Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണം പഠിക്കാൻ ഫീസ് 2- 3 ലക്ഷം വരെ, പഠിച്ച് കഴിഞ്ഞാൽ 5 ലക്ഷം വരെ വരുമാനം! ഞെട്ടിയോ?

ലക്ഷങ്ങൾ മുടക്കി പല കോഴ്സുകളും പഠിക്കുന്ന ആളുകളെ നമ്മൾ കണ്ടുകാണും. എന്നാൽ മോഷ്ടാവ് ആകാൻ വേണ്ടി രണ്ടുമൂന്ന് ലക്ഷം രൂപ ചെലവാക്കുന്നവരെ കണ്ടിട്ടുണ്ടോ. മധ്യപ്രദേശിലെ കാഡിയ, ഗുൽഖേഡി, ഹൽഖേഡി എന്നീ മൂന്ന് ഗ്രാമങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

12 ഉം 13 ഉം വയസ്സ് പ്രായമുള്ള കുട്ടികളെ മോഷണം, കവർച്ച, കൊള്ള എന്നിവയിൽ പരിശീലിപ്പിക്കാൻ മാതാപിതാക്കൾ ഈ ഗ്രാമങ്ങളിലേക്ക് അയയ്ക്കുന്നതായാണ് എൻ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയാണ് ഫീസ്.

theif

ഒരു വർഷത്തെ പരിശീലനത്തിന് ശേഷം സംഘത്തലവൻ കുട്ടിയുടെ മാതാപിതാക്കൾക്ക് 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വാർഷിക തുക നൽകുന്നു. ൾ നേരിടേണ്ടിവരുന്നു. ഈ ഗ്രാമങ്ങളിൽ നിന്നുള്ള കുറ്റവാളികൾ വളരെ സംഘടിതരും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുമുമ്പ് സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നവരുമാണ്. കുട്ടികളെ ലേല പ്രക്രിയയിലൂടെ ഒന്നു മുതൽ രണ്ടു വർഷം വരെ ജോലിക്കെടുക്കുന്നു. ഈ കുട്ടികളെ പരിശീലിപ്പിച്ച് ഗണ്യമായ തുക സമ്പാദിച്ചതിന് ശേഷം വിട്ടയക്കുന്നു.

ഈ ഗ്രാമങ്ങളിൽ നിന്നുള്ള 2,000 - ത്തിലധികം വ്യക്തികൾക്കെതിരെ രാജ്യത്തുടനീളം 8,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസ് സേന ഈ ഗ്രാമങ്ങൾ പതിവായി സന്ദർശിക്കാറുണ്ട്.
മോഷണം, ചൂതാട്ടം, മദ്യവിൽപ്പന തുടങ്ങി വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.

ഈ ഗ്രാമങ്ങൾ രാജ്യവ്യാപകമായി പോലീസ് സേനയുടെ ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുന്നു. ഈ പ്രദേശങ്ങളിൽ നിന്നുള്ള 300- ലധികം കുട്ടികൾ വിവിധ സംസ്ഥാനങ്ങളിലായി വിവാഹ ചടങ്ങുകളിൽ മോഷണം നടത്തിയിട്ടുണ്ട്. ഇവിടെ ക്രിമിനലുകളെ പിടികൂടാൻ പലപ്പോഴും ഒന്നിലധികം സ്റ്റേഷനുകളിൽ നിന്ന് പോലീസിന് എത്തിക്കേണ്ടി വരാറുണ്ട്.

ക്രിമിനൽ സംഘങ്ങളുടെ സ്വാധീനം നിയമപാലകർക്ക് ഫലപ്രദമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. വെല്ലുവിളികൾക്കിടയിലും, ഈ ഗ്രാമങ്ങളിൽ നിന്ന് ഉണ്ടാവുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ തടയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിദ്യാഭ്യാസം കുറഞ്ഞ പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളാണ് മോഷണ പരിശീലിക്കാൻ എത്തുന്നത്. സമ്പന്നരുമായി തടസ്സമില്ലാതെ ഇടപഴകാൻ പരിശീലിപ്പിക്കപ്പെടുന്നു. എക്സ്ക്ലൂസീവ് ഇവൻ്റുകളിൽ പങ്കെടുക്കാനും ഇവർക്ക് പരിശീലനം ലഭിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+