പരിസരബോധമില്ലാതെ ഇണചേര്‍ന്ന 'ആ' കഴുതകളെ വീണ്ടും ഒന്നിപ്പിച്ചു
വാഴ്സ: പരിസരബോധമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പോളിഷ് മൃഗശാല അധികൃതര്‍ വേര്‍പിരിച്ച രണ്ട് കഴുതകളെ വീണ്ടും യോജിപ്പിച്ചു. 'ഇതിനൊക്കെ' ഒരു ഒളിയും മറയും വേണമെന്നാണല്ലോ കാരണവന്മാര് പറയുന്നത്. കാരണവന്മാരുടെ വാക്ക് തെറ്റിച്ച രണ്ട് കഴുതകള്‍ക്കാണ് ഇടയ്ക്ക് അവര്‍ തന്നെയൊരു മുട്ടന്‍ പണി കൊടുത്തത്. എന്തായാലും പത്ത് വര്‍ഷത്തിനിപ്പുറം ആ ഇണക്കഴുതകള്ക്ക് വീണ്ടും യോജിയ്ക്കാനായി.
പോളിഷ് കാഴ്ച ബംഗ്ളാവിലെ നെപ്പോളിയനും ആന്റോസിയുമാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അകറ്റപ്പെട്ടത്. കാഴ്ചബംഗ്ളാവിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇവരുടെ ഇണചേരല്‍ സൃഷ്ടിച്ച തലവേദന ചില്ലറയല്ല. കുട്ടികള്‍ക്ക് മുന്നിലും മൃഗങ്ങള്‍ പരിസര ബോധമില്ലാതെ സെക്സിലേര്‍പ്പെട്ടു. ഇതോടെ കുട്ടികളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട അവസ്ഥ അമ്മമാര്‍ക്കുണ്ടായി.

അതോടെ നെപ്പോളിയന്റെയും ആന്റോസിയയുടേയും 'കുരുത്തക്കേട്' മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് യാഥാസ്ഥിതികരായ മൃഗശാല അധികൃതകര്‍ കഴുതകളെ വേര്‍പിരിച്ച് രണ്ട് കൂട്ടിലാക്കി. സംഭവം വിവാദമായി.
പത്ത് വര്‍ഷങ്ങളായി നാട്ടുകാര്‍ നടത്തിയ ശ്രമത്തിലൂടെയാണ് കഴുതകളെ വീണ്ടും ഒന്നിപ്പിയ്ക്കാനായത്. 7000 ഓളം പേര് കഴുതകളെ ഒന്നിപ്പിയ്ക്കണമെന്ന ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തിയത്. മാത്രമല്ല ഇവരെ ഒന്നിപ്പിയ്ക്കുന്നതിനായി ഫേസ്ബുക്ക് പേജുകളും തുറന്നു.
രണ്ടിടത്തായി കഴിയുന്നത് മൃഗങ്ങളുടെ മാനസികാവസ്ഥയെ ബാധിയ്ക്കുമെന്ന് വിദഗ്ദരും വിലയിരുത്തി. തുടര്‍ന്നാണ് രണ്ട് പേരെയും വീണ്ടും ഒന്നിപ്പിച്ചത്. എന്തായാലും പത്ത് കൊല്ലത്തിന് ശേഷം വീണ്ടും കണ്ട് മുട്ടിയതിന്റെ സന്തോഷത്തിലാണ് നെപ്പോളിയനും ആന്റോസിയയും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications