Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി വിമാനയാത്രയെ ആശ്രയിക്കേണ്ട; ബെംഗളുരുവില്‍ നിന്ന് ഈ മെട്രോ നഗരത്തിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍

ബെംഗളുരു നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള ദീര്‍ഘദൂര ട്രെയിന്‍. ഇപ്പോഴിതാ ബെംഗളൂരുവിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ അറിയിക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് ബെംഗളുരുവില്‍ നിന്ന് മുംബൈയില്‍ എത്താന്‍ കഴിയുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ബെംഗളൂരുവും മുംബൈയും ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ഇടനാഴികള്‍ ആണെങ്കിലും നിലവില്‍ ഇരു നഗരങ്ങളെയും ബന്ധിപ്പിച്ച് ഒരു ട്രെയിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇരു നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ട്രെയിന്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ നിര്‍ണായകമാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. 30 വര്‍ഷമായുള്ള ബെംഗളൂരുവിലെ യാത്രക്കാരുടെ ആവശ്യമായിരുന്നു മുംബൈയിലേക്കുള്ള ട്രെയിന്‍.

train

കഴിഞ്ഞ വര്‍ഷം മാത്രം 24 ലക്ഷത്തിലധികം ആളുകളാണ് ഈ രണ്ടു നഗരങ്ങള്‍ക്കിടയില്‍ വ്യോമ മാര്‍ഗം സഞ്ചരിച്ചത്. പുതിയ ട്രെയിന്‍ സര്‍വീസ് വരുന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പവും ചെലവ് കുറഞ്ഞതും ആക്കും. കഴിഞ്ഞ നാലു വര്‍ഷമായി ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ നിരന്തരമായ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പുതിയ ട്രെയിന്‍ സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.

മുംബൈയിലേക്കുള്ള വിമാന യാത്രകള്‍ക്ക് മികച്ച ബദല്‍ ആയിരിക്കും പുതിയ ട്രെയിന്‍ സര്‍വീസ്. യാത്രാച്ചെലവ് ഗണ്യമായി കുറയ്ക്കാനുമാകും. ഇത് രണ്ട് മെട്രോ നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയ്ക്കുകയും സാമ്പത്തിക ബന്ധം ശക്തമാക്കുകയും ചെയ്യും. നിരവധി ബിസിനസുകാരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ നിന്ന് അനുദിനം മുംബൈയിലേക്കു പോകുന്നത്. ഇതു കൂടാതെ സാധാരണ യാത്രക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി മുംബൈയിലേക്ക് പോകുന്നുണ്ട്. ഇവര്‍ക്കെല്ലാം പുതിയ ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഏറെ പ്രയോജനം ചെയ്യും.

നിലവിലുള്ള ബെംഗളൂരു-മുംബൈ ട്രെയിനിലെ യാത്രക്കാരുടെ വലിയ തിരക്ക് കുറയ്ക്കാനും പുതിയ സര്‍വീസ് ഉപകരിക്കും. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് തേജസ്വി സൂര്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണുവിനും നന്ദി അറിയിച്ചു. ഇത് സാധ്യമാക്കാന്‍ സഹായിച്ചതിന് റെയില്‍വേ സഹമന്ത്രി വി. സോമന്നയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+