Get Updates
Get notified of breaking news, exclusive insights, and must-see stories!

20 പെട്ടി മനുഷ്യ ശരീരഭാഗങ്ങള്‍, വിറ്റത് ഒമ്പത് ലക്ഷം രൂപയ്ക്ക്; മോര്‍ച്ചറി ജീവനക്കാരിക്ക് സംഭവിച്ചത്

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ക്ക് 20 പെട്ടി മനുഷ്യശരീര ഭാഗങ്ങള്‍ വിറ്റതിന് മോര്‍ച്ചറി ജീവനക്കാരി തടവില്‍. അര്‍ക്കന്‍സാസ് മോര്‍ച്ചറിയിലെ മുന്‍ ജീവനക്കാരിയായിരുന്ന കാന്‍ഡേസ് ചാപ്മാന്‍ സ്‌കോട്ട് ആണ് ഇപ്പോള്‍ തടവിലായിരിക്കുന്നത്. കാന്‍ഡേസ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്കാണ് മനുഷ്യശരീര ഭാഗങ്ങള്‍ വിറ്റത്. ഇതുവഴി ഒമ്പത് ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റുകയും ചെയ്തു.

അര്‍ക്കന്‍സസിലെ ലിറ്റില്‍ റോക്കിലെ മോര്‍ച്ചറിയില്‍ ജോലി ചെയ്തിരുന്ന 36 കാരിയായ കാന്‍ഡേസ് ചാപ്മാന്‍ സ്‌കോട്ട്, മൃതദേഹങ്ങളുടെ ശരീരഭാഗങ്ങള്‍ മോഷ്ടിച്ചതായി അര്‍ക്കന്‍സാസ് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. അര്‍ക്കന്‍സാസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ മൃതദേഹങ്ങളുടെ ഭാഗങ്ങളാണ് ഇവര്‍ മോഷ്ടിച്ച് വില്‍പന നടത്തിയത്.

arrest

മൃതദേഹത്തില്‍ നിന്ന് തലയോട്ടി, പല്ല്, എല്ലുകള്‍ എവന്നിവ എടുത്ത് പെന്‍സില്‍വാനിയക്കാരന് വില്‍ക്കുകയായിരുന്നെന്ന് കോടതി രേഖകളില്‍ പറയുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ജീവനക്കാരിക്കെതിരെ മോഷണക്കുറ്റം എന്നിവ അടക്കം അനേകം വകുപ്പുകള്‍ ചാര്‍ത്തിയിട്ടുണ്ട്. 2021ല്‍ ഇവര്‍ ഒരു മനുഷ്യ മസ്തിഷ്‌കം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരു മാസത്തിലേറെയായി ഇരുവരും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. ഭ്രൂണങ്ങള്‍, ഹൃദയം, ജനനേന്ദ്രിയങ്ങള്‍, ശ്വാസകോശം, ചര്‍മ്മം, തലച്ചോറ്, മറ്റ് ശരീരഭാഗങ്ങള്‍ എന്നിവയാണ് ഇവര്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ് വഴിയാണ് സ്‌കോട്ട് ശരീരഭാഗങ്ങള്‍ അയച്ചുവെന്നും മൊത്തം 10,975 ഡോളര്‍ സമ്പാദിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോടതി വിചാരണ പൂര്‍ത്തിയാക്കുന്നത് വരെ സ്‌കോട്ടിന് ജയിലില്‍ തന്നെ കഴിയേണ്ടി വരും. വെള്ളിയാഴ്ച നടന്ന വിചാണക്കിടയില്‍, അസിസ്റ്റന്റ് യു സ് അറ്റോര്‍ണിയായ അമന്‍ഡ ജെഗ്‌ലി മജിസ്ട്രേറ്റ് ജഡ്ജി ജെ. തോമസ് റേയോട് സ്‌കോട്ട് രക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. 12 കുറ്റങ്ങളാണ് സ്‌കോട്ടിനെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാല്‍ സ്‌കോട്ട് ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മൃതദേഹം ദുരുപയോഗം ചെയ്തതിന് പെന്‍സില്‍വാനിയക്കാരനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ സ്‌കോട്ടിന്റെ പെരുമാറ്റം എല്ല്ാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇതിനിടെ കൈമാറ്റം ചെയ്യപ്പെട്ടട മൃതദേഹങ്ങള്‍ ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എംബാം പ്രക്രിയ ചെയ്തത് കൊണ്ട് ഡി എന്‍ എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുക എന്നത് ശ്രമകരമാണെന്ന് മെഡിക്കല്‍ സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+