ആണവ രഹസ്യങ്ങള്‍ മോഷ്ടിച്ച പാകിസ്താന് 'ഹീറോ'; ഇന്ത്യയില്‍ ജനിച്ച എക്യു ഖാന്... ഒടുവില്‍ ജീവിതാന്ത്യം
പാകിസ്താന്റെ 'അണുബോംബിന്റെ പിതാവ്' എക്യു ഖാന് എന്നറിയപ്പെടുന്ന അബ്ദുള്‍ ഖാദിര്‍ ഖാന് അന്തരിച്ചിരിക്കുകയാണ്. ഒരുകാലത്ത് പാകിസ്താനിലെ വലിയ 'ഹീറോ' ആയിരുന്നു എക്യു ഖാന്. എന്നാല്‍, പിന്നീട് അദ്ദേഹം ഏറെ കാലം വീട്ടുതടങ്കലില്‍ ആയിരുന്നു. അന്തരിക്കുന്ന സമയത്തും അദ്ദേഹത്തിന്റെ വ്യക്തി ജീവിതം ഒരുപാട് നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ ആയിരുന്നു. അതിനെതിരെയുള്ള നിയമ പോരാട്ടങ്ങള്‍ക്കിടെ ആയിരുന്നു മരണം.
ഇന്ത്യ ഒരു ആണവ ശക്തിയായി മാറിയതോടെ വലിയ ഭയപ്പാടില്‍ ആയിരുന്നു പാകിസ്താന്. അങ്ങനെ ഒരു ഭയപ്പാടില്‍ നിന്ന് പാകിസ്താനെ സംരക്ഷിച്ചു എന്നതുകൊണ്ട് തന്നെ വലിയ ആരാധക വൃന്ദവും എക്യു ഖാന് ഉണ്ടായിരുന്നു. പക്ഷേ, 'കുപ്രസിദ്ധിയുടെ' ഒരു ചരിത്രവും പാകിസ്താന്റെ വീരനായകനുണ്ടായിരുന്നു. അതിന്റെ കഥകള്‍ ഇങ്ങനെയാണ്...

ഒരു തനി ഇന്ത്യക്കാരന് ആയിരുന്നു അബ്ദുള്‍ ഖാദിര്‍ ഖാന് എന്ന എക്യു ഖാന്. ജനിച്ചത് ഇപ്പോഴത്തെ മധ്യ പ്രദേശിലെ ഭോപ്പാലില്‍ ആയിരുന്നു. 1936 ല്‍ ജനിച്ചതുമുതല്‍ പതിനാറ് വര്‍ഷം ഒരു ഇന്ത്യക്കാരനായിട്ടായിരുന്നു ഖാന് ജീവിച്ചത്. 1952 ല്‍ ആയിരുന്നു അദ്ദേഹം പാകിസ്താനിലേക്ക് കുടിയേറുന്നത്. അതിന് മുന്നേ തന്നെ, വിഭജന കാലത്ത് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പാകിസ്താനിലേക്ക് പോയിരുന്നു. എന്തായാലും വളര്‍ന്നു വലുതായി എക്യു ഖാന് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായും മാറി.

1974 മെയ് 18 ന് ആയിരുന്നു ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയത്. ബുദ്ധന് ചിരിക്കുന്നു എന്ന് പേരിട്ട് രാജസ്ഥാനിലെ പൊഖ്രാന്‍ മരുഭൂമിയില്‍ നടത്തിയ ആ പരീക്ഷണം പാകിസ്താന്റെ നെഞ്ചിടിപ്പായിരുന്നു കൂട്ടിയത്. ചിരവൈരികളില്‍ ഒരാളുടെ കൈയ്യില്‍ അണുബോംബുണ്ടെന്നറിയാല് എതിര്‍കക്ഷി വിറച്ചുപോയില്ലെങ്കിലേ അത്ഭുതമുള്ളു. അങ്ങനെയാണ് 1976 ല്‍ എക്യു ഖാന് പാകിസ്താനില്‍ തിരിച്ചെത്തുന്നത്.

ഇന്ത്യ ആണവ പരീക്ഷണം നടത്തുന്ന സമയത്ത് ഖാന് നെതര്‍ലാന്‍ഡ്സില്‍ ആയിരുന്നു ഒരു യുറേനിയം സംപുഷ്ടീകരണ പ്ലാന്റില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ ജോലി ചെയ്യുമ്പോള്‍ ആണ് അന്നത്തെ പാകിസ്താന് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ബൂട്ടോയുടെ ശ്രദ്ധയില്‍ ഖാന് പെടുന്നത്. ഒരു അണുബോംബ് നിര്‍മിച്ച് ഇന്ത്യക്ക് മറുപടി നല്കാന് വെമ്പി നില്‍ക്കുകയായിരുന്നു ഭൂട്ടോ. ഇന്ത്യ ആണവ പരീക്ഷണം നടത്തുന്നതിനും രണ്ട് വര്‍ഷം മുമ്പ് തന്നെ പാകിസ്താന് അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.

യൂറെന്‍കോ ഗ്രൂപ്പില്‍ ആയിരുന്നു ഖാന് ജോലി ചെയ്തിരുന്നത്. ഇതിനിടെ യുറേനിയം സംപുഷ്ടീകരണത്തെ കുറിച്ചും ആറ്റംബോംബ് നിര്‍മാണത്തെ കുറിച്ചും ഉള്ള ചര്‍ച്ചകള്‍ പാകിസ്താന് രാഷ്ട്ര നേതൃത്വവുമായി ഖാന് നടത്തിത്തുടങ്ങിയിരുന്നു. യൂറെന്‍കോ ഗ്രൂപ്പിനും ഇത് സംശയങ്ങള്‍ക്ക് വഴിവച്ചു. ഒടുവില്‍ തികച്ചും അപ്രധാനമായ ഒരു പദവിയിലേക്ക് എക്യു ഖാന് സ്ഥലം മാറ്റം ചെയ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹം പാകിസ്താനിലേക്ക് തിരിച്ചുവരുന്നത്.

യൂറെന്‍കോയില്‍ നിന്ന് ചില സുപ്രധാന സംഗതികളും വിവരങ്ങളും മോഷ്ടിച്ചുകൊണ്ടാണ് എക്യു ഖാന് പാകിസ്താനില്‍ തിരിച്ചെത്തിയത് എന്നൊരു ആരോപണമുണ്ട്. എന്തായാലും 1976 ല്‍ ആദ്ദേഹം പാകിസ്താനില്‍ എത്തുകയും ഖാന്‍സ് റിസര്‍ച്ച് ലബോറട്ടറി സ്ഥാപിച്ച് അണുബോംബ് നിര്‍മാണ പദ്ധതി തുടങ്ങുകയും ചെയ്തു. പാകിസ്താന്റെ ആദ്യത്തെ വിജയകരമായ അണുബോംബ് പരീക്ഷണം നടത്ത ്1998 മെയ് 28 ന് ആയിരുന്നു.

പാകിസ്താന്റെ അണുബോംബിന്റെ പിതാവ് എന്ന് എക്യു ഖാനെ വിളിക്കുന്നതില്‍ പലരും പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം, ഖാന് വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പാകിസ്താന് ആറ്റോമിക് എനര്‍ജി കമ്മീഷന് രൂപീകരിക്കപ്പെടുകയും മുനീര്‍ അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷേ, അണുബോംബിന്റെ കാര്യത്തില്‍ പാകിസ്താന്റെ ഹീറോ ആയി മാറിയത് എക്യു ഖാന് ആയിരുന്നു.

ഇന്ത്യ രണ്ടാമതും അണുബോംബ് പരീക്ഷണം നടത്തുന്നത് 1998 ല്‍ ആയിരുന്നു. ബുദ്ധന് വീണ്ടും ചിരിക്കുന്നു എന്ന കോഡ് നാമം ആയിരുന്നു അതിന് നല്‍കിയത്. ഇതിന് പിറകെ ആയിരുന്നു പാകിസ്താന് അവരുടെ ആദ്യ പരീക്ഷണം വിജയകരമായി നടത്തിയത്. ചഗായ് I എന്ന രഹസ്യ നാമം ആയിരുന്നു ഇതിന് നല്കപ്പെട്ടത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചഗായ് ജില്ലയിലെ റാസ് കോ ഹില്‍സില്‍ വച്ചായിരുന്നു ഇത്. ചഗായ് I പരീക്ഷണം നടക്കുമ്പോള്‍ എക്യു ഖാനും അവിടെ സന്നിഹിതനായിരുന്നു. 1998 ല്‍ ആണ് ഔദ്യോഗികമായി പരീക്ഷണം നടത്തുന്നത് എങ്കിലും അതിനും എത്രയോ മുമ്പ് തന്നെ എക്യു ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന് ആറ്റംബോംബ് നിര്‍മിച്ചിരുന്നു എന്നാണ് കരുതുന്നത്. 1987 ല്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ക്ക് നല്കിയ അഭിമുഖത്തില്‍ തന്നെ ഖാന് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

നെതര്‍ലാന്‍ഡില്‍ നിന്ന് ആണവ രഹസ്യങ്ങള്‍ മോഷ്ടിച്ചു എന്നത് വെറും ഒരു ആരോപണം മാത്രമായിരുന്നില്ല. ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ അദ്ദേഹത്തിന് ഡച്ച് കോടതി ശിക്ഷ വിധിയ്ക്കുകയും ചെയ്തിരുന്നു. 1983 ല്‍ ആയിരുന്നു ഇത്. അപ്പോഴേക്കും ഖാന് പൂര്‍ണമായും പാകിസ്താനില്‍ മാത്രമായിരുന്നു. ആണവ രഹസ്യം മോഷ്ടിച്ച് ആറ്റം ബോംബിന്റെ പിതാവായ എക്യു ഖാന്, പാകിസ്താന് ആണവ രഹസ്യങ്ങള്‍ മറ്റ് പലര്‍ക്കും ചോര്‍ത്തിക്കൊടുക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിലാണ് അദ്ദേഹം വീട്ടുതടങ്കലില്‍ ആക്കപ്പെട്ടത്.

ഇറാനും ഉത്തര കൊറിയയ്ക്കും ലിബിയയ്ക്കും ആയിരുന്നു എക്യു ഖാന് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. പാകിസ്താന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന അമേരിക്കയെ സംബന്ധിച്ച് ക്ഷമിക്കാന്‍ സാധിക്കാത്ത പാതകം ആയിരുന്നു ഇത്. ഇറാന്റെ കൈവശവും ഉത്തര കൊറിയയുടെ കൈവശവും അണുബോംബ് ഉണ്ടാകുന്നത് അമേരിക്കയെ അത്രമാത്രം ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിന് പിറകെ, അമേരിക്ക അത് അന്നത്തെ പാക് സൈനിക ഭരണത്തലവന് പര്‍വ്വേസ് മുഷാറഫിന് കൈമാറുകയും കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. അങ്ങനെയാണ് എക്യു ഖാന് എന്ന 'ഹീറോ' പാകിസ്താനില്‍ തള്ളിപ്പറയപ്പെട്ടത്. ഒടുവില്‍ ഇസ്ലാമാബാദിലെ വീട്ടില്‍ എക്യു ഖാനെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. പാകിസ്താന്റെ തെരുവുകളില്‍ വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നിരുന്നു എന്നത് മറ്റൊരു കാര്യം. എന്തായാലും എക്യു ഖാന് തന്നെ ആണവ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കാര്യം പിന്നീട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.
Recommended Video

പിന്നീട് എക്യു ഖാനെ കോടതി ഇടപെട്ട് വീട്ടുതടങ്കലിൽ നിന്ന് ഔദ്യോഗികമായി മോചിപ്പിച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹം ഏറെ നിയന്ത്രണങ്ങൾക്ക് കീഴിൽ ആയിരുന്നു ജീവിച്ചിരുന്നത്. അമേരിക്കൻ സമ്മർദ്ദം തന്നെ ആയിരുന്നു ഇതിന് കാരണം. ഇത് സംബന്ധിച്ച വിവരങ്ങൾ വിക്കി ലീക്സ് പുറത്ത് വിടുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങൾ നീക്കിക്കിട്ടുന്നതിന് വേണ്ടി അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടെ ആണ് എക്യു ഖാൻ കൊവിഡ് ബാധിതനാകുന്നതും ഒടുവിൽ മരണത്തിന് കീഴടങ്ങുന്നതും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications