Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭര്‍ത്താവിൽ നിന്നും മർദ്ദനം, ഞാനെന്നല്ല ഒരു പെണ്ണും അദ്ദേഹത്തിന് സ്യൂട്ടാകില്ല'; തുറന്നുപറഞ്ഞ് നാഹിദ

നാഹിദയുടെ ജീവിതാനുഭവങ്ങള്‍ എല്ലാവരെയും ഞെട്ടിക്കും. ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ചും നാഹിദ പറയുന്നുണ്ട്.

nahida

മരണക്കിടക്കയില്‍ നിന്ന് അതിജീവനത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് മിസിസ് ഇന്ത്യ റാംപിലേക്ക് നാഹിദ മുഹമ്മദ്. പ്രസവത്തിനിടെ ഹൃദയ മസിലുകള്‍ ദുര്‍ബലപ്പെടുന്ന രോഗാവസ്ഥയോട് മല്ലിട്ട് ജീവിതത്തിലേക്ക് ഉയര്‍ത്തെഴുന്നേറ്റ നാഹിദയ്ക്ക് ഒരുപാട് ജീവിത കഥകള്‍ പറയാനുണ്ട്. ഏഴായിരത്തോളം പേര്‍ പങ്കെടുത്ത മത്സരത്തിലാണ് നാഹിദ ടൈറ്റില്‍ വിന്നറായത്.

ദാമ്പത്യ ജീവിതത്തില്‍

ദാമ്പത്യ ജീവിതത്തില്‍

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ട് കൊണ്ടാണ് നാഹിദ ഇന്നീ കാണുന്ന ഉയരത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച സംഭവ വികാസങ്ങളെ കുറിച്ചൊക്കെ സംസാരിക്കുകയാണ് നാഹിദ. ഫ്‌ളവേഴ്‌സ് ചാനലിനെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് നാഹിദ ജീവിത കഥ തുറന്നുപറഞ്ഞത്. നാഹിദയുടെ വാക്കുകളിലേക്ക്.....

മിസീസ് ഇന്ത്യ മത്സരത്തിലേക്ക്

മിസീസ് ഇന്ത്യ മത്സരത്തിലേക്ക്

മിസീസ് ഇന്ത്യ മത്സരത്തിലേക്ക് ഏഴായിരം പേരാണ് ഫൈനല്‍ ലിസ്റ്റിലേക്ക് തിരഞ്ഞെടുത്തത്. വീട്ടിലും കുടുംബക്കാരോട് ഒന്നും പറയാതെയാണ് അന്ന് മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പോയത്. തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച ചില പ്രശ്‌നങ്ങളെ കുറിച്ചും നാഹിദ മനസുതുറക്കുന്നുണ്ട്.

അദ്ദേഹത്തിന് സ്യൂട്ടാകില്ല

അദ്ദേഹത്തിന് സ്യൂട്ടാകില്ല

വലിയ പ്രതീക്ഷകളോടായാണ് പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ഞാന്‍ എന്നല്ല ഒരു പെണ്ണും അദ്ദേഹത്തിന് സ്യൂട്ടാകില്ല. തല്ലുന്നത് കൂടാതെ ദേഹത്ത് കടിക്കും കീറിപ്പൊളിക്കുമൊക്കെ ചെയ്യാറുണ്ടെന്ന് നാഹിദ പറയുന്നു. വിവാഹത്തിന് മുമ്പ് അദ്ദേഹം ഒരു കഥ പറഞ്ഞിരുന്നു.

ഇതൊക്കെ കള്ളക്കഥയായിരുന്നു

ഇതൊക്കെ കള്ളക്കഥയായിരുന്നു

അദ്ദേഹം നേരത്തെ ഒരു വിവാഹം കഴിച്ചിരുന്നു. കുഞ്ഞുണ്ടായി കുറച്ച് ദിവസം കഴിഞ്ഞ് മഞ്ഞപ്പിത്തം വച്ച് മരണപ്പെട്ടു എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതൊക്കെ കള്ളക്കഥയായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ നുണക്കഥകളും മനസിലാക്കിയിട്ടും അദ്ദേഹത്തോടൊപ്പം ജീവിക്കാനുണ്ടായ സാഹചര്യവും നാഹിദയ്ക്കുണ്ടായി.

5

പ്രസവ സമയത്ത് നേരിട്ട അസുഖത്തെ കുറിച്ചു. മൂന്ന് ലക്ഷം ഗര്‍ഭിണികളായ സ്ത്രീകളില്‍ മൂന്ന് പേര്‍ക്ക് മാത്രം വരുന്ന അസുഖമായിരുന്നു അത്. മൂന്ന് ദിവസം താന്‍ വെന്റിലേറ്ററിലായിരുന്നു. പ്രസവ സമയത്ത് അനുഭവിച്ചതിനേക്കാള്‍ വലിയ വേദന ഇതാണെന്ന് തോന്നിപ്പോയെന്ന് നാഹിദ പറയുന്നു. നാഹിദയെ സംബന്ധിച്ച് മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്.

6

ആ സമയത്ത് ശ്വാസം പോയിക്കൊണ്ടേയിരുന്നു. കുറേ തവണ പറഞ്ഞിട്ടും നഴ്‌സുമാര്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അന്ന് ബ്ലഡ് ട്രാന്‍സ്മിഷന്‍ ചെയ്തത് കൊണ്ട് മാത്രമാണ് ഇങ്ങനെ വന്നതെന്നാണ് പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഫിറ്റ്‌സ് പോലെ വന്ന് ബെഡില്‍ നിന്നും താഴെ വീണു നാക്കൊക്കെ വീണ് ചോരയൊക്കെയായി കിടക്കുകയായിരുന്നു. പേഷ്യന്റ് പോയി, ഇനി ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന മട്ടിലാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചതെന്ന് നാഹിദ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+