാശം ഇരുട്ടിലാവും. സൂര്യന്റെ തെളിച്ചമേറിയ കൊറോണ ചന്ദ്രന് ചുറ്റും ദൃശ്യമാകും. ഇത് സൂര്യനിലെ ചൂടേറിയ താപത്താല്‍ ഉണ്ടാവുന്നതാണ്. സൂര്യന്റെ അന്തരീക്ഷത്തിലെ പുറത്ത് നില്‍ക്കുന്ന ഭാഗത്താണ് ഇവയുണ്ടാവും. സാധാരണ വെളിച്ചത്തില്‍ ഈ കൊറോണയെ കാണാന്‍ സാധിക്കില്ല.












Click it and Unblock the Notifications