Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്ടക്കാരനില്‍ നിന്ന് വിമതനിലേക്ക്; ഇറാന്‍ വിട്ടോടിയ പ്രഥമ പ്രസിഡന്റ്, ആരാണ് അന്തരിച്ച ബനിസദര്‍

ടെഹ്‌റാന്‍: അമേരിക്കയുടെ പാവ എന്ന് വിമര്‍ശകര്‍ പറയുന്ന ഷാ ഭരണകൂടത്തിന് കീഴില്‍ നിന്ന് ഇറാന്‍ മോചിപ്പിക്കപ്പെട്ടത് 1979ലെ ഇസ്ലാമിക വിപ്ലവത്തിലൂടെയാണ്. ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ പ്രസിഡന്റാണ് അബ്ദുല്‍ ഹസന്‍ ബനിസദര്‍. ഇറാനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ ഇഷ്ടക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് വിമതപക്ഷത്തേക്ക് നീങ്ങി. ഇതോടെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ഫ്രാന്‍സിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

88കാരനായ ബനിസദര്‍ ഇന്ന് ലോകത്തോട് വിടപറഞ്ഞു. ബനീ സദറിന്റെ വെബ്‌സൈറ്റും ഇറാനിലെ മാധ്യമങ്ങളുമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. പാരിസില്‍ വച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. വളരെ സംഭവ ബഹുലമായ ചരിത്രമാണ് ബനീ സദറിനുള്ളത്.

1

പടിഞ്ഞാറന്‍ ഇറാനിലെ ഹാമിദാന്‍ പ്രവിശ്യയില്‍ 1933 ലാണ് ബനിസദര്‍ ജനിച്ചത്. അറിയപ്പെട്ട മത നേതാവായിരുന്നു പിതാവ്. മാത്രമല്ല, ഇറാന്റെ ആത്മീയ നേതാവും വിപ്ലവം നയിച്ച വ്യക്തിയുമായ ആയത്തുല്ലാ ഖുമൈനിയുടെ അടുത്ത സുഹൃത്തുമായിരുന്നു. ഇറാനിലെ അവസാന ഷാ ഭരണകൂടത്തിന്റെ അധിപന്‍ മുഹമ്മദ് റസാ പഹ്ലവി ആയിരുന്നു. ഇദ്ദേഹത്തിനെതിരെയാണ് ഖുമൈനിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക വിപ്ലവം അരങ്ങേറിയത്.

2

ഷാ ഭരണകൂടത്തിനെതിരായ പ്രചാരകരില്‍ പ്രധാനിയായിരുന്നു ബനിസദര്‍. യൂറോപ്പിലെ പഠന കാലത്തും അദ്ദേഹം ഷാ ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഖുമൈനിയുടെ അടുത്ത വൃന്ദങ്ങളില്‍പ്പെട്ട വ്യക്തിയുമായി. ഖുമൈനിയും ഏറെകാലം ഫ്രാന്‍സിലായിരുന്നു. ഇക്കാലത്താണ് ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടത്.

3

വിപ്ലവം കഴിഞ്ഞ ശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പില്‍ ബനീസദര്‍ ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നാല് വര്‍ഷമായിരുന്നു കാലാവധി. വലിയ ജനപിന്തുണയോടെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. പരമോന്നത നേതാവായ ഖുമൈനിയുടെ കമാന്റര്‍ ഇന്‍ ചീഫായും ബനിസദര്‍ പ്രവര്‍ത്തിച്ചു. ഇസ്ലാമിക വിപ്ലവം നയിച്ച നേതാക്കളുടെ വസ്ത്രരീതി പ്രത്യേകം അടയാളപ്പെടുത്തുന്നതായിരുന്നു. കറുത്ത നീളന്‍ വസ്ത്രങ്ങളായിരുന്നു അവര്‍ ധരിച്ചിരുന്നത്. പ്രത്യേക തരം തലപ്പാവും അണിയുമായിരുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബനിസദര്‍. പാശ്ചാത്യരീതിയിലുള്ള വസ്ത്രമാണ് ബനിസദര്‍ ധരിച്ചിരുന്നത്.

4

പക്ഷേ, ഷിയാ പശ്ചാത്തലമാണ് ബനിസദറിനെയും ഇസ്ലാമിക വിപ്ലവ നേതാക്കളെയും ഒന്നിപ്പിച്ചത്. എന്നാല്‍ ഭരണകാര്യങ്ങളില്‍ ബനിസദറിന് തന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു. വിപ്ലവകാരികള്‍ ടെഹ്‌റാനിലെ അമേരിക്കന്‍ എംബസി കൈയ്യേറി ഒരു വര്‍ഷത്തിലധികം ഉപരോധിച്ചതും സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖ് ഇറാനെ ആക്രമിച്ചതുമാണ് ബനിസദറിന്റെ ഭരണത്തില്‍ ഇളക്കം തട്ടിച്ചത്.

5

മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ മത നേതാക്കളുമായി ബനിസദര്‍ ഉടക്കി. മാസങ്ങള്‍ മാത്രം നീണ്ട അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവി ഇതോടെ അവസാനിക്കുകയായിരുന്നു. പുതിയതായി രൂപീകരിച്ച പാര്‍ലമെന്റ് ഖുമൈനിയുടെ പിന്തുണയോടെ 1981ല്‍ ബനിസദറിനെ കുറ്റവിചാരണ ചെയ്തു. കുറച്ച് കാലം ഒളിവില്‍ കഴിഞ്ഞ ബനിസദര്‍ രഹസ്യമായി വിമാനത്തില്‍ ഇറാന്‍ വിടുകയായിരുന്നു.

6

ഇറാനിലെ മത നേതാക്കളുടെ ഭരണത്തെ വിമര്‍ശിച്ചിരുന്ന മുജാഹിദീനെ ഖല്‍ഖ് നേതാവ് മസൂദ് റജവിയുമായി ബനിസദര്‍ പിന്നീട് സഖ്യമുണ്ടാക്കി. ഫ്രാന്‍സില്‍ അഭയം തേടിയ ഇവര്‍ ഇറാന്റെ ഭരണകൂടത്തിനെതിരെ ഒരു കൗണ്‍സില്‍ രൂപീകരിച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരെ ഏത് തരം നീക്കം നടത്താനും മസൂദ് തയ്യാറായിരുന്നു. ഇതിനോട് യോജിക്കാന്‍ ബനിസദര്‍ തയ്യാറായില്ല.

പുഴയുടെ സൗന്ദര്യം കൂട്ടി കുമ്പളങ്ങിയിലെ സിമി; തൂവെള്ളയില്‍ തിളങ്ങി പുതിയ ഫോട്ടോ ഷൂട്ട്

7

മസൂദ് ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനുമായി സഹകരിച്ചതോടെ ബനിസദര്‍ ഉടക്കി. ഇറാനിതെരെ പ്രവര്‍ത്തിക്കാനുള്ള സംഘത്തെ വളര്‍ത്തുകയായിരുന്നു സദ്ദാം. മസൂദുമായി ഉടക്കിയ ശേഷം അദ്ദേഹം പോലീസ് സംരക്ഷണത്തില്‍ ഫ്രാന്‍സിലായിരുന്നു താമസം. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ബനിസദര്‍ മരണം വരെ ഇറാന്‍ ഭരണകൂടത്തിനെതിരെ നിലകൊണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+