കനോലി കനാലിന് അരികിലൂടെ ട്രെയിന്‍ സര്‍വീസ്; അടിപൊളി യാത്ര, പൊന്നാനി മുഖ്യ സ്റ്റേഷന്
കൊച്ചി: ഗുരുവായൂര്‍-തിരുനാവായ റെയില്‍പാത പദ്ധതി വീണ്ടും സജീവമായതോടെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്രതീക്ഷയേറി. ഗുരുവായൂരില്‍ നിന്ന് തൃശൂരില്‍ പോകാതെ കോഴിക്കോട്ടേക്ക് എത്താന്‍ സാധിക്കുന്നതാണ് നിര്‍ദിഷ്ട പാത. ക്ഷേത്ര നഗരങ്ങളിലേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഗുരുവായൂരിന് നേട്ടമാകും.
സംസ്ഥാനത്തിന് പുറത്തുള്ള ക്ഷേത്ര നഗരങ്ങളിലെ റെയില്‍വെ സ്റ്റേഷനുകള്‍ കോടികള്‍ ചെലവിട്ട് പുനരുദ്ധരിച്ചിട്ടുണ്ട്. യുപിയിലെ വരാണസി, കശ്മീരിലെ കത്ര എന്നിവയെല്ലാം ഇതില്‍ ചിലതാണ്. പ്രധാന ക്ഷേത്ര നഗരങ്ങളില്‍ നിന്ന് ഗുരുവായൂരിലേക്ക് ട്രെയിന്‍ സര്‍വീസ് ഭാവിയില്‍ വരും. അതിന്റെ ഭാഗം കൂടിയാണ് തിരുനാവായ-ഗുരുവായൂര്‍ പാത അതിവേഗം പൂര്‍ത്തിയാക്കാനുള്ള ആലോചന.

പദ്ധതിയുടെ അലൈന്മെന്റില് ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജനവാസ മേഖല പരമാവധി കുറയ്ക്കും. മികച്ച നഷ്ടപരിഹാരം നല്കുമെന്നതിനാല് പഴയ പ്രതിഷേധം ഉയരാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്. മുമ്പ് താനൂരില്‍ നിന്ന് ഗുരുവായൂരിലേക്കായിരുന്നു പാത നിശ്ചയിച്ചിരുന്നത്. ഈ വേളയില്‍ നിരവധി ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുമായിരുന്നു. തുടര്‍ന്നാണ് തിരുനാവായ-ഗുരുവായൂര്‍ പാതയാക്കി മാറ്റിയത്.
തിരുനാവായ-ഗുരുവായൂര്‍ പാതയുടെ നീളം 38 കിലോമീറ്ററാണ്. പദ്ധതി പ്രഖ്യാപന കാലത്ത് 137 കോടിയായിരുന്നു പ്രതീക്ഷിത ചെലവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 37 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് പ്രതിഷേധം ശക്തമായതും പദ്ധതി മരവിപ്പിച്ചതും. ഇനി പദ്ധതിയുടെ തുക ഇരട്ടിയാകുമെന്നാണ് കരുതുന്നത്.
പൊന്നാനി മുഖ്യ സ്റ്റേഷനായി മാറും
ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്- മംഗലാപുരം ഭാഗത്തേക്ക് പോകുന്നവര്‍ തൃശൂര്‍ വഴിയാണ് സ്വീകരിക്കുന്നത്. ഗുരുവായൂര്‍-തിരുനാവായ പാത യാഥാര്ഥ്യമയാല് അതിന്റെ ആവശ്യമുണ്ടാകില്ല. ഭൂതല സര്‍വ്വെ നടത്തിയ ശേഷമാകും നിര്‍മാണ ചെലവ് ഇനി കണക്കാക്കുക. മലപ്പുറം, തൃശൂര്‍ കളക്ടര്‍മാര്‍ പദ്ധതി സംബന്ധിച്ച് റെയില്‍വെക്ക് വിശദാംശങ്ങള്‍ കൈമാറും.
ജനവാസം കുറവുള്ള കനോലി കനാലിന് സമാന്തരമായി പാത പൂര്‍ത്തിയാക്കാനാണ് ആലോചന. പൊന്നാനി പ്രധാന റെയില്‍വെ സ്റ്റേഷന് വരുമെന്നാണ് കരുതുന്നത്. ഇതോടെ ഗുരുവായൂര്‍, പൊന്നാനി, തിരുനാവായ റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന സാഹചര്യമുണ്ടാകും. മലബാറിലേക്കുള്ള യാത്രയ്ക്ക് എളുപ്പവഴി ഒരുങ്ങുന്നു എന്നതും ഈ പാതയുടെ പ്രത്യേകതയാണ്.
ഷൊര്‍ണൂര്‍-തൃശൂര്‍, ഷൊര്‍ണൂര്‍ എറണാകുളം പാതകളില്‍ തിരക്ക് കുറയും. ഈ വഴിയുള്ള ട്രെയിനുകളുടെ വേഗത കൂട്ടാനും സാധിക്കും. എറണാകുളത്ത് നിന്ന് ഗുരുവായൂര്‍ വഴി കോഴിക്കോട്ടേക്ക് എത്താന്‍ സാധിക്കും. വിവിധ ക്ഷേത്ര നഗരങ്ങളില്‍ നിന്ന് ഗുരുവായൂരിലേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് വരും തുടങ്ങി നിരവധി സാധ്യതകള്‍ക്കാണ് പാത യാഥാര്‍ഥ്യമായാല്‍ വഴി തുറക്കുക.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications