Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി

വാഷിംഗ്ടണ്‍: ഭാഗ്യം പല രൂപത്തിലും ഭാവത്തിലും എത്തുമെന്നാണ്. എന്നാല്‍ ക്രിസ്മസിന്റെ ഭാഗമായുള്ള ഷോപ്പിംഗിന് ഇറങ്ങിയ ഒരു യുവതി കോടികളാണ് സമ്മാനം അടിച്ചിരിക്കുന്നത്. ഒരു തരത്തിലും സ്വപ്‌നം കാണാതിരുന്ന യുവതിക്കാണ് ഇത്രയും വലിയ സമ്മാനം അടിച്ചിരിക്കുന്നത്. ക്രിസ്മസ് ഇനി ഏറ്റവും അടിപൊളിയാക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു.

സാധാരണ ഒരു ദിവസം പോലെ കടന്നുപോകുമായിരുന്ന ദിനത്തിലാണ് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യം തേടിയെത്തിയത്. യുവതി മാത്രമല്ല ഭര്‍ത്താവും ഇപ്പോള്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഒരു സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡിലാണ് ഇത്രയും വലിയ തുക ഇവരെ തേടിയെത്തിയത്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: North Carolina Education Lottery

യുഎസ്സിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള യുവതിക്കാണ് മഹാഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇത് ലഭിച്ച രീതിയാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. ഇവര്‍ ഓടിച്ചിരുന്ന ട്രക്കില്‍ ഇന്ധനം വളരെ കുറവായിരുന്നു. അതില്‍ ഇന്ധനം അടിക്കാന്‍ വേണ്ടിയാണ് ഇവര്‍ പുറത്തിറങ്ങിയത്. ആ സമയം എടുത്ത സ്‌ക്രാച്ച് വിന്‍ ലോട്ടറിയിലൂടെ കോടികളാണ് ഇവരെ തേടിയെത്തിയിരിക്കുന്നത്. വെറുതെ നേരമ്പോക്കിന് എടുത്ത ടിക്കറ്റിന് അവര്‍ക്ക് സമ്മാനമായി അടിച്ചിരിക്കുന്നത് ജീവിതം തന്നെ മാറ്റിമറിക്കുന്ന തുകയാണ്.

2

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

നോര്‍ത്ത് കരോലിനയിലെ വിന്‍സ്റ്റന്‍-സേലത്തിലെ ലോറ കീന്‍ ആ മഹാഭാഗ്യവതി. എട്ട് കോടി പതിമൂന്ന് ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇവരും കാമുകനും കൂടി ക്രിസ്മസ് ഗിഫ്റ്റുകള്‍ക്കും മറ്റുമായി ഷോപ്പിംഗിന് പോയതായിരുന്നു. ഈ സമയത്താണ് ട്രക്കില്‍ ഇന്ധനം കുറവാണെന്ന് കാണിക്കുന്നത്. ഇന്ധനം ഉടന്‍ അടിക്കാനായി ഇവര്‍ കെര്‍നേഴ്‌സ് വില്ലെയിലെ 7-ഇലവന്‍ ഗ്യാസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ട്രക്കില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ടിക്കറ്റ് ഇവര്‍ വാങ്ങിയത്.

3

ഒരു സ്‌ക്രാച്ച് ആന്‍ഡ് ടിക്കറ്റ് പരിശോധിച്ചപ്പോള്‍ തന്നെ ഇവരാകെ ഞെട്ടിവിറച്ചു. ഉറക്കെ അലറി കരയാന്‍ തുടങ്ങി. അപ്പോഴാണ് എട്ട് കോടിയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയതെന്ന് മനസ്സിലായത്. ശരിക്കും ഷോക്കായിരുന്നുവെന്ന് യുവതി പറയുന്നു. ഭര്‍ത്താവും അമ്പരന്ന് നില്‍ക്കുകയായിരുന്നു. തനിക്ക് ലോട്ടറിയടിക്കാനുണ്ടായ സാഹചര്യങ്ങളാണ് ഏറ്റവും കൂടുതല്‍ അമ്പരപ്പിക്കുന്നതെന്ന് കീന്‍ പറയുന്നു. വാഹനത്തിലെ ഇന്ധനം കുറവല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ആ കോടികള്‍ തനിക്ക് കിട്ടില്ലായിരുന്നുവെന്ന് കീന്‍ പറഞ്ഞു.

4

അതേസമയം ഫ്‌ളോറിഡ ലോട്ടറിയിലും ഇതുപോലൊരു ജേതാവ് ഉണ്ടായിരിക്കുകയാണ്. 73കാരനയ റിച്ചാര്‍ഡ് ബ്രാസ്വെല്ലിനും എട്ട് കോടി 13 ലക്ഷമാണ് സമ്മാനമായി അടിച്ചത്. 50 ഡോളര്‍ മാത്രം വാങ്ങിയാണ് ഫ്‌ളോറിഡ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറി ബ്രാസ്വെല്‍ സ്വന്തമാക്കിയത്. സെന്റ് ഓഗസ്റ്റിനില്‍ നിന്നാണ് ഈ ടിക്കറ്റ് വയോധികന്‍ സ്വന്തമാക്കി. മൊത്തം ഒറ്റതവണ പണമായിട്ടാണ് ബ്രാസ്വെല്‍ സ്വീകരിച്ചത്. നികുതി കിഴിച്ച് ആറ് കോടി 66 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക.

5

അതേസമയം മിഷിഗണ്‍ ലോട്ടറിയില്‍ ഡിട്രോയിറ്റിലെ ഒരു യുവതിക്കും വന്‍ തുക ലഭിച്ചു. നവംബര്‍ അഞ്ചിന് നടന്ന നറുക്കെടുപ്പില്‍ 8 കോടിയില്‍ അധികം രൂപയാണ് ഇവര്‍ക്കും ലഭിച്ചത്. 46കാരിയായ തോനിഷ ജെന്‍കിന്‍സാണ് ആ ഭാഗ്യവതി. പവര്‍ബോള്‍ ടിക്കറ്റിനാണ് ഇവരെ തേടി സമ്മാനമെത്തിയത്. ഇത്തവണ തുക വലുതായത് കൊണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തോനിഷ പറയുന്നു. ലോട്ടറി സൈറ്റില്‍ പരിശോധിച്ചപ്പോള്‍ താന്‍ ടിക്കറ്റെടുത്ത കടയില്‍ നിന്ന് വിജയിച്ച ടിക്കറ്റ് വിറ്റുപോയതെന്ന് കണ്ടെത്തിയിരുന്നുവെന്നും തോനിഷ പറഞ്ഞു.

6

തുടര്‍ന്നാണ് പരിശോധിക്കാന്‍ തുടങ്ങിയത്. എന്നാല്‍ എന്റെ പ്രതീക്ഷ സാധാരണ പോലെയായിരുന്നു. എന്നാല്‍ ടിക്കറ്റ് പരിശോധിച്ചതോടെ ആകെ ഞെട്ടിപ്പോയി. വിശ്വസിക്കാന്‍ പോലുമായില്ല. ഉടനെ തന്നെ സഹോദരിയെ വിളിച്ച് കാര്യം പറഞ്ഞുവെന്നും തോനിഷ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലോട്ടറി ആസ്ഥാനത്തെത്തി യുവതി പണം വാങ്ങിയത്. വീട് ഒന്ന് പുതുക്കി പണിയാനാണ് യുവതിയുടെ പ്ലാന്‍. വേറൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+