Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതീഷ് കുമാര്‍ പരസ്യമായി മന്ത്രിയുടെ കഴുത്തിന് പിടിച്ചത് എന്തിന്? ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ നടപടി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ അപ്രതീക്ഷിത പെരുമാറ്റം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ഒരു മന്ത്രിയുടെ കഴുത്തിന് പിടിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ വൈറലായിട്ടുണ്ട്. മാധ്യമങ്ങളുമായി സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ നടപടി. മന്ത്രിയുടെ കഴുത്തിന് പിടിക്കാന്‍ എന്താണ് കാരണം എന്നാണ് എല്ലാവരും ചോദിക്കുന്നത്.

പിന്നില്‍ നിന്ന ഒരു മന്ത്രിയുടെ കഴുത്തിന് പിടിച്ച് മുന്നിലേക്ക് കൊണ്ടുവരികയും ഒരു മാധ്യമ പ്രവര്‍ത്തകന്റെ തലയുമായി കൂട്ടിയിടിപ്പിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞായിരുന്നുവത്രെ ഈ പ്രവൃത്തി. കൂടി നിന്നവര്‍ പോലും ആശ്ചര്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ഉപമുഖ്യമന്ത്രി തേജസ്വി യാദവും അവിടെയുണ്ടായിരുന്നു.

nitish-kumar

പട്‌നയിലെ ഗാന്ധി മൈതാനത്തിനത്തിനടുത്ത് മൗറീഷ്യസ് മുന്‍ പ്രസിഡന്റ് ശിവസാഗര്‍ രംഗൂലമിന്റെ പ്രതിമയുണ്ട്. ഇന്ന് ശിവസാഗര്‍ ജന്മദിനമാണ്. പ്രതിമയ്ക്ക് മുമ്പില്‍ നിതീഷ് കുമാറും മന്ത്രിസഭാംഗങ്ങളും പ്രാര്‍ഥനയും അനുസ്മരണവും നടത്തിയ ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. നിതീഷിനും തേജസ്വിക്കും പുറമെ, ധനമന്ത്രി വിജയ് ചൗധരി, നിര്‍മാണ വകുപ്പ് മന്ത്രി അശോക് ചൗധരി തുടങ്ങിയവരുമുണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. നേരത്തെ വാക്‌സിന്‍ സ്വീകരിച്ച ഒരു മാധ്യമപ്രവര്‍ത്തകനെ നിതീഷ് കുമാര്‍ ഈ വേളയില്‍ കണ്ടു. ഞങ്ങള്‍ക്കൊപ്പവും ഇതുപോലെ ഒരാളുണ്ടെന്ന് പറഞ്ഞ് മന്ത്രി അശോക് ചൗധരിയെ വിളിക്കാന്‍ തിരിഞ്ഞു. തുടര്‍ന്ന് ചൗധരിയുടെ കഴുത്തിന് പിടിച്ച് മുന്നിലേക്ക് കൊണ്ടുവന്നു. ശേഷം മാധ്യമപ്രവര്‍ത്തകന്റെ തലയും മന്ത്രിയുടെ തലയും കൂട്ടിയിടിപ്പിക്കുകയായിരുന്നു.

എന്താണ് ഇതിന് കാരണം എന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ മനസിലായില്ല. തമാശ രൂപേണ ചെയ്തതാണ് എന്നാണ് ചൗധരിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ നടപടിക്ക് വ്യക്തമായ ഉത്തരം ആരും നല്‍കിയില്ല.

ബിജെപിക്കെതിരെ രൂപീകരിക്കപ്പെട്ട പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയിലെ പ്രമുഖ നേതാവാണ് നിതീഷ് കുമാര്‍. ബിജെപിയെ അനുകൂലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കുന്നതിനോട് യോജിപ്പില്ലെന്ന നിതീഷിന്റെ പ്രതികരണം സഖ്യത്തില്‍ ഭിന്നതയുണ്ട് എന്ന പ്രചാരണത്തിന് കാരണമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+