സൗദിയെയും യുഎഇയെയും വിറപ്പിക്കുന്ന ഹൂതികള്‍ ആരാണ്? ഭയം നിറഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍
ദുബായ്: യമനിലെ ഒരു ചെറുസംഘമായിരുന്നു ഒരുകാലത്ത് ഹൂതികള്‍. സെയ്ദി ഗോത്ര വിഭാഗത്തിലെ നേതാവ് ബദറുദ്ദീന്‍ അല്‍ ഹൂതി രൂപീകരിച്ച അന്‍സാറുല്ല എന്ന സംഘമാണ് പിന്നീട് ഹൂതികള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. വടക്കന്‍ യമനിലെ സഅദ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ സംഘത്തെ ലോകം മൊത്തം ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന യമനില്‍ ആയുധ ധാരികളായ ഹൂതികള്‍ക്കാണ് ഇന്ന് മേല്‍ക്കൈ.
സര്‍ക്കാര്‍ നിലംപൊത്തുകയും പ്രസിഡന്റ് രാജ്യം വിടുകയും ചെയ്തതോടെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. യമന്‍ തലസ്ഥാനമായ സന്‍ആ ഒഴികെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഇന്ന് ഹൂതികളുടെ നിയന്ത്രണത്തിലാണ്. സൗദിയെ നിരന്തരം ആക്രമിച്ചിരുന്ന ഹൂതികള്‍ ഇപ്പോള്‍ യുഎഇയെയും ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്താണ് യുഎഇയോട് ഇവര്‍ക്ക് പകയുണ്ടാകാന്‍ കാരണം....

അലി അബ്ദുല്ല സ്വാലിഹ് ആയിരുന്നു യമനില്‍ വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്നത്. സൗദിയോട് കൂറ് പുലര്‍ത്തിയിരുന്ന ഇദ്ദേഹം അറബ് വപ്ലവ കാലത്ത് പശ്ചിമേഷ്യയില്‍ രൂപം കൊണ്ട പ്രതിഷേധത്തിന് എതിരായിരുന്നു. യമനിലും ഭരണകൂടത്തിനെതിരെ അന്ന് പ്രതിഷേധം രൂപപ്പെട്ടു. ഏകാധിപതിയായ സ്വാലിഹ് പ്രതിഷേധക്കാരെ ആയുധം കൊണ്ട് നേരിട്ടു. കൂട്ടക്കൊലകള്‍ക്ക് കാരണമായി.

ആയുധം ഉപയോഗിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലാത്ത, ഗോത്ര വിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള യമനില്‍ പ്രതിഷേധക്കാര്‍ക്ക് എതിരായ സൈനിക നടപടി അതിവേഗം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങി. ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍ സ്വാലിഹിനെതിരെ ആക്രമണം നടത്തുകയും ഇയാള്‍ സൗദിയിലേക്ക് രാജ്യം വിടുകയും ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ ഭരണം ഏല്‍പ്പിച്ച് രാജ്യംവിട്ട സ്വാലിഹ് മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയും മറ്റൊരു ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

സ്വാലിഹിനെയും ഹാദിയെയും പിന്തുണയ്ക്കുന്ന ഗോത്ര വിഭാഗങ്ങളും യമനിലുണ്ട്. ഹൂത്തികള്‍ 2014ലാണ് യമനില്‍ നിയന്ത്രണം ശക്തമാക്കിയത്. സന്‍ആ അവര്‍ പിടിച്ചതോടെ ഹാദി ഭരണകൂടം ഏദനിലേക്ക് ആസ്ഥാനംമാറ്റി. സൗദിയുടെ സഹായം തേടി. സൗദി സഖ്യസേന രക്ഷക്കെത്തി. ഇതോടെ രാജ്യം ഘോരമായ യുദ്ധത്തിലേക്ക് വഴിമാറി. ഇന്നും യമന്‍ ശാന്തമായിട്ടില്ല എന്നത് ചരിത്രം.

ജനങ്ങള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്‍സാറുല്ല എന്ന പ്രസ്ഥാനം രംഗത്തെത്തിയത്. സെയ്ദി ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ സ്വയം ഭരണം വേണമെന്ന ആവശ്യവും അവര്‍ മുന്നോട്ട് വച്ചു. ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ് ഹൂത്തികള്‍. മുഖ്യധാര ഷിയാക്കളില്‍ നിന്ന് വ്യത്യസ്തമായ ജീവിത രീതിയിലുള്ളവരാണ് സെയ്ദി ഷിയാക്കള്‍. ഇവരില്‍പ്പെട്ട പലരും സുന്നികളെ പോലെ തന്നെ ആചാര അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നവരാണ്. എങ്കിലും സൗദിക്കെതിരായ നീക്കങ്ങള്‍ക്ക് ഹൂത്തികളെ ഇറാന് സഹായിക്കുന്നു എന്ന ആരോപണം ശക്തമാണ്.

20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യമന്‍ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. സെയ്ദി ഇമാമുമാര്‍ ഭരിക്കുന്ന വടക്കന്‍ യമനും ബ്രിട്ടീഷ് കോളനിയായ തെക്കന്‍ യമനും. 1962ല്‍ യമനില്‍ നടന്ന സൈനിക അട്ടിമറിയില്‍ ഈജിപ്തും സൗദിയും രണ്ട് ചേരിയിലായിരുന്നു. പിന്നീട് ഈജിപ്ഷ്യന്‍ സൈന്യം പിന്മാറുകയും സൗദിക്ക് സ്വാധീനമുള്ള ഭരണകൂടം നിലവില്‍ വരികയും ചെയ്തു. ബ്രിട്ടീഷുകാരുടെ പിന്മാറ്റത്തിന് ശേഷം ഒരുവേള യമന്‍ കമ്യൂണിസ്റ്റ് ഭരണത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1990കളിലാണ് സെയ്ദികളുടെയും അന്‍സാറുല്ലയുടെയും വളര്‍ച്ച. ഇവര്‍ പിന്നീട് സര്‍ക്കാരുമായി നിരന്തരം കലഹിക്കാന്‍ തുടങ്ങി.
നടന് അനൂപ് കൃഷ്ണന് വിവാഹിതനായി; താലികെട്ട് ഗുരുവായൂരില്‍... ചിത്രങ്ങള്‍ കാണാം

വടക്ക്-തെക്ക് യമനുകള്‍ 1990ലാണ് ലയിച്ചത്. അക്കാലത്താണ് സ്വാലിഹ് യമന്റെ പ്രസിഡന്റായത്. എങ്കിലും സെയ്ദികള്ക്ക് സ്വാധീനമുള്ള വടക്കന്‍ യമനില്‍ ഹൂത്തികള്‍ ശക്തരായിരുന്നു. ഹുസൈന് അല്‍ ഹൂത്തിയും ഇപ്പോള്‍ അബ്ദുല്‍ മാലിക് ബദറുദ്ദീന്‍ അല്‍ ഹൂത്തിയുമാണ് മേഖല ഭരിക്കുന്നത്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെയാണ് ഹൂത്തികള്‍ കടുത്ത അമേരിക്കന്‍ വിരുദ്ധരായി മാറിയത്. ഹൂത്തികള്‍ക്കെതിരെ സ്വാലിഹ് നടത്തിയ ഇടപെടലുകള്‍ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായിരുന്നു അന്ന് യമന്‍ സൈന്യം. അമേരിക്കന്‍ പിന്തുണയോടെ ഇവര്‍ ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തിയിരുന്നു. സൗദി സഖ്യസേനയുടെ ഭാഗമാണ് യുഎഇയും. ഇതാണ് സൗദിക്കും യുഎഇക്കുമെതിരെ ഹൂത്തികള്‍ തിരിയാന്‍ കാരണം.

പ്രസിഡന്റ് സ്വാലിഹിനെതിരെ ഹൂത്തികള്‍ ആക്രമണം ശക്തമാക്കി തുടങ്ങിയത് അറബ് വിപ്ലവത്തോടെയാണ്. സഅദ, അല്‍ജൗഫ്, ഹജ്ജ തുടങ്ങിയ പ്രദേശങ്ങളെല്ലാം പിടിച്ച അവര്‍ 2014ല്‍ സന്‍ആയും നിയന്ത്രണത്തിലാക്കി. സ്വാലിഹ് കൊല്ലപ്പെട്ടതോടെ ഹൂത്തികളുടെ ലക്ഷ്യം അബ്ദുറബ് ഹാദിയായി. അദ്ദേഹത്തെ സഹായിക്കാന്‍ സൗദി സഖ്യസേനയെത്തി. ഹൂത്തികള്‍ യുദ്ധ തന്ത്രം മാറ്റി സൗദി നഗരങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങി. ഇതോടെ സൗദി ചര്‍ച്ചയുടെ പാതയിലെത്തി. ഇപ്പോള്‍ ഹൂത്തികള്‍ യുഎഇ നഗരങ്ങളും ആക്രമിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഒരാഴ്ചക്കിടെ രണ്ടാമത്തെ ആക്രമണമാണ് ഇന്ന് അബൂദാബിക്ക് നേരെയുണ്ടായിരിക്കുന്നത്. ഹൂത്തികള്‍ ഗള്‍ഫിനെ ലക്ഷ്യമിടുമ്പോള്‍ മേഖല കൂടുതല്‍ അസ്ഥിരമാകുമെന്ന് തീര്‍ച്ച.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ












Click it and Unblock the Notifications