അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം 100 കോടി ചെലവിൽ താമര ആകൃതിയിൽ ജലധാര വരുന്നു; റിപ്പോർട്ട്
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയിൽ ഉള്ള ജലധാര നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഏകദേശം 100 കോടി രൂപ ചെലവാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരേ സമയം 25000 പേർക്ക് കാണാൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ഗുപ്തർ ഘട്ടിന് സമീപം താമരപ്പൂവിന്റെ ആകൃതിയിലാണ് ജലധാര നിർമ്മിക്കുന്നത്. ജലധാരയിൽ നിന്നുള്ള വെള്ളം ഏകദേശം 50 മീറ്റർ ഉയരത്തിൽ എത്തുന്ന രീതിയിലായിരിക്കും നിർമിക്കുക. പദ്ധതിക്ക് വേണ്ടി അയോധ്യ ഭരണകൂടം ഭൂമി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ലേല നടപടികൾ ആരംഭിച്ചിട്ടില്ല.

ഹൈന്ദവ മതത്തിലെ ഏഴ് പുണ്യ നദികളോട് ഉള്ള ആദര സൂചകമായിട്ടാണ് ഏഴ് ദളങ്ങൾ ഉൾപ്പെടുന്ന താമര ആകൃതിയിൽ ജലധാര രൂപ കല്പന ചെയ്തിരിക്കുന്നതെന്നും ഏഴ് ദളങ്ങൾ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവാണെന്നുമാണ് റിപ്പോർട്ടുകൾ. ഗംഗ, യമുന, സരസ്വതി, സിന്ധു, നർമ്മദ, ഗോദാവരി, കാവേരി എന്നീ ഏഴ് നദികളെയാണ് സൂചിപ്പിക്കുന്നത്.
ഈ ജലധാര ലോകമെമ്പാടുമുള്ള ഭക്തരേയും വിനോദ സഞ്ചാരികളേയും ആകർഷിക്കും എന്ന് അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 1.5 കിലോ മീറ്റർ അകലെയാണ് നിർമ്മിതി സ്ഥിതി ചെയ്യുനന്നത് എന്നും കുമാർ പറഞ്ഞു












Click it and Unblock the Notifications