കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്റു ഇല്ലാത്ത സ്വാതന്ത്ര്യസമരമോ? ബ്രിട്ടനെതിരെ പൊരുതിയതിന് 3,259 ദിവസം ജയിലിൽ- 25 വർഷത്തിനിടെ

Google Oneindia Malayalam News

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഉണ്ടായിരുന്നത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആദ്യ പ്രധാനമന്ത്രി ആയതും നെഹ്‌റു തന്നെ. അതിസമ്പന്നതയില്‍ ജനിച്ചുവളര്‍ന്ന നെഹ്‌റുവിനെ സംബന്ധിച്ചിടത്തോളും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതകള്‍ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല.

'നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കാൻ ഇനിയും ഏറെ ദൂരം പോകാനുണ്ട്', അനുസ്മരിച്ച് സ്പീക്കർ'നെഹ്‌റു സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കാൻ ഇനിയും ഏറെ ദൂരം പോകാനുണ്ട്', അനുസ്മരിച്ച് സ്പീക്കർ

എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുകയായിരുന്നു. പിന്നീട് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് അദ്ദേഹം വഹിച്ചത്. സ്വതന്ത്ര ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ പാകിയതും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണം ആയിരുന്നു. പക്ഷേ, ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ തയ്യാറാക്കിയ പോസ്റ്ററില്‍ നെഹ്‌റുവിന്റെ ചിത്രമില്ലാതെ പോയി. ഇതിനിടെ, സ്വാതന്ത്ര്യ സമരത്തില്‍ നെഹ്‌റു ജയില്‍വാസം അനുഭിവിച്ചിട്ടില്ലെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ നടക്കുകയും ചെയ്തു. എന്താണ് സ്വാതന്ത്ര്യ സമരത്തില്‍ നെഹ്‌റുവിന്റെ സംഭാവന? പരിശോധിക്കാം...

എന്തൊരു ലുക്കാണ് കാണാന്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി അനിഖയുടെ ഫോട്ടോഷൂട്ട്

1

കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദവും ഇന്നര്‍ ടെംപിളില്‍ നിന്ന് ബാരിസ്റ്റര്‍ പരിശീലനവും പൂര്‍ത്തിയാക്കിയ ആളാണ് ജവഹര്‍ലാല്‍ നെഹ്‌റു. കേംബ്രിഡ്ജില്‍ അദ്ദേഹം പഠിക്കുന്ന കാലത്തെ കുറിച്ച് കേട്ട് പരിചയിച്ച ഒരു കഥയുണ്ട്. നല് ഗേറ്റുകളാണ് കോളേജിനുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ കോളേജില്‍ നിന്ന് കൂട്ടാന്‍ ഒരു ഗേറ്റില്‍ മാത്രം കാര്‍ എത്തുമ്പോള്‍, നെഹ്‌റുവിനെ കൂട്ടാന്‍ നാല് ഗേറ്റുകളിലും കാറുകള്‍ ഉണ്ടാകുമായിരുന്നു എന്നാണത്. അത്രയും സമ്പന്നതയില്‍ ആയിരുന്നു നെഹ്‌റു കുടുംബം എന്ന് സൂചിപ്പിക്കാന്‍ ആയിരുന്നു പലരും ഈ കഥ ഉദ്ധരിച്ചിരുന്നത്.

നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവിനെ കുറിച്ചും സമ്പത്തുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാന്‍ ബ്രിട്ടീഷുകാര്‍ വിസമ്മതിച്ച ഘട്ടത്തില്‍, ഇന്ത്യയെ വിലയ്ക്ക് നല്‍കാന്‍ തയ്യാറാണോ എന്നായിരുന്നുവത്രെ മോത്തിലാല്‍ നെഹ്‌റുവിന്റെ ചോദ്യം. അതിന് തയ്യാറാണെങ്കില്‍ വാങ്ങാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞുവത്രെ.

2

കേംബ്രിഡ്ജിലെ പഠനശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിയ ജവഹര്‍ലാല്‍ നെഹ്‌റു അലബഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പരിശീലനം തുടങ്ങി. അപ്പോള്‍ തന്നെ ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധവും അദ്ദേഹം തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ കാര്യമായ പ്രതിസന്ധികള്‍ ഒന്നും നേരിട്ടിരുന്നില്ലാത്ത ഒരു അതിസമ്പന്ന കുടുംബത്തിന്റെ പ്രതിനിധിയായിരുന്നു നെഹ്‌റു എന്ന് കൂടി ഓര്‍ക്കണം. പിതാവ് മോത്തിലാല്‍ നെഹ്‌റു രണ്ട് തവണ കോണ്‍ഗ്രസ് അധ്യക്ഷനും ആയിരുന്നു. 1910 കളില്‍ ആണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിലെ പുതുനേതൃത്വമായി ഉയര്‍ന്നുവരുന്നത്.

3

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഇടത് ചേരിയില്‍ ആയിരുന്നു നെഹ്‌റുവിന്റെ സ്ഥാനം. പിന്നീട് മൊത്തം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് നെഹ്‌റു എത്തി. ഇടതുചേരിയിലെ പലരും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും സോഷ്യലിസ്റ്റ് പാര്‍ട്ടികളിലും എത്തിച്ചേര്‍ന്നെങ്കിലും നെഹ്‌റു കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു. പക്ഷേ, അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നത് ഇടതുപക്ഷ- മതേതര കാഴ്ചപ്പാടുകള്‍ ആയിരുന്നു എന്നതില്‍ തര്‍ക്കമില്ല.

4

ഒമ്പത് തവണയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ അടയ്ക്കപ്പെട്ടത്. നെഹ്‌റു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടേ ഇല്ലെന്ന് ഇന്ന് പറയുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഒമ്പത് തവണയായി 3,259 ദിവസങ്ങള്‍ അദ്ദേഹം ജയിലില്‍ കഴിഞ്ഞു- പത്ത് വര്‍ഷത്തോളം. നെഹ്‌റുവിനെ ജയിലില്‍ അടച്ചത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ പലവിധത്തില്‍ സ്വാധീനിച്ചിട്ടും ഉണ്ട്. കോണ്‍ഗ്രസിലെ വിവിധ ചേരികളുടേയും മുസ്ലീം ലീഗിന്റേയും ശാക്തീകരണത്തിന്റെ ചരിത്രവും ഇതുമായി ചേര്‍ന്നുകിടക്കുന്നുണ്ട്.

5

1921 ല്‍ ആണ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി ജയിലില്‍ അടയ്ക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ 1921 ഡിസംബര്‍ 6 മുതല്‍ 1922 മാര്‍ച്ച് 3 വരെ. ലഖ്‌നൗവിലെ ജില്ലാ ജയിലില്‍ 88 ദിവസം ആയിരുന്നു ആദ്യത്തെ തടവ് ശിക്ഷ. അതേ വര്‍ഷം തന്നെ മെയ് 11 ന് നെഹ്‌റു വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. മെയ് 20 വരെ അലഹബാദ് ജില്ലാ ജയിലിലും പിന്നീട് 1923 ജനുവരി 31 വരെ ലഖ്‌നൗ ജില്ലാ ജയിലിലും ആയി 256 ദിനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ജയില്‍ വാസം.

6

ലഖ്‌നൗ ജയിലില്‍ നിന്ന് മോചിതനായി പുറത്തിറങ്ങി നെഹ്‌റുവിനെ അതേ വര്‍ഷം തന്നെ വീണ്ടും അറസ്റ്റ് ചെയ്തു. 1923 സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 4 വരെയായി 12 ദിവസം നഭാ ജയിലില്‍ ആയിരുന്നു തടവ്. തൊട്ടടുത്ത വര്‍ഷം ഏപ്രില്‍ 14 ന് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1930 ഒട്‌ബോബര്‍ 11 വരെ 181 ദിവസങ്ങള്‍ അലഹബാദിനെ നൈനി സെന്‍ട്രല്‍ ജയിലില്‍ 181 ദിവസങ്ങള്‍ തടവില്‍ കഴിഞ്ഞു. എട്ട് ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് നടന്നു. പിന്നീട് 100 ദിവസം കഴിഞ്ഞ് 1931 ജനുവരി 26 ന് അദ്ദേഹം ജയില്‍ മോചിതനായത്. നൈനി സെന്‍ട്രല്‍ ജയിലില്‍ തന്നെ ആയിരുന്നു ഇത്തവണയും പാര്‍പ്പിച്ചത്.

7

ഈ കാലഘട്ടത്തില്‍ ജയിലില്‍ അല്ലാതെ കുറച്ച് കാലം നെഹ്‌റുവിന് കഴിയാനായി എന്ന് പറയാം. 1931 ജനുവരി 26 മുതല്‍ ഡിസംബര്‍ 25 വരെ. 1931 ഡിസംബര്‍ 26 ന് അദ്ദേഹം വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടു. ഇത്തവണ 614 ദിവസങ്ങള്‍ ആയിരുന്നു ജയില്‍ ജീവിതം. നൈനി സെന്‍ട്രല്‍ ജയിലില്‍ രണ്ട് തവണയായി 49 ദിവസവും ബറേലി ജില്ലാ ജയിലില്‍ 122 ദിവസം ഡെറാഡൂണ്‍ ജയിലില്‍ 443 ദിവസവും അദ്ദേഹം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 12 ന് വീണ്ടും അറസ്റ്റ്. ഇത്തവണ മൊത്തം 558 ദിവസങ്ങളായിരുന്നു ജയിലില്‍ കഴിഞ്ഞത്. 1935 സെപ്തംബര്‍ 3 ന് ആണ് അദ്ദേഹം പുറത്തിറങ്ങിയത്. കൊല്‍ക്കത്തയിലെ അലീപുര്‍ സെന്‍ട്രല്‍ ജയിലില്‍ 85 ദിവസവും ഡെറാഡൂണ്‍ ജയിലില്‍ 96 ദിവസവും നൈനി സെന്‍ട്രല്‍ ജയിലില്‍ 66 ദിവസവും അല്‍മോറ ജയിലില്‍ 311 ദിവസവും!

8

തുടര്‍ന്ന് അഞ്ച് വര്‍ഷം നെഹ്‌റുവിന് കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നില്ല. എന്നാല്‍ 1940 ഒക്ടോബര്‍ 31 ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യം 17 ദിവസം ഖൊരഖ്പുര്‍ ജയിലിലും പിന്നീട് 104 ദിവസം ഡെറാഡൂണ്‍ ജയിലിലും 49 ദിവസം ലഖ്‌നൗ ജില്ലാ ജയിലിലും വീണ്ടും ഡെറാഡൂണില്‍ 229 ദിവസവും ആയി മൊത്തം 399 ദിവസങ്ങള്‍ അദ്ദേഹം ജയില്‍ വാസം അനുഷ്ഠിച്ചു.

9

ഏറ്റവും ഒടുവില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത് 1942 ഓഗസ്റ്റ് 9 ന് ആയിരുന്നു. നെഹ്‌റുവിന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍വാസമായിരുന്നു അത്. മൊത്തം 1,041 ദിവസങ്ങളാണ് അത്തവണ അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. അഹമ്മദ്‌നഗര്‍ ഫോര്‍ട്ട് ജയിലില്‍ 963 ദിവസങ്ങളും ബറേലി സെന്‍ട്രല്‍ ജയിലില്‍ 72 ദിവസങ്ങളും, അല്‍മോറ ജയിലില്‍ 6 ദിവസങ്ങളും. 1945 ജൂണ്‍ 15 ന് ആണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്.

Recommended Video

cmsvideo
Minister MM Mani refers 14th November as 'Nehru's death day | Oneindia Malayalam
10

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ ജയില്‍ വാസങ്ങളെല്ലാം തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയതിന്റെ പേരില്‍ ആയിരുന്നു. ദീര്‍ഘമായ അവസാനത്തെ ജയില്‍വാസ കാലത്താണ് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് വീണ്ടും ശക്തിപ്രാപിക്കുന്നത്. ഇതായിരുന്നു സ്വാതന്ത്ര്യാനന്തരം വിഭജനത്തിന് വഴിവച്ചത്.

സ്വാതന്ത്ര്യ സമരകാലത്ത് നാല് തവണ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിട്ടുണ്ട് ജവഹര്‍ലാല്‍ നെഹ്‌റു. ഒരുപക്ഷേ, മറ്റൊരു സ്വാതന്ത്ര്യസമര പോരാളിക്കും ലഭിച്ചിട്ടില്ലാത്ത ബഹുമതി കൂടിയാണിത്. സ്വാതന്ത്ര്യ സമരാനന്തരവും മൂന്ന് തവണ ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയി.

English summary
Why Jawaharlal Nehru should not be excluded from the top Freedom Fighters' list? He had spent total 3,259 days in jail for fighting against the British Raj.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X