കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണിന് സെക്‌സിനോട് ആര്‍ത്തിയെങ്കില്‍ 'വേശ്യ', ആണിനെങ്കില്‍ 'നോ പ്രോബ്ലം'... ആണിന് വേണ്ടെങ്കിലോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ഇന്ത്യന്‍ സമൂഹത്തില്‍ സെക്‌സ് എന്നത് പുരുഷന്റെ മാത്രം അപ്രമാദിത്തമുള്ള ഒരു മേഖല ആയിരുന്നു. എന്നാല്‍ കാലം മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ലൈംഗിക ഇച്ഛകളും പ്രശ്‌നങ്ങളും എല്ലാം തുറന്നുപറയാന്‍ സ്ത്രീകള്‍ തയ്യാറായി വരുന്ന കാലമാണിത്.

പക്ഷേ ഇപ്പോഴും പൊതുസമൂഹം അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ലൈംഗികതയുടെ കാര്യത്തില്‍ പുരുഷതാത്പര്യങ്ങള്‍ക്ക് തന്നെയാണ് ഇപ്പോഴും മേല്‍ക്കൈ എന്ന് പറയേണ്ടിവരും.

ലൈംഗിക താത്പര്യങ്ങള്‍ തുറന്ന് പറയുന്ന സ്ത്രീകളെ ഇപ്പോഴും പല പുരുഷന്‍മാരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് എന്തും ആകാം. പുരുഷന്‍മാര്‍ക്ക് സെക്‌സില്‍ താത്പര്യമില്ലെങ്കില്‍ പോലും അത് ചോദ്യം ചെയ്യപ്പെടാറുപോലും ഇല്ല.

 തലവേദന, ക്ഷീണം

സ്ത്രീകള്‍ പൊതുവേ സെക്‌സ് ഒഴിവാക്കാന്‍ പറയുന്ന ന്യായങ്ങളാണ് തലവേദന, ക്ഷീണം എന്നിവയൊക്കെ എന്നാണ് മുഖ്യധാരാ സിനിമകളും സാഹിത്യവും ഒക്കെ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് അത്ര താത്പര്യമില്ലാത്ത മേഖലയാണ് സെക്‌സ് എന്ന്!

മുന്‍കൈ എടുക്കേണ്ടത്

സെക്‌സിന്റെ കാര്യത്തില്‍ എപ്പോഴും മുന്‍കൈ എടുക്കേണ്ടത് പുരുഷനാണെന്നാണ് സാമൂഹ്യ പാഠം! സ്ത്രീകള്‍ അതിന് മുന്നിട്ടറങ്ങിയാല്‍ പിന്നെ സംശയമായി, അധിക്ഷേപമായി.

താത്പര്യമില്ലായ്മ

സെക്‌സിന് സ്ത്രീകള്‍ വിസമ്മതിച്ചാല്‍ അത് ചിലപ്പോള്‍ വിവാഹ മോചനത്തിലേക്ക് പോലും നയിക്കാറുണ്ട്. എന്നാല്‍ എന്താണ് പുരുഷന്‍മാരുടെ കാര്യം?

അത് പ്രശ്‌നമല്ലേ....

പുരുഷന്‍മാരുടെ താത്പര്യക്കുറവ് എന്താ പ്രശ്‌നമല്ലേ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. പക്ഷേ പലപ്പോഴും ഇത് ചോദ്യം ചെയ്യപ്പെടാറില്ല എന്നതാണ് സത്യം.

സ്ത്രീകള്‍ എന്ത് ചെയ്യും?

പുരുഷന് സെക്‌സിനോട് താത്പര്യമില്ലെങ്കില്‍ പങ്കാളിയായ ഭാര്യ എന്ത് ചെയ്യും? പണ്ടത്തെ കാലമാണെങ്കില്‍ എല്ലാം സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍.

മേധയുടെ കഥ

മേധ (പേര് വേറെയാണ്) എന്ന 33 കാരിയുടെ ജീവിതാനുഭവങ്ങളും പുരുഷന്റെ സെക്‌സിനോടുളള താത്പര്യക്കുറവും വിശദീകരിക്കുന്ന ഒരു ലേഖനം ദ ന്യൂസ് മിനിട്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പറയുന്ന പല കാര്യങ്ങളും കൂടുതല്‍ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്.

എല്ലാം നോര്‍മല്‍, പക്ഷേ സംഭവിച്ചത്

മൂന്ന് മാസത്തെ പരിചയത്തിന് ശേഷം ആയിരുന്നു മേധയുടെ വിവാഹം. ആദ്യനാളുകള്‍ സന്തോഷം നിറഞ്ഞതായിരുന്നു. എന്നാല്‍ മേധ ഗര്‍ഭിണിയാവുകയും പിന്നീട് ഗര്‍ഭം അലസുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

താത്പര്യക്കുറവ്

ഭര്‍ത്താവിന് പിന്നീട് സെക്‌സിനോടുള്ള താത്പര്യം തന്നെ ഇല്ലാതായി. ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ നിന്ന് ശാരീരിക ബന്ധം മാസത്തില്‍ ഒന്നിലേക്ക് ചുരുങ്ങി. അതും മേധ തന്നെ നിര്‍ബന്ധിക്കണം.

കാലങ്ങള്‍ക്ക് ശേഷം

ഒടുവില്‍ കാലങ്ങള്‍ക്ക് ശേഷം മേധ വീണ്ടും ഗര്‍ഭിണിയായി, പ്രസവിച്ചു. കുഞ്ഞിന് ഒന്നര വയസ്സായിട്ടും മേധയും ഭര്‍ത്താവും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. കാരണം ഭര്‍ത്താവ് തന്നെ.

എന്ത് ചെയ്യും

ഈ പ്രശ്‌നം ഒരു വിവാഹമോചനത്തിലൂടെ അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന് മേധയ്ക്ക് അറിയില്ല. ലൈംഗികാഗ്രഹങ്ങള്‍ ശമിപ്പിക്കാന്‍ സ്വയംഭോഗം തന്നെയാണ് വഴി.

പലതവണ ചോദിച്ചു

ലൈംഗിക താത്പര്യക്കുറവ് സംബന്ധിച്ച് മേധ പലതവണ ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴെല്ലാം ഒഴിഞ്ഞുമാറുകയാണത്രെ പതിവ്. ഇത് മേധയുടെ ജീവിതത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല.

 സ്ത്രീകള്‍ തുറന്ന് പറയാന്‍ തുടങ്ങിയപ്പോള്‍

മേധയുടെ ഭര്‍ത്താവിനെ പോലുള്ളവര്‍ ഒരുപാടുണ്ട് സമൂഹത്തില്‍. എന്നാല്‍ സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ തുടങ്ങിയതിന് ശേഷം ആണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ വെളിച്ചത്ത് വരാന്‍ തുടങ്ങിയത് എന്ന് മുതിര്‍ന്ന ദാമ്പത്യ കൗണ്‍സിലര്‍മാരില്‍ ഒരാളായ ഡോ ജോസഫ് ജോര്‍ജ്ജ് പറയുന്നത്.

ഹോര്‍മോണല്‍ പ്രശ്‌നം

പുരുഷന്‍മാര്‍ക്ക് സെക്‌സിനോട് താത്പര്യം നശിക്കാന്‍ പല കാരണങ്ങളുണ്ടാകാം. ചിലപ്പോള്‍ അത് ഹോര്‍മോണ്‍ പ്രശ്‌നമാകാം. ഇത് ഒരുപരിധിവരെ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്നതാണ്.

ഇമോഷണല്‍ ബ്ലോക്കോ, പീഡനമോ?

ബാല്യത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ള പുരുഷന്‍മാര്‍ക്ക് സ്വാഭാവിക ലൈംഗിക ബന്ധം സാധ്യമാകാത്ത സ്ഥിതി ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇമോഷണല്‍ ബ്ലോക്കോ മെന്റല്‍ ബ്ലോക്കോ ഒക്കെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കാം.

പുരുഷത്വം ചോദ്യം ചെയ്യപ്പെടുന്നു...

പങ്കാളി കിടക്കയില്‍ സംതൃപ്തയല്ല എന്ന് വെളിപ്പെടുത്തുമ്പോള്‍ അത് തന്റെ പുരുഷത്വത്തിന് ഏല്‍ക്കുന്ന ക്ഷതമായിട്ടാണ് പല പുരുഷന്‍മാരും കാണുന്നത് എന്നാണ് ഡോ ജോസഫ് ജോര്‍ജ്ജ് പറയുന്നത്. ഇത് പലപ്പോഴും കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ക്കാകും വഴിവയ്ക്കുക.

അറിഞ്ഞാലും അംഗീകരിക്കില്ല

തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പോലും അത് അംഗീകരിക്കാന്‍ പുരുഷന്‍മാര്‍ തയ്യാറാകാറില്ല എന്നതാണ് വാസ്തവം. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ അതിനോട് മുഖം തിരിച്ച് നില്‍ക്കുന്ന പ്രവണതയും കാണാറുണ്ട്.

സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍

പങ്കാളികള്‍ പരസ്പരം മനസ്സുതുറന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേ പലയിടത്തും ഉള്ളൂ എന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ അത്തരത്തില്‍ ഉള്ളുതുറന്ന് സംസാരിക്കാന്‍ എത്രപേര്‍ തയ്യാറാകും എന്നതാണ് ചോദ്യം.

സീറോ സെക്‌സ് വിവാഹങ്ങള്‍

സെക്‌സ് രഹിത ദമ്പതിമാരുടെ എണ്ണം ലോക വ്യാപകമായിത്തന്നെ കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേര്‍ക്കും താത്പര്യമില്ലെങ്കില്‍ പ്രശ്മനില്ല. പക്ഷേ ഏതെങ്കിലും പങ്കാളി അത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പിന്നെ അത്തരം ബന്ധങ്ങളുടെ തുടര്‍ച്ച തന്നെ പ്രശ്‌നത്തിലാകും.

English summary
What life is for Indian Woman in Sexless marriages? How men react to their disinterest in Sex?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X