Get Updates
Get notified of breaking news, exclusive insights, and must-see stories!

200 കോടി കമ്പനി ഓഹരികള്‍ ജീവനക്കാര്‍ക്കായി നല്‍കി; ആരാണ് ബിസിനസ് ലോകത്തെ ഈ 'ചീത്തപ്പയ്യന്‍'

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എപ്പോഴും വന്‍ ഡിമാന്‍ഡ് എല്ലായിടത്തുമുണ്ട്. നിരവധി പേര്‍ ഈ മേഖലയില്‍ തിളങ്ങിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ യാദവ് എന്ന പേര് എപ്പോഴെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അറിയാം. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ചീത്തപ്പയ്യന്‍ ഇമേജ് ഉള്ളയാളാണ് അദ്ദേഹം.

പക്ഷേ ഇത് എതിരാളികള്‍ പറയുന്നതാണെങ്കിലും, വലിയൊരു വിഭാഗത്തിന് ഹീറോയാണ് അദ്ദേഹം. തൊഴിലാളികള്‍ ദൈവമായിട്ടാണ് രാഹുലിനെ കാണുന്നത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ബിസിനസ് ലോകത്ത് ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്താണ് അദ്ദേഹം വളര്‍ന്നത്. അത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

rahul yadav start up king

ഹൗസിംഗ് ഡോട് കോമിന്റെ സഹസ്ഥാപകനാണ് രാഹുല്‍ യാദവ്. എന്നാല്‍ അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നയാളല്ല അദ്ദേഹം. നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ ഭാഗമാണ് അദ്ദേഹം. നിരന്തരം വാര്‍ത്തകളില്‍ അദ്ദേഹം ഇടംപിടിക്കാറുണ്ട്. ഒരു ബോളിവുഡ് ചിത്രത്തേക്കാളും അമ്പരപ്പിക്കുന്നതാണ് ആ ജീവിതം.

സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്കായി 200 കോടിയുടെ ഓഹരികള്‍ നല്‍കിയ മുതലാളിയാണ് അദ്ദേഹം. ഇന്ത്യന്‍ ബിസിനസ് ലോകത്ത് ആരും ചെയ്യാത്ത കാര്യമാണിത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ചീത്തപ്പയ്യനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

തന്റെ കരിയര്‍ ഉടനീളം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നയാളാണ് രാഹുല്‍. ഇന്‍ഫോ ഏജുമായി ബന്ധപ്പെട്ടാണ് ഈ വര്‍ഷം രാഹുല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.രാഹുല്‍ യാദവിന്റെ കൈവശമുള്ള ഫോര്‍ ബി നെറ്റ് വര്‍ക്കിനെതിരെ ഫോറന്‍സിക് ഓഡിറ്റ് ചെയ്യുമെന്ന് ഇന്‍ഫോ ഏജ് പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലെ കെയിര്‍താലിലാണ് രാഹുല്‍ ജനിച്ചത്. ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ 1989ലായിരുന്നു ജനനം.

2007ല്‍ ബോംബെ ഐഐടിയില്‍ അദ്ദേഹം ചേര്‍ന്നു. അന്ന് മുതലേ വിദ്യാര്‍ത്ഥി സംഘടനയില്‍ അദ്ദേഹം സജീവമായിരുന്നു. അതില്‍ സാധാരണ അംഗമായി തുടങ്ങിയ രാഹുല്‍ പിന്നീട് സെക്രട്ടറി വരെയായി. അതിന് ശേഷം മികച്ചൊരു സംരംഭകനായി അദ്ദേഹം ഉയരുന്നത്.

എക്‌സാംബാബ ഡോട്ട് കോ എന്ന സ്റ്റാര്‍ട്ടപ്പാണ് അദ്ദേഹം ആരംഭിച്ചത്. പഴയ പരീക്ഷാ പേപ്പറുകളുടെ ബാങ്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ വെബ്‌സൈറ്റ് വമ്പന്‍ ഹിറ്റായി.

അതേസമയം മുംബൈ ഐഐടിയില്‍ രാഹുലിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തനത്തില്‍ ഒട്ടും സംതൃപ്തരായിരുന്നില്ല. ഇത് അടച്ചുപൂട്ടാന്‍ അവര്‍ ആവശ്യപ്പെട്ടു. അവസാന വര്‍ഷത്തിന് മുമ്പ് തന്നെ രാഹുല്‍ ഡ്രോപ് ഔട്ടായി. എക്‌സാം ബാബയിലൂടെ ആര്‍ജിച്ച പരിചയസമ്പത്ത് രാഹുല്‍ നല്ല രീതിയില്‍ പിന്നോട്ട് ഉപയോഗിക്കുന്നതാണ് കണ്ടത്.

പ്രോഗ്രാം സ്‌കില്ലും ഇതോടൊപ്പം അദ്ദേഹം സ്വന്തമാക്കിയിരുന്നു. നിരവധി ഗൂഗിള്‍ ആപ്ലിക്കേഷന്‍ അദ്ദേഹം സ്വന്തമായി ഡിസൈന്‍ ചെയ്തു. 2012ല്‍ സ്വന്തം സഹപാഠികള്‍ക്കായി ഒരു വീട് കണ്ടെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഇവരുടെ ഇഷ്ടത്തിനും, ബജറ്റിനും അനുസരിച്ചുള്ള വീട് മുംബൈയില്‍ ലഭിച്ചില്ല.

ആ ഓര്‍മയില്‍ നിന്നാണ് രാഹുലും സുഹൃത്തുക്കളും ചേര്‍ന്ന് ഹൗസിംഗ് ഡോട് കോം ആരംഭിച്ചത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇത് വിപ്ലവം സൃഷ്ടിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവര്‍ക്ക് എതിരാളികള്‍ പോലുമില്ലാതായി. സോഫ്റ്റ് ബാങ്ക് ഇതില്‍ നിക്ഷേപവും നടത്തി.

ടാറ്റാ ഹൗസിംഗ്, ടാറ്റാ വാല്യു ഹോംസ് എന്നിവയുമായി ചേര്‍ന്ന് സഹകരണവും ഇവരുണ്ടാക്കി. എട്ട് മില്യണ്‍ ഡോളര്‍ വിലയുള്ള ആസ്തികളാണ് ഇവര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ വിറ്റത്. ഇത് എല്ലാവരെയും അമ്പരപ്പിച്ചു. 2015ല്‍ അദ്ദേഹത്തെ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കി.

സഹസ്ഥാപകരോടും, സംരംഭകരോടും മോശമായി പെരുമാറിയതിനായിരുന്നു ഇത്. പോകുന്നതിന് മുമ്പ് തന്റെ 200 കോടി വരുന്ന ഓഹരികള്‍ 2251 ജീവനക്കാര്‍ക്കായി വീതിച്ച് കൊടുക്കുകയായിരുന്നു. 40 കോടിയോളമാണ് അദ്ദേഹത്തിന്റെ ആസ്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+