കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടാന്‍ റെഡിയായിക്കോ; അന്യഗ്രഹജീവികളെ 25 വര്‍ഷത്തിനകം കണ്ടെത്തും, ഇക്കാര്യങ്ങളുണ്ടെങ്കില്‍ ഉറപ്പ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികളെ കണ്ടെത്തുക എന്നത് മനുഷ്യന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. പലവിധത്തിലുള്ള പഠനങ്ങളും നിരീക്ഷണങ്ങളും ഇതിനോടകം നമ്മള്‍ നടത്തി കഴിഞ്ഞു. എന്നാല്‍ ഇത് തെളിയിക്കുക ശക്തമായ രേഖകളോ വിവരങ്ങളോ നമ്മുടെ കൈയ്യില്‍ ഇല്ല. എന്നാല്‍ അതിനൊക്കെ അവസാനമാകുകയാണെന്ന് ഒരു ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരിക്കുകയാണ്.

ഇടിയും, വാര്‍ ഓഫ് ദ വേള്‍ഡും പോലുള്ള സിനിമകളും കണ്ട് നിര്‍വൃതി അടയക്കുക മാത്രമല്ല സൗരയൂഥത്തിന് പുറത്ത് അന്യഗ്രഹ ജീവികളെ മനുഷ്യന്‍ കണ്ടെത്തുമെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഈ പ്രമുഖ ശാസ്ത്രജ്ഞന്‍ അവകാശപ്പെടുന്നത്. വിശദമായി അക്കാര്യമൊന്ന് പരിശോധിക്കാം....

1

മനുഷ്യന്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്തുമെന്നാണ് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള ഈ ശാസ്ത്രജ്ഞന്റെ അവകാശവാദം. അതേസമയം ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ്പിന് സഹായം കൊണ്ട് ഇത് സാധ്യമാകില്ല. ഇതിനേക്കാള്‍ ശക്തമായ ടെലസ്‌കോപ്പുകള്‍ കൊണ്ട് മാത്രമേ അന്യഗ്രഹജീവികളെ കണ്ടെത്താന്‍ സാധിക്കൂ. നാസ ഇത്തരമൊരു യത്‌നത്തിലാണ്. എന്നാല്‍ ഇതിന് കൃത്യമായൊരു ദിവസമോ തിയതിയോ പറയാനാവില്ലെന്നാണ് നാസ പറയുന്നത്.

2

രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്

സ്വിറ്റ്‌സര്‍ലന്റിന്റെ ഫെഡറല്‍ ടെക്‌നോളജി ഇന്‍സ്റ്റിസ്റ്റിയൂട്ടിലെ ആസ്‌ട്രോഫിസിസിറ്റായ സാഷ ക്വയിന്‍സാണ് അന്യഗ്രജീവികളെ മനുഷ്യന്‍ കണ്ടെത്തുമെന്ന് അവകാശവാദമുന്നയിച്ചത്. ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന് സാഷ പറയുന്നു. ഇപ്പോഴത്തെ സാങ്കേതികവിദ്യക്ക് അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള കഴിവില്ല. പ്രപഞ്ചത്തെ അജ്ഞാത ഇടങ്ങളിലേക്ക് കണ്ണോടിക്കാനുള്ള കഴിവ് ജെയിംസ് വെബ് ടെലസ്‌കോപ്പിനില്ല. ചെറു ഗ്രഹങ്ങളെ കണ്ടെത്താന്‍ ഇവയ്ക്ക് സാധിക്കില്ല. ഇത്തരം കുഞ്ഞന്‍ ഗ്രഹങ്ങളില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടാവും. അത് ജീവന്റെ ആദ്യ ലക്ഷണമാണെന്നും സാഷ വ്യക്തമാക്കി.

3

അഭിലാഷിന്റെ കൈപിടിച്ച് മിന്‍സ; സ്‌കൂളിലേക്കുള്ള യാത്രയിലും പുഞ്ചിരി, നോവായി ദൃശ്യങ്ങള്‍അഭിലാഷിന്റെ കൈപിടിച്ച് മിന്‍സ; സ്‌കൂളിലേക്കുള്ള യാത്രയിലും പുഞ്ചിരി, നോവായി ദൃശ്യങ്ങള്‍

ജെയിംസ് വെബ്ബിന്റെ പ്രധാന ടാസ്‌ക് എക്‌സോ പ്ലാനറ്റുകളെ കണ്ടെത്തുകയല്ല. മറിച്ച് പ്രപഞ്ചത്തിലെ ഏറ്റവും പ്രായമേറിയ നക്ഷത്രങ്ങളെ പരിശോധിക്കുകയാണ്. എന്നാല്‍ അവിചാരിതമായി ഒരു കുഞ്ഞന്‍ ഗ്രഹത്തിന്റെ ദൃശ്യം ഇത് പകര്‍ത്തിയിരുന്നു. ഇവ വിദൂര ഗ്രഹത്തെ വലം വെക്കുകയായിരുന്നു. വാതക ഭീമനായ ഒരു ഗ്രഹത്തെയാണ് ഇത് വലംവെച്ചിരുന്നത്. ഇതേ തുടര്‍ന്ന് ജെയിംസ് വെബ് അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് നാസ അടക്കം വിലയിരുത്തിയിരുന്നു. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്നാണ് സാഷ പറയുന്നത്.

4

തന്റെ സഹപ്രവര്‍ത്തകനായ ദിദിയര്‍ ക്വിലോസാണ് സൗരയൂഥത്തിന് പുറത്തുള്ള ആദ്യ ഗ്രഹത്തെ കണ്ടെത്തുന്നത്. 1995ലാണ് ആ സംഭവം നടന്നത്. ഇന്ന് അയ്യായിരത്തില്‍ അധികം കുഞ്ഞന്‍ ഗ്രഹങ്ങളെ കുറിച്ച് നമുക്കറിയാം. എന്നാല്‍ വളരെ ചെറിയ ഗ്രഹങ്ങളെ ജെയിംസ് വെബ് ടെലസ്‌കോപ്പിന് കണ്ടെത്താന്‍ സാധിക്കില്ല. വലിയ ഗ്രഹങ്ങളെ മാത്രമേ അത് കണ്ടെത്തൂ. ഭൂമിയെ പോലെ ചെറു ഗ്രഹങ്ങളിലാണ് ജലത്തിന്റെ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയെന്ന് സാഷ പറയുന്നു. മിഡ് ഇന്‍ഫ്രാറെഡ് ഇഎല്‍ടി ഇമേജര്‍ ആന്‍ഡ് സ്‌പെക്ടോഗ്രാഫിന്റെ വരവോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടേക്കാം. ഇത് സാഷയുടെ ടീം വികസിപ്പിച്ചെടുക്കുന്നുണ്ട്.

5

ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍

ഇത്തരം ഉപകരണങ്ങളുടെ പ്രധാന ലക്ഷ്യം, ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ ചിത്രങ്ങള്‍ എടുക്കുകയാണ്. ഇത്തരത്തില്‍ ഡസന്‍ കണക്കിന് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടെത്തി, അവയുടെ പ്രതലങ്ങളെ കുറിച്ച് പഠിക്കുകയുമാണ് ഇവര്‍ക്ക് മുന്നിലുള്ള ലക്ഷ്യം. അതേസമയം 25 വര്‍ഷം എന്നത് യാഥാര്‍ത്ഥ്യ ബോധമില്ലാതെ പറഞ്ഞതല്ല. ഇക്കാലയളവില്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ മറ്റ് വഴികള്‍ കുഞ്ഞന്‍ ഗ്രഹങ്ങളെ കണ്ടെത്താനായി നോക്കുന്നുണ്ടെന്നും സാഷ പറഞ്ഞു. നാസയേക്കാള്‍ ഇവര്‍ ഒരുപടി മുന്നിലാണ്.

English summary
swiss scientist claims they will find alien life in next 25 years, and a warning to jw telescope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X