5 കോടിയിലധികം ആളുകൾ കണ്ട് കണ്ണുനിറഞ്ഞ വീഡിയോ; പ്രളയത്തിന് മുമ്പ് മണാലിയിൽ നിന്നുള്ള ആ കാഴ്ച
ഒരിക്കൽ എങ്കിലും കണ്ടിരിക്കണമെന്ന് സഞ്ചാരികൾ ആഗ്രഹിക്കുന്ന സ്ഥലമാണ് മണാലി. പ്രകൃതിയുടെ സൗന്ദര്യം മുഴുവൻ കൈവെള്ളയിൽ ഒതുക്കിയ മനഹോരമായ സ്ഥലം.
എന്നാൽ ഇപ്പോൾ മഴയിൽ തകർന്നടിഞ്ഞിരിക്കുകയാണ് മണാലി. ജൂൺ മുതൽ തകർത്തുപെയ്യുന്ന മഴ മണാലിയുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ മഴ നിർത്താതെ പെയ്യുകയാണ്.

മഴയ്ക്ക് പിന്നാലെ ശക്തമായ മണ്ണിടിച്ചലും ഉരുൾപൊട്ടലുമൊക്കെ ഉണ്ടാവുകയും ചെയ്തു. മണ്ണിടിച്ചൽ ഗതാഗതക്കുരുക്കിനും കാരണമായി. സഞ്ചാരികൾ കുടുങ്ങി. ഹിമാചലിൽ ഇന്ന് മേഘ വിസ്ഫോടനം നടന്നിരുന്നു.
മണാലി എന്ന സുന്ദര ഭൂമി ഇന്ന് കാണുമ്പോൾ കണ്ണുകൾ നിറഞ്ഞുപോകും. എന്നാൽ ഇപ്പോൾ മഴയക്കെടുതിക്ക് ദിവസങ്ങൾക്ക് മുമ്പുള്ള മണാലിയിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയിയൽ പങ്കുവെയ്ക്കെപ്പടുന്നത്..
ജൂലായി എട്ടിനാണ് ഈ വീഡിയോ സോഷ്യൽമീഡിയിയിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ പ്രശസ്തമായ ബിയാസ് നദിയും നദിയുടെ കരയിലൂടെ പോകുന്ന റോഡിൽ നിരവധി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായി കാണാം. മണാലിയുടെ ഭംഗി മൊത്തം പകർത്തിയെടുത്താരു വീഡിയോ.
Himachal എന്ന പേജിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത (മണാലി ജൂലൈ 8, 2023, ഫ്ലാഷ് വെള്ളപ്പൊക്കത്തിന് മുമ്പ്)' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഈ വീഡിയോ ഇതുവരെ അഞ്ച് കോടിയിൽ ഏറെ ആളുകൾ ആണ് കണ്ടത്. വ്യാപകമായി ഈ വീഡിയോ സോഷ്യൽമീഡിയിയിൽ പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. അതേസമയം അതിശക്തമായ മഴയിയിൽ സംസ്ഥാനത്തെ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ച് പോകുകയും ചെയ്തു. ഹിമാചൽ പ്രദേശിൻറെ പല ഭാഗങ്ങളിലും മഴയും വെള്ളപ്പൊക്കവും തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറെ റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ന് രാവിലെ ഉണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് ഒരാൾ മരിക്കുകയും വാഹനങ്ങളും ചില വീടുകളും തകർന്നതുമായാണ് റിപ്പോർട്ട്.
തിങ്കളാഴ്ച പുലർച്ചെയോടെ കുളുവിനും റായ്‌സണിനും ഇടയിലുള്ള ദേശീയപാതയിൽ രണ്ട് ഇടങ്ങളിൽ ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകൾക്കകം ഇത് നീക്കം ചെയ്തിരുന്നു.
വീഡിയോ കാണാനായി ഈ ലിങേ്കിൽ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications