കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭം:കണ്ണൂരില്‍ സീരിയല്‍ നടിമാര്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘം പിടിയില്‍ രണ്ട് സീരിയല്‍ നടിമാരടക്കം ഒമ്പതംഗ സംഘമാണ് പിടിയിലായത്.

താളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയിത്. ചിറക്കലിലെ എന്‍.പി. ബിജില്‍ (33), തളാപ്പിലെ എ. പി. സമിത് (30), പുഴാതിയിലെ പി. സജീഷ് (25), തുളിച്ചേരി കെ.കെ. ദര്‍ഷിത് (25), സുðത്താന്‍ ബത്തേരിയിലെ എസ്. വി. പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂൂക്കരയിലെ എ.വി. വിജിð (25), വയനാട് അമ്പലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവര്‍ക്കു പുറമെ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശികളായ രണ്ട്് സ്ത്രീകളുമാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് താമസമാക്കിയ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത്. പിടിയിലായവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.

കണ്ണൂര്‍ എസ്.പിയുടെ ക്രൈം സ്റ്റോപ്പര്‍ വിംഗില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

fetch_include_file_oneindia file="/common/taboola-widget.html"}
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X