Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറിയുടെ നിലവറയിൽ അകപ്പെട്ട് യുവാവ്, നിശ്ചിത സമയത്ത് മാത്രമേ തുറക്കാൻ സാധിക്കൂ! ഒടുവിൽ സംഭവിച്ചത്

ഒരു നിലവറയ്ക്കുള്ളിൽ അകപ്പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ, കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നല്ലേ. എന്നാൽ ഒരു യുവാവ് ഒരു ജ്വല്ലറിയുടെ നിലവറയ്ക്കുള്ളിൽ പെട്ടുപോയി. ആഭരണങ്ങൾ പരിശോധിക്കുന്നതിനിടെയാണ് യുവാവ് നിലവറയ്ക്കുള്ളിൽ പെട്ടുപോയത്. പത്ത് മണിക്കൂറിലേറെ നേരമാണ് യുവാവ് ഈ മുറിക്കുള്ളിൽ കഴിഞ്ഞത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

താൻ അകത്ത് കുടുങ്ങയിരിക്കുകയാണെന്ന് മനസ്സിലാക്കിയ ആൾ 911-ലേക്ക് വിളിക്കുകയായിരുന്നു. വലിയ കോൺക്രീറ്റ് ഭിത്തികൾ, സ്റ്റീൽ റൈൻഫോഴ്സിംഗ് ബാറുകൾ, സ്റ്റീൽ പ്ലേറ്റിംഗ് എന്നിവ ഉപയോഗിച്ചാണ് നിലവറ തയ്യാറാക്കിയിരുന്നത്. സ്റ്റോർ തുറന്നതിന് ശേഷം ഒരു നിശ്ചിത സമയത്ത് മാത്രമേ നിലവറ തുറക്കൂ. ഭാഗ്യവശാൽ, നിലവറയുടെ വലുപ്പം 20-40 ആയിരുന്നു, അതിനാൽ ആ മനുഷ്യന് ഓക്സിജന്റെ കുറവുണ്ടായിരുന്നില്ല. അതുകൊണ്ട് ജീവൻ നഷ്ടമായില്ല.

room

സംഭവസ്ഥലത്ത് എത്തിയ ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് (FDNY) നിലവറ ഭേദിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ, 30 ഇഞ്ച് കോൺക്രീറ്റ് തകർത്ത ശേഷം, അവർ മെറ്റൽ പ്ലേറ്റിംഗ് കണ്ടെത്തി. തീ ഉപയോഗിച്ച് ലോഹ ഭാ​ഗം മുറിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അവർക്ക് വ്യക്തമായി.

അതിനാൽ, അവർ നടപടിക്രമങ്ങൾ നിർത്തി, രാവിലെ നിലവറ സ്വയം തുറക്കുന്നതുവരെ കാത്തിരുന്നു. അതാണ് സംഭവിച്ചത്, ബുധനാഴ്ച രാവിലെ 6:15 ന് നിലവറ തുറക്കുകയും 10 മണിക്കൂറിന് ശേഷം ഉപഭോക്താവ് സ്വതന്ത്രനാകുകയും ചെയ്തു. നിലവറയ്ക്കുള്ളിൽ കുടുങ്ങിയ ആൾക്ക് 20 വയസ്സ് പ്രായം തോന്നിക്കുന്നതായാണ് മാധ്യമങ്ങളോട് സംസാരിച്ച ഉദ്യോ​ഗസ്ഥർ പറഞ്ഞത്.

ഈ സംഭവം അപകടം ഒന്നും ഇല്ലാതെ അവസാനിച്ചെങ്കിലും , ആരെങ്കിലും അബദ്ധത്തിൽ കുടുങ്ങിയാൽ അത്തരം നിലവറകളുടെ സുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. നിലവറ അടയ്ക്കുന്നതിന് മുമ്പ് ഒരാൾ അതിന്റെ ഉള്ളിലുണ്ടോ എന്ന് രണ്ടുതവണ പരിശോധിക്കാത്ത ഇത്തരം നിലവറകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനവും വിമർശനത്തിന് വിധേയമാണ്.

" അടിയന്തിര സാഹചര്യങ്ങളിൽ ഇവ തുറക്കുന്നതിനുള്ള ഒരു മാർഗം ശരിക്കും ഉണ്ടായിരിക്കണം. ഉള്ളിൽ നിന്ന് തുറക്കുന്നത് പോലെ... അല്ലെങ്കിൽ മറ്റെന്തെങ്കിലും. അയാൾ രക്ഷപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ട്രിപ്പിൾ ചെക്കിംഗ് ചെയ്യാത്തതിൽ ജീവനക്കാർക്കാണ് നാണക്കേട്., സംഭവത്തെക്കുറിച്ച് ഒരാൾ പറഞ്ഞു, നിരവധിപേരാണ് കമന്റമായി എത്തിക്കൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+