മോട്ടിവേഷണൽ പോസ്റ്റ് ഇട്ടതാ, പണിപാളി; എയറിലായി ചായ വിറ്റ് കോടികൾ നേടിയ അനുഭവ്
അനുഭവ് ദുബൈയെ മറന്നുകാണില്ലല്ലോ? ചായ വിൽപ്പനയിലൂടെ ഈ വർഷം 150 കോടി രൂപയുടെ വരുമാനം നേടി വാർത്തകളിൽ നിറഞ്ഞ 23 കാരനാണ് അനുഭവ് ദുബൈ. ചായ് സുട്ട ബാർ എന്ന പേരിലുള്ള അനുഭവിന്റെ സ്റ്റാർട്ടപ്പിന് ഇപ്പോൾ തന്നെ 150 ഔട്ട്ലെറ്റുകളുണ്ട്. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തേക്കും തന്റെ സ്റ്റാർട്ടപ്പ് അനുഭവ് വ്യാപിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ അനുഭവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുകയാണ്. അനുഭവ് എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വിമർശനങ്ങൾക്ക് കാരണമായത്. അനുഭവിന്റെ ഈ പോസ്റ്റ് ഏഴ് ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. എന്നാൽ വിമർശനങ്ങളാണ് കൂടുതൽ വന്നത്. ഒരു മീറ്റിംഗിന്റെ ഫോട്ടോയാണ് അനുഭവ് പങ്കുവെച്ചത്. ഒരു കുറിപ്പും ചിത്രത്തിനൊപ്പം പങ്കുവെച്ചു. 9 മണി മുതൽ 5 മണി വരെ ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാരെയല്ല ഞങ്ങൾ തിരയുന്നത്.

അല്ല, ഒരിക്കലുമല്ല, ഞങ്ങൾ ഇവിടെ ഒരു സേനയെ ( ആർമി) ഉണ്ടാക്കുകയാണ്, ഇതിനൊപ്പം തെറിയായി എഫ് വെച്ച് തുടങ്ങുന്ന തെറി ആയി ഉപയോഗിക്കുന്ന വാക്കും അദ്ദേഹം ഉഫയോഗിച്ചിരുന്നു. ഈ വാക്ക് തന്നെയാണ് വിമർശനത്തിന് കാരണമായതും. ചായ വിൽക്കാൻ എന്തിനാണ് ആർമി എന്നാണ് ചോദ്യങ്ങൾ, നിങ്ങൾ എവിടെയാണ് ചായ വിൽക്കുന്നത്, നിങ്ങളോടൊപ്പം പോരാടാൻ ആർമി ചേരാൻ ആഗ്രഹിക്കുന്നു, ഇതൊക്കെ എന്താണ്, ഷോ അല്ലേ എന്നിങ്ങനെയാണ് കമന്റുകൾ.
ഇപ്പോൾ അനുഭവിനെതിരെ വിമർശനങ്ങൾ വരുന്നുണ്ടെങ്കിലും കുറഞ്ഞ സമയം കൊണ്ട് വലിയ നേട്ടമാണ് അനുഭവ് നേടിയത്. ആനന്ദ് നായക് എന്ന സുഹൃത്തിനൊപ്പം ആണ് അനുഭവ് ചായ ബിസിനസ്സ് തുടങ്ങിയത്. കുറഞ്ഞ കാലം കൊണ്ട് അവർ കോടികളാണ് നേടിയത്.
യു പി എസ് സി പരീക്ഷാ പരിശീലനത്തിനായി ഡൽഹിയിലേക്ക് എത്തിയ മധ്യപ്രദേശ് സ്വദേശിയായ അനുഭവ് തന്റെ വഴി ബിസിനസ്സാണെന്ന് ഉറപ്പിച്ചു. പിന്നാലെ മൂന്ന് ലക്ഷം രൂപയുമായി ചായ് സുട്ട ബസാറിന്റെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചു. ഇൻഡോറിലാണ് ഇത് ആരംഭിച്ചത്.
ബാർ പോലെയുള്ള അന്തരീക്ഷത്തിലാണ് ചായ നൽകുന്നത്. ചെറിയ മൺ പാത്രത്തിലാണ് ഇവിടെ ചായ കൊടുക്കുന്നത്. 20 രുചികളിലാണ് ആദ്യം ചായ നൽകിയിരുന്നത്. പിന്നീടങ്ങോട് വളർച്ചയുടെ സമയമായിരുന്നു.












Click it and Unblock the Notifications