Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് എക്‌സ്പ്രസ് സീറ്റ് ഇരട്ടിയാക്കി; ഈ റൂട്ടില്‍ യാത്ര എളുപ്പം, മറ്റ് 2 ട്രെയിന് അധിക സ്റ്റോപ്പുകള്‍

വന്ദേഭാരത് എക്‌സ്പ്രസുകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് റെയില്‍വെ. തിരക്കേറിയ റൂട്ടുകളില്‍ കോച്ചുകള്‍ വര്‍ധിപ്പിച്ചും അധിക സ്റ്റോപ്പുകള്‍ അനുവദിച്ചുമാണ് മാറ്റങ്ങള്‍. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസുകളിലാണ് പുതിയ മാറ്റങ്ങള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് പോകുന്ന വന്ദേഭാരതിന്റെ കോച്ചുകള്‍ ഇരട്ടിയാക്കി.

ഇതുവരെ എട്ട് കോച്ചുകളാണുണ്ടായിരുന്നത്. ഇത് 16 ആക്കി ഉയര്‍ത്തി. അതായത്, 530 പേര്‍ക്ക് യാത്ര ചെയ്യാനാണ് ഇതുവരെ സൗകര്യമുണ്ടായിരുന്നത്. എന്നാല്‍ 1128 പേര്‍ക്ക് ഇനി യാത്ര ചെയ്യാം. രണ്ട് എസി എക്‌സിക്യൂട്ടീവ് കോച്ചുകളും ബാക്കി ചെയര്‍ കാറുകളുമായിരിക്കും. ബിസിനസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ഈ സര്‍വീസ് കൂടുതല്‍ ഉപകാരപ്പെടുക.

vande bharat express latest updates

20911, 20912 എന്നീ നമ്പറുകളിലെ വന്ദേഭാരത് എക്‌സ്പ്രസുകളാണ് നാഗ്പൂര്‍-ഇന്‍ഡോര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനില്‍ എക്‌സിക്യൂട്ടീവ് കോച്ചില്‍ 52 സീറ്റുകളും ചെയര്‍ കാറില്‍ 78 സീറ്റുകളുമാണുള്ളത്. ചെയര്‍ കാറില്‍ 1655 രൂപയാണ് ടിക്കറ്റ് നിരക്ക്. തത്കാല്‍ നിരക്ക് 1895 രൂപയുമാണ്. അതേസമയം, എക്‌സിക്യൂട്ടീവ് ക്ലാസില്‍ 3015 രൂപയാണ് നിരക്ക്. പുതിയ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലെത്തിയ ശേഷം സര്‍വീസ് ആരംഭിച്ചു.

അതേസമയം, മറ്റു രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളില്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. ചത്രപതി ശിവജി ടെര്‍മിനലില്‍ നിന്ന് സോളാപൂരിലേക്ക് പോകുന്ന വന്ദേഭാരത് ദൗന്ത് റെയില്‍വെ സ്‌റ്റേഷനില്‍ കൂടി ഇനി മുതല്‍ നിര്‍ത്തും. മഹാരാഷ്ട്രയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആണിത്. അതേസമയം, പൂനെയില്‍ നിന്ന് കര്‍ണാടകയിലെ ഹുബ്ബള്ളി വരെ പോകുന്ന വന്ദേഭാരത് ഇനി മുതല്‍ കിര്‍ലോസ്‌കര്‍വാഡിയിലും നിര്‍ത്തും.

പൂനെ-ഹൂബ്ലി വന്ദേഭാരത് എക്‌സ്പ്രസ് പരീക്ഷണ അടിസ്ഥാനത്തിലാണ് കിര്‍ലോസ്‌കര്‍വാഡിയില്‍ നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഈ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. അന്ന് ഏഴ് സ്റ്റോപ്പുകളാണുണ്ടായിരുന്നത്. പൂനെ, സത്താര, സാംഗ്ലി, മിറാജ്, ബെലഗാവി, ധര്‍വാഡ്, ഹൂബ്ലി. ഈ വര്‍ഷം ജനുവരിയില്‍ ഘട്പ്രഭയില്‍ കൂടി സ്റ്റോപ്പ് അനുവദിച്ചു. ഇപ്പോള്‍ കിര്‍ളോസ്‌കര്‍വാഡിയിലും. സാംഗ്ലി ജില്ലക്കാര്‍ക്ക് ഇത് ഉപകാരമാകും.

ബെംഗളൂരുവില്‍ വന്ദേഭാരത് ഇടിച്ച് 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് മരിച്ചു. ചിക്കബനവര റെയില്‍വെ സ്റ്റേഷന് അടുത്താണ് സംഭവം. പത്തനംതിട്ട സ്വദേശികളായ സ്റ്റെര്‍ലിന്‍ എലിസ ഷാജി, ജസ്റ്റിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സപ്തഗിരി കോളജിലാണ് ഇവര്‍ പഠിച്ചിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോകുകയായിരുന്നു വന്ദേഭാരത് എക്‌സ്പ്രസ്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഭക്ഷണം കഴിച്ച ശേഷം ഇരുവരും താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+